ആത്മീയത കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരം : ഹമീദലി ശിഹാബ്‌ തങ്ങള്‍

കോട്ടക്കല്‍ : ഇസ്‍ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക്‌ ദിശ നല്‍കിയ ആത്മീയ ദര്‍ശനങ്ങളെ കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരമാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. SKSSF വിമോചനയാത്രക്ക്‌ കോട്ടക്കലില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍.
ആത്മസംസ്‌കരണമാണ്‌ ആത്മീയതയുടെ പൊരുള്‍. ഹൃദയ വിശുദ്ധിയും ഉദാത്ത സംസ്‌കാരവും വിളയിച്ചെടുക്കാനാണ്‌ ആത്മീയ മാര്‍ഗങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്‌. മറിച്ച്‌ കച്ചവട താല്‍പര്യങ്ങള്‍ക്കും പ്രാസ്ഥാനിക നേട്ടങ്ങള്‍ക്കും വേണ്ടി ആത്മീയതയെ ദുരുപയോഗം ചെയ്യുന്നത്‌ ആപത്‌ക്കരമാണ്‌. വിശുദ്ധ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ തിരുകേശമെന്ന പേരില്‍ കാന്തപുരം വിഭാഗം അവതരിപ്പിച്ച വ്യാജമുടി ഹൈദരലി ശിഹാബ്‌ തങ്ങളുടെ ആഹ്വാന പ്രകാരം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ എം.പി മുഹമ്മദ്‌ മുസ്‍ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അബ്‌ദുസ്വമദ്‌ പൂക്കോട്ടൂര്‍, ആദര്‍ശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, റഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടം, യൂത്ത്‌ലീഗ്‌ ജില്ലാ പ്രസിഡന്‍റ്‌ നൗഷാദ്‌ മണ്ണിശ്ശേരി, മുസ്‌ലിം ലീഗ്‌ മണ്ഡലം പ്രസിഡന്‍റ്‌ കുട്ടി മൗലവി, പി. പി മുഹമ്മദ്‌ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം സുലൈമാന്‍ ദാരിമി ഏലംകുളം, സ്വലാഹുദ്ദീന്‍ ഫൈസി വെന്നുയൂര്‍ സംബന്ധിച്ചു.

SKSSF പ്രസ്സ്‌ റിലീസ്‌

വ്യക്തിതാല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മതമൂല്യങ്ങളെ ബലികഴിച്ച കപട ആത്മീയ വാദിയാണ്‌ കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരെന്ന്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ മതപണ്ഡിതര്‍ക്കുള്ള ആദരവിനെയും അംഗീകാരത്തെയും ദുരുപയോഗം ചെയ്‌ത്‌ വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ വ്യക്തിയാണ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. തന്‍റെ സങ്കുചിതമായ സംഘടനാ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി അക്രമങ്ങളും കൊലപാതകങ്ങളും നടത്താന്‍ ഇദ്ദേഹം പ്രത്യേക സംഘടന തന്നെ രൂപീകരിച്ചിരുന്നു. സുന്നി ടൈഗര്‍ ഫോഴ്‌സ്‌, ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ എന്നീ പേരുകളില്‍ രഹസ്യമായി പ്രവര്‍ത്തിച്ച ഈ തീവ്രവാദ സംഘന ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. 1999ല്‍ സംസ്ഥാനത്ത്‌ നടന്ന ആറ്‌ കൊലപാതകങ്ങള്‍ അന്വേഷിച്ച പ്രത്യേക സംഘം ഇതില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യക്ക്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിലെ എസ്‌.പി വിജയന്‍ എറാളം, ഡി.വൈ.എസ്‌.പി എ.കെ വിജുശങ്കര്‍ എന്നിവര്‍ ഇത്‌ വാര്‍ത്താ സമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. കാരന്തൂര്‍ മര്‍കസ്‌ മാനേജര്‍ ഉള്‍പെടെ പതിമൂന്ന്‌ പ്രതികളാണ്‌ ഈ കേസില്‍ ഉണ്ടായിരുന്നത്‌.
ചേകന്നൂര്‍ കൊലപാതക കേസിലെ പ്രധാന സാക്ഷിയായിരുന്ന മലപ്പുറത്തെ ഒരു പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്‍റെ ദുരൂഹ മരണത്തില്‍ കാന്തപുരത്തിന്‍റെ പങ്കിനെക്കുറിച്ച്‌ പത്രവാര്‍ത്തയുണ്ടായിരുന്നു. ചേകന്നൂര്‍ കേസില്‍ ഇടക്കാലത്ത്‌ പ്രതി ചേര്‍ക്കപ്പെടുകയും സി.ബി.ഐ ചോദ്യംചെയ്യലിന്‌ വരെ വിധേയരാവുകയും ചെയ്‌തവരാണ്‌ ഇപ്പോള്‍ മാനവികത പറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്‌. കാന്തപുരം വിഭാഗത്തിന്‍റെ ബുദ്ധികേന്ദ്രമായും സിറാജ്‌ ലേഖകനുമായി പ്രവര്‍ത്തിച്ചിരുന്ന ഇപ്പോള്‍ ആ ഗ്രൂപ്പ്‌ വിട്ട ഒരു പ്രമുഖ വ്യക്തി വെളിപ്പെടുത്തിയ ഒരു സത്യം ഇതോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. കേരള മുസ്‌ലിംകളുടെ ആധികാരിക മത പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖ്യ കാര്യദര്‍ശിയായിരുന്ന മഹാനായ ശംസുല്‍ ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാരെ വധിക്കാന്‍ വരെ ഇവര്‍ നിഗൂഢ നീക്കം നടത്തിയിരുന്നു എന്നാണ്‌ ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്‌.
കുറ്റിപ്പുറത്തെ അബ്‌ദുന്നൂറിന്‍റെ നേതൃത്വത്തില്‍ ഷാന്‍ എന്‍റര്‍പ്രൈസസ്‌ എന്ന സ്ഥാപനം ഇരുനൂറ്‌ കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച്‌ നടത്തിയ തട്ടിപ്പില്‍ കാന്തപുരത്തിന്‍റെ പങ്ക്‌ അനിഷേധ്യമാണ്‌. അബ്‌ദുന്നൂറിന്‍റെ കയ്യിലുള്ള രേഖകള്‍ ശേഖരിക്കാന്‍ യു..ഇയില്‍ എത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകനും ലഭിച്ച വിവര പ്രകാരം നാല്‍പത്തിയാറ്‌ കോടി രൂപ കാന്തപുരത്തിന്‍റെ കൈവശമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്‌. കാന്തപുരം വിഭാഗം സംഘടനയുടെ അഖിലേന്ത്യ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ച അബ്‌ദുന്നൂറിന്‍റെ ബിസിനസ്‌ പങ്കാളിയാണ്‌ കാന്തപുരം. കോടികള്‍ ലഭിക്കാനുള്ള നൂറുകണക്കിന്‌ നിക്ഷേപകരോട്‌ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കാന്തപുരം ബാധ്യസ്ഥനാണ്‌.
ചൂഷണങ്ങളുമായി കാന്തപുരത്തിന്‌ അധിക കാലം മുന്നേട്ടു പോവാനാവില്ലെന്നും യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ തയ്യാറാവണമെന്നും അബ്‌ദുല്‍ ഹമീദ്‌ ഫൈസി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

വിമോചനയാത്ര ലക്ഷ്യം കാണുന്നു... നാസര്‍ സഖാഫിയും സമസ്‌തയിലേക്ക്‌..

സമസ്‌തയിലേക്ക്‌ കടന്നു വന്ന അബ്‌ദു നാസര്‍ സഖാഫി പടിഞ്ഞാറത്തറയെ കുന്ദമംഗലത്തെ വിമോചന യാത്ര സമാപന സമ്മേളനത്തില്‍ ശൈഖുനാ ചേലക്കാട്‌ ഉസ്‌താദ്‌ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചപ്പോള്‍.. (ഇദ്ധേഹത്തെ കുറിച്ചുള്ള വിശദാംശങ്ങളും അഭിമുഖവും ദിവസങ്ങള്‍ക്കകം കേരള ഇസ്ലാമിക്‌ റൂമില്‍ നല്‍കുമെന്ന്‌ മമ്മൂട്ടി പടിഞ്ഞാറത്തറ ക്ലാസ്സ്‌ റൂമിലെ ഓപ്പന്‍ ഫോറത്തില്‍ അറിയിച്ചിട്ടുണ്ട്‌).

വിമോചന യാത്രയുടെ ലൈവ് സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

വിമോചന യാത്രയുടെ ലൈവ് സംപ്രേഷണം അറിയിച്ചു
ബഹ്റൈനില്‍ നിന്നുള്ള പത്ര വാര്‍ത്ത‍ 
 

ഹാദിയ ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച വിമോചന യാത്ര ഐക്യദാര്‍ഢ്യ സമ്മേളനം ശ്രദ്ധേയമായി

ഡോക്ടര്‍ സുബൈര്‍ പ്രസംഗിക്കുന്നു
ജിദ്ദ : അതി സൂക്ഷ്മമായ അന്വേഷണങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രമാണ് മതത്തിന്‍റെ പ്രമാണങ്ങള്‍ ക്രോഡീകരിച്ച മഹാ മനീഷികള്‍ ഗ്രന്ഥ രചനകള്‍ക്ക് തൂലിക ചലിപ്പിച്ചതെന്നും, ശുദ്ധ ഉറവിടങ്ങള്‍ തേടിയുള്ള ഇത്തരം അന്വേഷണങ്ങളാവണം എക്കാലത്തും മത വിഷയങ്ങളില്‍ സ്വീകാര്യതക്ക് നിദാനമാകേണ്ടതെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി രജിസ്ട്രാര്‍ ഡോക്ടര്‍ സുബൈര്‍ ഹുദവി പറഞ്ഞു. കളങ്കിത സ്രോതസുകള്‍ തിരിച്ചറിയാനും ചൂഷണങ്ങളില്‍ നിന്നു സമൂഹത്തെ രക്ഷപ്പെടുത്താനും വൈകിയാല്‍ നഷ്ടമാകുന്നത് പവിത്രമായ വിശ്വാസത്തിന്‍റെ അടിത്തറകളായിരിക്കും.
ആരാധനകള്‍ നല്‍കുന്ന ആത്മ സംസ്കരണത്തിന്‍റെ സൗരഭ്യം, കര്‍മ മണ്ഡലങ്ങളില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതത്തില്‍ ഉടനീളം നില നിര്‍ത്താന്‍ കഴിയണം. നിത്യ സമാധാനത്തിന്‍റെ വഴികളിലേക്ക് സമൂഹത്തെ ആകര്‍ഷിക്കാന്‍ വിശുദ്ധിയുടെ പരിമളത്തിനപ്പുറം മറ്റൊരു ശക്തിക്കുമാകില്ല. ജീവിതത്തിന്‍റെ സര്‍വ മേഖലകളിലും ഇസ്ലാം അനുശാസിക്കുന്നത് നന്മയുടെ നിശ്ചയങ്ങളാണെന്നും അറിവിന്‍റെ വെളിച്ചം പരത്താനും അധാര്‍മികതക്കെതിരെ ശബ്ദമുയര്‍ത്താനും ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ ഹുദവി കൂട്ടായ്മ "ഹാദിയ" ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഷറഫിയയില്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന വിമോചന യാത്ര ഐക്യദാര്‍ഢ്യ സമ്മേളനം ടി.എച്.ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് SYS നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായ ഷമീര്‍ എ.എം, മജീദ്‌ പുകയൂര്‍, അബൂസാലിഹ് വിളയൂര്‍ എന്നിവര്‍ക്ക് യഥാക്രമം ഫസ്റ്റ്, സെകന്‍റ്, തേഡ് എന്നീ നിലകളില്‍ അബ്ദുല്‍ റഹ്‍മാന്‍ ഫൈസി കുഴിമണ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
SKSSF സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, അബുബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി, ഉസ്മാന്‍ എടത്തില്‍ നജ്മുദ്ധീന്‍ ഹുദവി , അലി മുസ്ലിയാര്‍ മുസ്തഫ അന്‍വരി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. മുസ്തഫ ഹുദവി സ്വാഗതവും നൌഷാദ് അന്‍വരി നന്ദിയും രേഖപ്പെടുത്തി.

പ്രവാചകനെ ചൂഷണോപാധിയാക്കാന്‍ സമ്മതിക്കില്ല : അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

കാളികാവില്‍ SKSSF വിമോചന യാത്രക്ക് നല്‍കിയ
സ്വീകരണത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി പ്രസംഗിക്കുന്നു
കാളികാവ് : കേവല ഭൗതിക മോഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിന് തിരുനബിയെ ചൂഷണോപാധിയാക്കുന്നത് സമ്മതിക്കാനാവില്ലെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു. പുണ്യ നബിയുടെ വിശുദ്ധ കേശമാണെന്ന് പറഞ്ഞ് വ്യാജ മുടിയുമായി കോടികളുടെ കോര്‍പ്പറേറ്റ് മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ എന്ന വ്യക്തി. ആത്മീയത ചൂഷണം ചെയ്യാനുള്ളതല്ല. മനുഷ്യന്‍റ മോക്ഷത്തിന്‍റെ മാര്‍ഗ്ഗമാണത്. കേവല പ്രകടനങ്ങള്‍ ആത്മീയതയായി ആരും തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്നത്തു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്നത് ഒരു വ്യക്തിയെ ഉദ്ധേശിച്ചുള്ളതല്ല. ചൂഷകരില്‍ ആര്‍ക്കെങ്കിലും അങ്ങിനെ തോന്നിയാല്‍ അത് ഞങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SKSSF വിമോചന യാത്രക്ക് കാളികാവില്‍ ഉജ്ജ്വല സ്വീകരണം

Click here for large photos
മലപ്പുറം : ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയത്തില്‍ SKSSF സ്ഥാപക സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക് കാളികാവില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. SKSBV ടാസ്ക് ഫോഴ്സ്, SKSSF വിഖായ എന്നിവയുടെ നേതൃത്വത്തില്‍ ചെങ്കോട് ലിവാഉല്‍ ഹുദ, മേലേ കാളികാവ് നൂറുല്‍ ഈമാന്‍ ദഫ് ടീമുകളുടെ അകമ്പടിയോടെ ആനയിച്ചു. നിലമ്പൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മേഖലയെ പ്രകമ്പനം കൊള്ളിച്ച റാലി ഒരു ചൂഷണത്തിനും സമ്മതിക്കില്ലെന്ന ഉജ്ജ്വല പ്രഖ്യാപനമായി.
സ്വീകരണ സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി കുഞ്ഞാണി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം കുട്ടി മുസ്‍ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. റഹ്‍മത്തുള്ളാ ഖാസിമി മുത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.സി. അബൂബക്കര്‍ സഖാഫി, സ്വലാഹുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‍ലിയാര്‍, സുലൈമാന്‍ ഫൈസി മാളിയക്കല്‍, കുഞ്ഞമ്മദ് മുസ്‍ലിയാര്‍ കാട്ടുമുണ്ട, ലാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ക്ലസ്റ്റര്‍ ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഫരീദ് റഹ്‍മാനി സ്വാഗതവും SKSSF കാളികാവ് ക്ലസ്റ്റര്‍ സെക്രട്ടറി ശബീര്‍ നന്ദിയും പറഞ്ഞു.

എം.ഐ.സി. സമ്മേളനത്തോടനുബന്ധിച്ച് തണലേകും ഉദ്യാനം സി.ഡി. പുറത്തിറക്കി

‍‍‍എം ഐ സി സമ്മേളനത്തോട് അനുബന്ധിച്ച് ദാറുല്‍ ഇര്‍ഷാദ്
പൂര്‍വ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ
'തണലേകും ഉദ്യാനം'
വി.സി.ഡി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് നല്‍കി പ്രകാശനം ചെയ്യുന്നു

വിവാഹ ധൂര്‍ത്തുകള്‍ക്കെതിരെ ജമാഅത്തുകള്‍ മുന്‍കൈയെടുക്കണം : ചെര്‍ക്കളം അബ്‌ദുല്ല

എം..സി സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന മഹല്ല്‌
സംഗമം ജില്ലാ സുന്നി മഹല്ല്‌ ഫെഡറേഷന്‍
പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുല്ല സാഹിബ്‌
ഉദ്‌ഘാടനം ചെയ്യുന്നു
മാഹിനാബാദ് : വിവാഹം ഉള്‍പ്പപ്പെടെ മഹല്ലുകളില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെയും മറ്റു തിന്മകളെയും ഉന്മൂലനം ചെയ്യാന്‍ മുഴുവന്‍ മഹല്ല്‌ ജമാഅത്തുകളും മുന്‍കൈയെടുക്കണമെന്ന്‌ എസ്‌.എം.എഫ്‌ ജില്ലാ പ്രസിഡന്‍റ്‌ ചെര്‍ക്കളം അബദുല്ല അഭിപ്രായപ്പെട്ടു. എം..സി പത്തൊമ്പാതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന മഹല്ല സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ.കെ അബ്‌ദുല്ല ഹാജി ഖത്തര്‍ അദ്ധ്യക്ഷത വഹിച്ചു. ഖാസി ത്വാഖ അഹ്‌മദ്‌ മൗലവി, യു.എം അബ്‌ദുറഹ്‌മാന്‍ മൗലവി, കെ. മൊയ്‌തുട്ടി ഹാജി, എം.എസ്‌ തങ്ങല്‍ മദനി, ശംസുദ്ധീന്‍ ഫൈസി, ജലീല്‍ കടവത്ത്‌, ടി.ഡി അഹ്‌മദ്‌ ഹാജി, എം.പി.കെ പള്ളങ്കോട്‌, നൗഫല്‍ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹല്ല്‌ സംസ്‌കരണം നേതൃ ബാധ്യത എന്ന വിഷയത്തില്‍ ബഷീര്‍ വെള്ളിക്കോത്തും മഹല്ല്‌ പ്രൊജക്‌ട്‌ എന്ന വിഷയത്തില്‍ കോട്ടപ്പുറം അബുദല്ല മാസ്റ്ററും വിഷയാവതരണം നടത്തി.
തുടര്‍ന്നു നടന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പ്രതിനിധി സംഗമം ദാറുല്‍ ഹുദാ പി.ജി ഡീന്‍ കെ.സി മുഹമ്മദ്‌ ബാഖവി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുസ്സമദ്‌ വാണിയമ്പലം അധ്യക്ഷനായിരുന്നു. മൂവിംഗ്‌ ടുഗ്‌ദര്‍ എന്ന വിഷയത്തില്‍ ഷിയാസ്‌ ഹുദവിയും അണ്‍ലോക്‌ യുവര്‍ മൈന്‍റ്‌ ബ്ലോക്‌സ്‌ എന്ന വിഷയത്തില്‍ റശീദ്‌ തൃക്കരിപ്പൂറും വിഷയാവതരണം നടത്തി. യോഗത്തില്‍ എം..സി ദാറുല്‍ ഇര്‍ശാദ്‌ അക്കാദമി പ്രിന്‍സിപ്പാല്‍ അന്‍വര്‍ ഹുദവി മാവൂര്‍, കെ.കെ അബ്‌ദുല്ല ഹാജി ഖത്തര്‍, സിറാജുദ്ധീന്‍ ഹുദവി പല്ലാര്‍, ശാഫി ഹാജി നാലപ്പാട്‌, ആഫ്‌താബ്‌ കാസറഗോഡ്‌, ഇസ്‌ഹാഖ്‌ ചെമ്പരിക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉച്ചയ്‌ക്ക്‌ നടന്ന വിദ്യാര്‍ത്ഥി സംഗമം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ടി.ഡി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. യു.എം അബ്‌ദുര്‍റഹ്‌മാന്‍ മൗലവി, എം.എസ്‌. തങ്ങള്‍ മദനി, ചെര്‍ക്കള അഹ്‌മദ്‌ മുസ്‌ലിയാര്‍, അന്‍വര്‍ ഹുദവി മാവൂര്‍, സ്വാലിഹ്‌ ഹാജി ബേക്കല്‍, ശംസുദ്ധീന്‍ ഫൈസി, കെ. മൊയ്‌തീന്‍ കുട്ടി ഹാജി, അഡ്വ. സി.എന്‍ ഇബ്‌റാഹിം, ജലീല്‍ കടവത്ത്‌, നെക്ര അബൂബക്കര്‍ ഹാജി, മജീദ്‌ ചെമ്പരിക്ക, ടി.ഡി അഹ്‌മദ്‌ ഹാജി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, സിറാജുദ്ധീന്‍ ഖാസിലൈന്‍, സ്വാലിഹ്‌ ഹാജി ബേക്കല്‍, കെ.സ്‌ അബ്‌ദുല്ല കുഞ്ഞി, മല്ലം സുലൈമാന്‍ ഹാജി, നിസാര്‍ കല്ലട്ര, ചെറുക്കോട്‌ അബ്‌ദുല്ല കുഞ്ഞി ഹാജി, സി.ടി അബ്‌ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍, സ്വാലിഹ്‌ മുസ്‌ലിയാര്‍, എം.പി മുഹമ്മദ്‌ ഫൈസി, ഡോ. അബ്‌ദുല്‍ ഖാദിര്‍, നൗഫല്‍ ഹുദവി, സി.ബി അബ്‌ദുല്ല ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉന്നത വിദ്യാഭ്യാസം, നമ്മുടെ ബാധ്യതകള്‍ എന്ന വിഷയത്തെ സംബന്ധിച്ച്‌ ഡോ. സഈദ്‌ ഹുദവി നാദാപുരം വിഷയാവതരണം നടത്തി. എം..സി ദാറുല്‍ ഇര്‍ശാദ്‌ അക്കദമിയില്‍ നിന്നും അര്‍ശദുല്‍ ഉലൂം മുത്വവ്വല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സ്ഥാന വസ്‌ത്രം വിതരണം ശൈഖുനാ ഖാസി ത്വാഖാ അഹ്‌മദ്‌ മൗലവി നിര്‍വഹിച്ചു.

ലോക സമൂഹം ആഗ്രഹിക്കുന്നത്‌ ആത്മീയതയെ : സ്വദിഖലി ശിഹാബ്‌ തങ്ങള്‍

മാഹിനാബാദ് : ലോക സമൂഹം ഇന്ന്‌ ആഗ്രഹിക്കുന്നത്‌ ആത്മീയതയെയാണെന്നും അതിനെ ചൂഷണം ചെയ്യുന്നത്‌ ദുഃഖകരമാണെന്നും സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ 19 ാം വാര്‍ഷിക സനദ്‌ദാന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമൂഹം ഒന്നടങ്കം തേടുന്നത്‌ സമാധാനം നേടാനുള്ള പ്രക്രിയയെയാണ്‌. ആരും തള്ളിക്കളയാത്ത വസ്‌തുതയാണിത്‌. ഈ ആവശ്യകതയെ ആരും ചൂഷണം ചെയ്യരുതെന്ന്‌ തങ്ങള്‍ പറഞ്ഞു. ഉത്തമ സമൂഹങ്ങളാണ്‌ മുന്‍കാലങ്ങളില്‍ കഴിഞ്ഞു പോയതെങ്കിലും അതിനെ സൂക്ഷിക്കുന്നതില്‍ നാം പരാചയപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജനബാഹുല്യം കൊണ്ട്‌ തിങ്ങിനിറഞ്ഞ പരിപാടിയില്‍ ത്വാഖാ അഹ്‌മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. യു.എം അബ്‌ദുര്‍റഹ്‌മാന്‍ മൗലവി സ്വാഗതം പറഞ്ഞു. ഖാസി സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സനദ്‌ദാനവും സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നടത്തി. ടി.കെ.എം ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പി. കരുണാകരന്‍ എം.പി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്‌ദുല്ല, പി.ബി അബ്‌ദുര്‍റസാഖ്‌ എം.എല്‍., കെ. മൊയ്‌തീന്‍ കുട്ടി ഹാജി, കെ.കെ അബ്‌ദുല്ല ഹാജി ഖത്തര്‍, ഡോ. എന്‍.എ മുഹമ്മദ്‌, പാദൂര്‍ കുഞ്ഞാമു ഹാജി, യേനപ്പോയ അബ്‌ദുല്ല കുഞ്ഞി ഹാജി, എം.എ ഖാസിം മുസ്‌ലിയാര്‍, മുഹമ്മദ്‌ ഫൈസി കൊടുവള്ളി, കെ.സി മുഹമ്മദ്‌ ബാഖവി, എം.എസ്‌ തങ്ങള്‍ മദനി, കെ.പി അബ്‌ദുല്ല മൗലവി, സയ്യിദ്‌ ഹാദീ തങ്ങള്‍ മൊഗ്രാല്‍, ചെര്‍ക്കളം അഹ്‌മദ്‌ മുസ്‌ലിയാര്‍, ടി.ഡി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, ജലീല്‍ കടവത്ത്‌, ടി.ഡി അഹ്‌മദ്‌ ഹാജി, അബ്ബാസ്‌ ഫൈസി പുത്തിഗെ, ഹനീഫ്‌ ഹുദവി ദേലമ്പാടി, ചേരൂര്‍ ഖാലിദ്‌ ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, അന്‍വര്‍ ഹുദവി മാവൂര്‍, ഇബ്‌റാഹിം ദാരിമി കൊടുവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

വിമോചന യാത്ര; സമസ്ത ബഹ്‌റൈന്‍ റൈഞ്ച്‌ ഐക്യദാര്‍ഢ്യ സമ്മേളനം ശ്രദ്ധേയമായി

ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയുക :  സയ്യിദ്‌ ഫക്രുദ്ധീന്‍ തങ്ങള്‍

സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സംഘടിപ്പിച്ച വിമോചനയാത്ര ഐക്യദാര്‍ഢ്യ
സമ്മേളനം സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു
മനാമ : ആത്മീയ ചൂഷകരായ പണ്ഡിതന്മാരെ സമുദായം തിരിച്ചറിയണമെന്ന്‌ പണ്ഡിതനും വാഗ്മിയുമായ സയ്യിദ്‌ ഫക്രുദ്ധീന്‍ തങ്ങള്‍ പ്രസ്‌താവിച്ചു. 'ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മറ്റി നടത്തുന്ന വിമോചനയാത്രയോടനുബന്ധിച്ച്‌ സമസ്‌ത കേരള ജംഇത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റൈഞ്ച്‌ മനാമ സമസ്‌ത മദ്രസ്സാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
സമുദായത്തിന്‌ ആത്മീയത പകര്‍ന്ന്‌ അവരെ നേര്‍വഴി നടത്താന്‍ ഉത്തരവാദപ്പെട്ട പണ്ഡിതരില്‍ നിന്നുതന്നെ ചിലര്‍ ആത്മീയ ചൂഷണത്തിനിറങ്ങി തിരിച്ചത്‌ ഖേദകരമാണ്‌, അദ്ധേഹം കൂട്ടി ചേര്‍ത്തു.
കെ.എം.എസ്‌ മൗലവി പ്രമേയപ്രഭാഷണം നടത്തി. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ മര്‍കസ്സില്‍ സൂക്ഷിക്കുന്ന കേശം നബി()യുടെതല്ലെന്നും അത്‌ വ്യാജമുടിയാണെന്ന്‌ സമസ്‌തക്ക്‌ ബോധ്യമായിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു. പ്രസ്‌തുത മുടിയുടെ യാഥാര്‍ത്ഥ്യം തന്‍റെ കൂടെയുള്ളവര്‍ക്കു പോലും ബോധ്യപ്പെടുത്താന്‍ അദ്ധേഹത്തിന്‌ കഴിഞ്ഞിട്ടില്ലെന്നും അതിനദ്ധേഹത്തിന്‌ കഴിയില്ലെന്നതിന്‍റെ തെളിവാണ്‌ ദിനേനെ കൂടൊഴിയുന്ന സഖാഫികളും അണികളുമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇപ്പോള്‍ കാന്തപുരം നടത്തുന്ന കേരളയാത്ര വ്യാജമുടിയില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനും അണികളെ പിടിച്ചു നിര്‍ത്താനുമുള്ളതാണ്‌. അതിന്‌ SKSSF അനുവദിക്കില്ലെന്നും ആ മുടിയുടെ യാഥാര്‍ത്ഥ്യം സമുദായത്തെ ബോധ്യപ്പെടുത്തുകയോ തെറ്റു സമ്മതിച്ച്‌ തിരിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നതുവരെ സംഘടന ഈ ജിഹാദ്‌ തുടരുമെന്നും അദ്ധേഹം പറഞ്ഞു.
ബഹ്‌റൈനിലെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്‍റ്‌ സി.കെ.പി. അലി മുസ്ല്യാര്‍ അദ്ധ്യക്ഷനായിരുന്നു.
ടി.ഹംസ അന്‍വരി മോളൂര്‍, ഇബ്രാഹീം മുസ്ല്യാര്‍, ഹൈദര്‍ മൗലവി, ഉസ്‌താദ്‌ അബ്‌ദുറസാഖ്‌ നദ്‌വി, ഷെറാട്ടന്‍ മുഹമ്മദലി, കുഞ്ഞഹമ്മദ്‌ ഹാജി, കളത്തില്‍ മുസ്ഥഫ, ഹൈദര്‍ മൌലവി, ഇബ്രാഹീം മുസ്ല്യാര്‍, ലത്വീഫ്‌ ചേരാപുരം, സഈദ്‌ ഇരിങ്ങല്‍, ശിഹാബ്‌ കോട്ടക്കല്‍ ഉബൈദുല്ല റഹ്‍മാനിമൗസല്‍ മൂപ്പന്‍ തിരൂര്‍ തുടങ്ങി  റൈഞ്ച്‌ ഭാരവാഹികളും കീഴ്‌ഘടക പ്രതിനിധികളും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുത്തു.

SKSSF പെരുവളത്തുപറമ്പ് യൂണിറ്റ് തസ്കിയത്ത് ക്ലാസ് സംഘടിപ്പിക്കുന്നു

കണ്ണൂര്‍ : SKSSF പെരുവളത്തുപറമ്പ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ തസ്കിയത്ത് ക്ലാസ് ആരംഭിച്ചു. ബഹു. അബ്ദുറശീദ് ബാഖവിയുടെ (.ആര്‍.. ഖത്തീബ്) നേതൃത്വത്തില്‍ ഇസ്‍ലാമിക വ്യക്തിത്വ വികാസം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ഇസ്‍ലാമിക കര്‍മ്മ ശാസ്ത്രം, വിശ്വാസ പ്രമാണം എന്നീ വിഷയങ്ങളില്‍ പ്രത്യേക ക്ലാസും പരിശീലനവും നല്‍കുന്നു. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. മദ്റസാ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ലക്ഷ്യം വെച്ചാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. 21/4/2012 ശനിയാഴ്ച ഇരിക്കൂര്‍ റഹ്‍മാനിയ്യ ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് ആരംഭിച്ച കോഴ്സിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും വിളിക്കുക, 9746647114, 9947787227

ചരിത്രമായി മിക്‌സോസ്, പ്രദര്‍ശനം ഇന്ന്‌ (23) അവസാനിക്കും

മാഹിനാബാദ്‌ : മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ 19 ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെട്ട മെഗാ എക്‌സിബിഷന്‍ മിക്‌സോസ്‌ 2012 ചരിത്രമാകുന്നു. കാസറഗോഡ്‌ ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍ വെച്ച്‌ ഏറ്റവും മികച്ചതെന്ന്‌ ഏവരും ഒരേ സ്വരത്തില്‍ സമ്മതിച്ച മിക്‌സോസ്‌ അതിന്‍റെ വൈവിധ്യം കൊണ്ടാണ്‌ ഏറെ ശ്രദ്ധേയമായത്‌. വിജ്ഞാനവും വിനോദവും ഒരു പോലെ പകര്‍ന്ന മിക്‌സോസ്‌ ആദ്യ ദിനത്തിലെ `ബോംബ്‌ സ്‌ഫോടന'ത്തിലൂടെ തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിന്‍റെതായിരുന്നു ഈ സ്‌പെഷ്യല്‍ ഇഫക്‌ട്‌.
പുണഞ്ചിത്താഴയുടെ ചിത്രങ്ങളും കൂടെ കാസറഗോഡിന്‍റെ പൈതൃകം വെളിവാക്കുന്ന അപൂര്‍വ്വ ശേഖരണങ്ങളും കൂടിയായിരുന്നപ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകരും എക്‌സ്‌പോയിലേക്ക്‌ ഒഴുകാന്‍ തുടങ്ങി. സംസാരിക്കുന്ന അമേരിക്കന്‍ പാവയും പതിനൊന്നു വയസ്സുകാരന്‍റെ മാജിക്‌ ഷോയും എക്‌സിബിഷന്‌ മാറ്റ്‌ കൂട്ടി. കണക്കാശാന്‍ കലണ്ടര്‍ ഷാജഹാനും കൈകാലുകള്‍ കൊണ്ട്‌ വിവിധ ഭാഷകള്‍ എഴുതുന്ന അബ്‌ദുല്ല പുല്‍പറമ്പും കാണികള്‍ക്ക്‌ വിരുന്നു തന്നെയായിരുന്നു. ഷോര്‍ട്ട്‌ ഫിലിമുകളും ഡ്രാമയുമടക്കമുള്ള ഐറ്റങ്ങളും ശ്രദ്ധേയമായി. വിദ്യര്‍ത്ഥികള്‍ക്ക്‌ അമ്പത്‌ ശതമാനം ഡിസ്‌കൗണ്ടോടു കൂടെയാണ്‌ പ്രവേശനം. എക്‌സിബിഷന്‍ ഇന്ന്‌ (23/4/2012) സമാപിക്കും.

എം.ഐ.സി സമ്മേളനം ഇന്ന്‌ (22) സമാപിക്കും

മാഹിനാബാദ്‌ : മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ 19-ാം വാര്‍ഷിക സനദ്‌ദാന സമ്മേളനം ഇന്ന്‌ (22) സമാപിക്കും. വൈകുന്നേരം അഞ്ച്‌ മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ത്വാഖ അഹ്‌മദ്‌ മൗലവി അദ്ധ്യക്ഷത വഹിക്കും. സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ചെറുശ്ശേരി ഉസ്‌താദ്‌, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമ്മല ബാപ്പു മുസ്‌ലിയാര്‍, ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌വി, വര്‍ക്കല കഹാര്‍ എം.എല്‍., ഡോ. എന്‍.എ മുഹമ്മദ്‌, യു.ടി ഖാദര്‍ എം.എല്‍., ടി. അബ്ദുല്ല, എന്‍.എ ഹാരിസ്‌ എം.എല്‍., എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍., പി.ബി അബ്ദുറസ്സാഖ്‌ എം.എല്‍., കൊടുവള്ളി മുഹമ്മദ്‌ ഫൈസി, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ എട്ട്‌ മണിക്ക്‌ നടക്കുന്ന മഹല്ല്‌ സംഗമം മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്‌ഘാടനം ചെയ്യും. ബശീര്‍ വെള്ളിക്കോത്ത്‌, കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. പത്ത്‌ മണിക്ക്‌ നടക്കുന്ന ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി സംഗമം കെ.സി മുഹമ്മദ്‌ ബാഖവി ഉദ്‌ഘാടനം ചെയ്യും. ശിയാസ്‌ ഹുദവി, സിറാജുദ്ദീന്‍ പറമ്പത്ത്‌ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചക്ക്‌ നടക്കുന്ന വിദ്യാര്‍ത്ഥി സംഗമം വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി അബ്‌ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്യും. എം.എ അബ്‌ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സ്ഥാന വസ്‌ത്രം വിതരണം ചെയ്യും.

വിമോചനയാത്ര പ്രചരണ ജാഥ ഇന്ന്‌ (22)

പുതുപൊന്നാനി : ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയമുയര്‍ത്തി SKSSF നടത്തുന്ന വിമോചനയാത്രക്ക്‌ 24ന്‌ വൈകീട്ട്‌ നാലിന്‌ പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനില്‍ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം ഇന്ന്‌ (22) മേഖലാ കമ്മിറ്റി പ്രചരണ വാഹന ജാഥ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന്‌ അയിങ്കലത്ത്‌ കൂരട മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ഏഴ്‌ ക്ലസ്‌റ്ററുകളിലെ പര്യടനത്തിന്‌ ശേഷം പുത്തന്‍പള്ളിയില്‍ സമാപിക്കും. നാളെ ഉച്ചക്ക്‌ മൂന്നിന്‌ പാവിട്ടപ്പുറത്തു നിന്നാരംഭിക്കുന്ന റോഡ്‌ഷോ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ആത്മീയ ചൂഷണത്തിനെതിരെ ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കും.

സഹചാരി റിലീഫ്‌ സെല്‍ വാര്‍ഷിക പഠനസംഗമം

പുതുപൊന്നാനി : സഹചാരി റിലീഫ്‌ സെല്‍ പൊന്നാനി വാര്‍ഷിക പഠന സംഗമം മെയ്‌ 2,3 തിയ്യതികളില്‍ പുതുപൊന്നാനി ചെറുപള്ളി പരിസരത്ത്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കടമകള്‍ കടപ്പാടുകള്‍ (മാതാപിതാക്കള്‍, ദാമ്പത്യം) എന്ന വിഷയത്തില്‍ അബ്ദുല്‍ജലീല്‍ റഹ്‍മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും. യോഗത്തില്‍ ചെയര്‍മാന്‍ പി.പി.. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിമോന്‍, സി.കെ.. റസാഖ്‌, സി.കെ. റഫീഖ്‌, ടി. സൈനുദ്ദീന്‍, സി. ഹബീബ്‌, സി.പി. ശിഹാബ്‌, .എം. നവാസ്‌, സി.കെ. ഷഫീഖ്‌, ആസിഫ്‌ എന്നിവര്‍ സംസാരിച്ചു.

വിമോചന യാത്രക്ക്‌ മലയോര ജില്ലയില്‍ രാജോചിത വരവേല്‍പ്‌

കല്‍പറ്റ : ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രക്ക്‌ വയനാട്‌ ജില്ലയില്‍ ഊഷ്‌മള വരവേല്‍പ്‌. ജില്ലാ അതിര്‍ത്തിയായ നിരവില്‍ പുഴയില്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നൂറു കണക്കിന്‌ പ്രവര്‍ത്തകരാണ്‌ യാത്രയെ വരവേറ്റത്‌. തരുവണ, കമ്പളക്കാട്‌, തമിഴ്‌നാട്ടിലെ നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരങ്ങള്‍ക്ക്‌ ശേഷം പടിഞ്ഞാറെത്തറയില്‍ സമാപിച്ചു.
ആത്മീയത വിശുദ്ധമാണെന്നും എന്നാല്‍ ഇത്‌ ഉപയോഗിച്ച്‌ ചൂഷണം നടത്തുന്നത്‌ അനുവദിക്കാനാവില്ലെന്നും സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ വ്യക്തമാക്കി.
സമൂഹത്തിലെ ജീര്‍ണതകളെ തുടച്ചുനീക്കലും കപടവാദങ്ങളെ ചെറുത്തു തോല്‍പിക്കലും സമസ്‌തയുടെ സ്ഥാപിത ലക്ഷ്യങ്ങളാണ്‌. വിവാദ കേശത്തിന്‌ പ്രാമാണിക തെളിവുകളില്ലാത്തതിനാല്‍ അംഗീകരിക്കാനാവില്ലെന്നും മാനവികതയുടെ പേരില്‍ നടക്കുന്ന നാടകങ്ങള്‍ പൊതുജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം പടിഞ്ഞാറെത്തറയില്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
നാസ്വിര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താര്‍ പന്തല്ലൂര്‍, അലി.കെ വയനാട്‌, അയ്യൂബ്‌ കൂളിമാട്‌, അബൂബക്കര്‍ സാലൂദ്‌ നിസാമി, റഹീം മാസ്റ്റര്‍ ചുഴലി, സൈദലവി റഹ്‌മാനി, നവാസ്‌ ആലപ്പുഴ നേതൃത്വം നല്‍കി.
അബൂബക്കര്‍ ഫൈസി മലയമ്മ, ഇബ്‌റാഹീം ഫൈസി പേരാല്‍, അബ്‌ദുറസാഖ്‌ ബുസ്‌താനി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുജീബ്‌ ഫൈസി പൂലോട്‌, മിര്‍ശാദ്‌ യമാനി തുടങ്ങിയവര്‍ സ്ഥിരാംഗങ്ങളായിരുന്നു.
യാത്ര ഇന്ന്‌ കോഴിക്കോട്‌ ജില്ലയിലെത്തും. കാലത്ത്‌ 9ന്‌ മുക്കം, 11ന്‌ പൂനൂര്‍, 3ന്‌ കൊയിലാണ്ടി, 4ന്‌ കോഴിക്കോട്‌ റയില്‍ വേ സ്റ്റേഷന്‍ പരിസരം, 5ന്‌ ഫറോക്ക്‌ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട്‌ 7ന്‌ കുന്ദമംഗലത്ത്‌ സമാപിക്കും.

വിമോചന യാത്ര നാളെ (23) മലപ്പുറം ജില്ലയില്‍ പ്രയാണം നടത്തും

മലപ്പുറം : ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന മുദ്രാവാക്യവുമായി SKSSF സംസ്ഥാന കമ്മിറ്റി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിമോചന യാത്ര നാളെ മലപ്പുറം ജില്ലയിലെത്തും. രാവിലെ 9ന്‌ കാളികാവില്‍ നിന്ന്‌ തുടങ്ങുന്ന യാത്ര പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ചെമ്മാട്‌ എസ്‌.എം ജിഫ്‌രി തങ്ങള്‍ നഗറില്‍ സമാപിക്കും. സമാപന സംഗമം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്‌ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുര്‍റബ്ബ്‌ മുഖ്യാഥിതിയായിരിക്കും. 24ന്‌ തിരൂരില്‍ നിന്നും തുടങ്ങുന്ന യാത്ര കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം വടക്കേക്കാട്ടില്‍ സമാപിക്കും.

മാന്യതയില്ലാത്തവര്‍ മാനവികത പഠിപ്പിക്കരുത്‌ : അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

തരുവണ (വയനാട്‌) : വര്‍ഗീയ ഫാഷിസ്റ്റ്‌ ശക്തികളുടെ പിന്തുണയോടെ കേരളത്തിലുടനീളം യാത്ര നടത്തുകയും സ്വീകരണ വേദികളില്‍ മതനിരീശ്വര വര്‍ഗീയ വാദികളെ പങ്കെടുപ്പിക്കുകയും ചെയ്‌ത കാന്തപുരം സമൂഹത്തില്‍ മാന്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നതെന്നും കേരള ജനതയെ മാനവികത പഠിപ്പിക്കാന്‍ അവര്‍ക്ക്‌ അര്‍ഹതയില്ലെന്നും അബ്‌ദുല്‍ ഹമീദ്‌ ഫൈസി.
ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന മുദ്രാവാക്യവുമായി SKSSF നടത്തുന്ന വിമോചന യാത്രക്ക്‌ വയനാട്‌ തരുവണയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ വിരോധികളാല്‍ കണ്ണൂരില്‍ നിഷ്‌ഠൂരമായി കൊലചെയ്യപ്പെട്ട അബ്‌ദുശ്ശുകൂറിന്‍റെ വീട്‌ പോലും സന്ദര്‍ശിക്കാതെ അതുവഴി യാത്ര നടത്തിയ കാന്തപുരം എന്തിനാണ്‌ സമൂഹത്തെ മാനവികത പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സമസ്‌ത വയനാട്‌ ജില്ലാ ട്രഷറര്‍ ഇബ്‌റാഹീം ഫൈസി സ്വീകരണ സംഗമം ഉദ്‌ഘാടനം ചെയ്‌തു. പി.സി ഇബ്‌റാഹീം ഹാജി അദ്ധ്യക്ഷത വഹിച്ചു. ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, റഹീം മാസ്റ്റര്‍ ചുഴലി, .കെ സുലൈമാന്‍ മൗലവി, ശൗകത്തലി മൗലവി, പി.പി ത്വാഹിര്‍ മാസ്റ്റര്‍, മുഹമ്മദ്‌ കുട്ടി ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിമോചന യാത്ര ഇന്ന്‌ (22) കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് : ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന മുദ്രാവാക്യവുമായി SKSSF സംസ്ഥാന കമ്മിറ്റി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിമോചന യാത്രക്ക്‌ ഇന്ന്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ 9ന്‌ മുക്കത്ത്‌ നിന്ന്‌ തുടങ്ങുന്ന യാത്ര പൂനൂര്‍, കൊയിലാണ്ടി, ഇടിയങ്ങര, ഫറോക്ക്‌ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം കുന്ദമംഗലത്ത്‌ സമാപിക്കും. സമാപന സംഗമത്തില്‍ മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.