SKSSF എടവണ്ണപ്പാറ ദഅ്‍വാ വിംഗ് സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരന്പര 26-29


ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി; താലൂക്ക്‌തല സമ്മേളനങ്ങള്‍ സമാപിച്ചു

പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്റെ
ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട
പെരിന്തല്‍മണ്ണ താലൂക്ക്‌ സമ്മേളനം സമസ്‌ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന
പ്രസിഡണ്ട്‌ സി
.കെ.എം. സാദിഖ്‌ മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്യുന്നു
. പി. കുഞ്ഞാണി മുസ്‌ലിയാര്‍, 

ടി.പി. ഇപ്പമുസ്‌ലിയാര്‍, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, 
സദ്ധീഖ്‌ ഫൈസി അമ്മിനിക്കാട്‌ തുടങ്ങിയവര്‍ സമീപം
പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട താലൂക്ക്‌ സമ്മേളനങ്ങള്‍ സമാപിച്ചു. മത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള ക്രിയാത്മക മുന്നേറ്റങ്ങള്‍ രൂപപ്പെടുത്തണമെന്ന്‌ സമ്മേളനങ്ങള്‍ ആഹ്വാനം ചെയ്‌തു. വിദ്യഭ്യാസ കാന്പയിന്‍റെ പ്രചാരണാര്‍ത്ഥമായിരുന്നു താലൂക്ക്‌ സമ്മേളനങ്ങള്‍.
പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ നടന്ന പെരിന്തല്‍മണ്ണ താലൂക്ക്‌ സമ്മേളനം സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം. സാദിഖ്‌ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഇപ്പമുസ്‌ലിയാര്‍, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്‌ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ, ഹംസറഹ്‌മാനി കൊണ്ടിപ്പറന്പ്, സിദ്ധീഖ്‌ ഫൈസി അമ്മിനിക്കാട്‌, മുഹമ്മദലി ഫൈസി അമ്പലക്കടവ്‌, എ.കെ നാസര്‍ മാസ്റ്റര്‍, മൊയ്‌തീന്‍ കുട്ടി ദാരിമി, അരീക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ്‌ ഹാജി സംസാരിച്ചു.
എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ ചേര്‍ന്ന പൊന്നാനി താലൂക്ക്‌ സമ്മേളനം സി. ബഷീര്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌ അദ്ധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഖാസിം ഫൈസി പോത്തനൂര്‍, റശീദ്‌ ഫൈസി പൂക്കരത്തറ, ശരീഫ്‌ ഫൈസി ആനക്കര, എ.കെ.കെ മരക്കാര്‍, മൊയ്‌തു അശ്‌റഫി പ്രസംഗിച്ചു.
ചെമ്മാട്‌ ഖിദ്‌മത്തുല്‍ ഇസ്‌ലാം മദ്രസ്സയില്‍ നടന്ന തിരൂരങ്ങാടി താലൂക്ക്‌ സമ്മേളനം ജാമിഅഃ നൂരിയ്യ പ്രൊഫസര്‍ എം.കെ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌ അദ്ധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ സയ്യിദ്‌ മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍ പ്രസംഗിച്ചു.
മോങ്ങം ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയില്‍ ചേര്‍ന്ന ഏറനാട്‌ താലൂക്ക്‌ സമ്മേളനം കെ.എ റഹ്‌മാന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഒ.ടി മൂസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അസ്‌ഗറലി ഫൈസി പട്ടിക്കാട്‌, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ്‌ കുട്ടി ബാഖവി, സാലിം ഫൈസി കൊളത്തൂര്‍, മുസ്ഥഫ ഫൈസി മുടിക്കോട്‌, അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര പ്രസംഗിച്ചു.
നിലന്പൂര്‍ മജ്‌മഇല്‍ ചേര്‍ന്ന നിലമ്പൂര്‍ താലൂക്ക്‌ സമ്മേളനം കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ കാട്ടുമുണ്ടയുടെ അദ്ധ്യക്ഷതയില്‍ ജലീല്‍ ഫൈസി പുല്ലങ്കോട്‌ ഉദ്‌ഘാടനം ചെയ്‌തു. ഒ. കുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്‌തീന്‍ ഫൈസി, മൊയ്‌തീന്‍ ഫൈസി വാക്കോട്‌, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ റഹ്‌മാനി പ്രസംഗിച്ചു.
വളവന്നൂര്‍ ബാഫഖി യതീം ഖാനയില്‍ ചേര്‍ന്ന തിരൂര്‍ താലൂക്ക്‌ സമ്മേളനം സമസ്‌ത കേന്ദ്ര മുശാവറ അംഗം എ.മരക്കാര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ എം.പി. മുസ്ഥഫല്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ ഫൈസി അടിമാലി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്‌ദുല്‍ ഹകീം ഫൈസി കാളാട്‌ പ്രസംഗിച്ചു.

DSU കാമ്പസ്‌ യാത്ര നടത്തും

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ്‌ യൂണിയന്‍ (D.S.U)വിന്‍റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള വാഴ്‌സിറ്റിയുടെ യു.ജി സ്ഥാപനങ്ങളിലൂടെ കാന്പസ്‌ യാത്ര നടത്തും. സമന്വയ വിദ്യാഭ്യാസത്തിലൂടെ ദാറുല്‍ഹുദാ നടപ്പിലാക്കിയ വിദ്യാഭ്യാസ സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കാനും മുഴുവന്‍ സഹസ്ഥാപന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനുമാണ്‌ യാത്രയിലൂടെ ലക്ഷ്യമാക്കുന്നത്‌. യാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥി കൂട്ടം, സാഹിത്യസംഗമം, മാഗസിന്‍ മല്‍സരം സംഘടിപ്പിക്കും.
യൂണിയന്‍ പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുന്പത്തൂര്‍ നയിക്കുന്ന യാത്രയുടെ ഉദ്‌ഘാടനം 26 ന്‌ കാസര്‍കോഡ്‌ തളങ്കരയില്‍ നടക്കും. യാത്രയുടെ ഔദ്യോഗിക പ്രഖ്യാപനം 24 ന്‌ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. ദാറുല്‍ ഹുദാ വി.സി ഡോ,ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പ്രൊഫസര്‍ കെ.സി മുഹമ്മദ്‌ ബാഖി കീഴ്‌ശ്ശേരി, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിക്കും.

വ്യാജ മുടിക്കെതിരെ പ്രതിഷേധവും ശംസുല്‍ ഉമലാ അനുസ്മരണവും കര്‍ണ്ണാടകയില്‍


മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് 19-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 20, 21, 22

SKSSF നാദാപുരം മേഖലാ സമ്മേളനം ഏപ്രില്‍ 15 ന്



ഉത്തമ പ്രവാചകന്‍ ; ഉദാത്ത മാതൃക - ത്രൈമാസ കാന്പയിന് അല്‍ഖര്‍ജില്‍ ഉജ്ജ്വല തുടക്കം

അല്‍ഖര്‍ജ്‌ : ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക എന്ന ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ കമ്മററി ത്രൈമാസ കാന്പയിന്‌ അല്‍ഖര്‍ജില്‍ തുടക്കം കുറിച്ചു. കാന്പയിന്‍റെ ഭാഗമായി അല്‍ഖര്‍ജ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉല്‍ഘാടനം ചെയ്‌തു. ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ മുഖ്യ പ്രഭാഷണം നടത്തി. മാനവ സമൂഹത്തിന്‌ കാല, ദേശ, ഭാഷാ വ്യത്യാസമില്ലാതെ ഉള്‍കൊളളാനുതകും വിധം മാതൃകപരമായിരുന്നു മുഹമ്മദ്‌ (സ) ജീവിതമെന്നും, പ്രവാചക ജീവിതം പഠിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും, വിനയം, ക്ഷമ, വിട്ടുവീഴ്‌ച, കാരുണ്യം തുടങ്ങി ഏത്‌ രംഗത്തും നാം അറിയാത്ത അനേകം മാതൃകകള്‍ പ്രവാചക ജീവിതത്തിലുണ്ടെന്നും അവ അറിയാനും പകര്‍ത്താനും പകര്‍ന്നു കൊടുക്കാനുമുളള ബാധ്യത നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാന്പയിന്‍റെ ഭാഗമായി നടക്കുന്ന നോളജ്‌ ടസ്റ്റിനുളള പുസ്‌തകം അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അബ്‌ദുസ്സലാം കണ്ണൂരിന്‌ നല്‍കി തുടക്കം കുറിച്ചു. റസാഖ്‌ വളക്കൈ, ഹനീഫ മൂര്‍ക്കനാട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുഞ്ഞു മുഹമ്മദ്‌ ഹാജി ചുങ്കത്തറ, മൊയ്‌തീന്‍ ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായി വെളളിയത്ത്‌ സൈതലവി ഹാജി താനാളൂര്‍ (പ്രസിഡണ്ട്‌), സൈനുദ്ദീന്‍ മുസ്ലിയാര്‍, ഇസ്‌ഹാഖ്‌ പൂക്കോട്ടൂര്‍ (വൈസ്‌ പ്രസിഡണ്ട്‌) യൂസുഫ്‌ ഫൈസി വഴിപ്പാറ (ജനറല്‍ സെക്രട്ടറി) നജ്‌മുദ്ദീന്‍ മൊറയൂര്‍, അബ്ദുസ്സലാം കണ്ണൂര്‍ (സെക്രട്ടറി), ബഷീര്‍ പെരിമ്പലം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തൂ. യൂസുഫ്‌ ഫൈസി വഴിപ്പാറ അധ്യക്ഷത വഹിച്ചു. നജ്‌മുദ്ദീന്‍ മൊറയൂര്‍ സ്വാഗതവും ഇസ്‌ഹാഖ്‌ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

മസ്കത്ത് സുന്നി സെന്‍റര്‍ ഉംറ സംഘത്തിനു യാത്രയപ്പ് നല്‍കി

ഒമാന്‍ : മസ്കത്ത് സുന്നീ സെന്‍ററിനു കീഴിലുള്ള ഈ മാസത്തെ രണ്ടാമത്തെ ഉംറ സംഘം 20 ന് യാത്ര തിരിച്ചു. മസ്കത്ത് SKSSF പ്രസിഡന്‍റ് ഇബ്റാഹീം ദാരിമിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തിന് റൂവി ഖാബൂസ് പള്ളിക്കു സമീപം സുന്നീ സെന്‍റര്‍ പ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി.
സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഉസ്താദ് അബ്ദുല്ല മൗലവി പുറങ്ങ്, ഹജ്ജ്, ഉംറ കമ്മിറ്റി കണ്‍വീനര്‍ ഹസന്‍ ബാവ ഹാജി, സെന്‍റര്‍ സെക്രട്ടറി അബ്ബാസലി ഫൈസി, ഇയ്യാട് അബൂബക്കര്‍ ഫൈസി, ഹാശിം ഫൈസി, സാക്കിര്‍ ഹുസൈയിന്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു. സെന്‍ററിന്‍റെ അടുത്ത ഉംറ സംഘം ഏപ്രില്‍ 10 ന് പുറപ്പെടും.

സമസ്ത ബഹ്റൈന്‍ ഖുര്‍ആന്‍ ക്ലാസ്

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ മഹറഖ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്ലാസ് ഉദ്ഘാടനം മുഹ്റഖ് സമസ്ത ബഹ്റൈന്‍ ഓഫീസില്‍ ബഹു ഹംസ അന്‍വരി മോളൂര്‍ നിര്‍വ്വഹിച്ചു. ഹുസൈന്‍ മുസ്‍ലിയാര്‍ വെണ്ണക്കോട് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് എ.പി. സ്വാഗതവും ഉമര്‍ മുസ്‍ലിയാര്‍ നന്ദിയും പറഞ്ഞു.
എല്ലാ ഞായറാഴ്ചകളിലും രാത്രി 8.30 ന് മുഹ്റഖ് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ ഖുര്‍ആന്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുഹമ്മദ് തോട്ടില്‍പാലം

കൊടക്കാട് പടിഞ്ഞാറെ ജുമാ മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും 26 ന്

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തക ക്യാന്പ് ഇന്ന് (23) രാവിലെ 9 ന്

ആത്മീയതയെ നിരാകരിക്കുന്നത്‌ അപകടകരം : ഉസ്‌താദ്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌
അക്കാദമിയില്‍ നടന്ന ബോധവല്‍ക്കരണ
സംഗമം സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്യുന്നു
വയനാട്‌ : ആത്മീയതയെ ചൂഷണോപാധിയാക്കുന്നത്‌ പോലെ തന്നെ അപകടകരമാണ്‌ ആത്മീയതയെ നിരാകരിക്കുന്നതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. വിശ്വാസികള്‍ മാതൃകയാക്കുന്ന മുന്‍ഗാമികളെല്ലാം ആത്മീയ ഔന്നത്യം നേടിയവരായിരുന്നുവെന്നും, അറിവായിരുന്നു അവരുടെ ആയുധം എന്നും അദ്ധേഹം പറഞ്ഞു. മതപരമായ അറിവു നേടുന്നതോടൊപ്പം ഭൗതിക രംഗത്തും കഴിവുള്ളവരായരുന്നു മുന്‍ഗാമികളെന്നും അവരുടെ പാത പിന്തുടരാന്‍ വിദ്യാര്‍ത്ഥി സമൂഹം ത്യാഗ സന്നദ്ധരായി മുന്നോട്ടു വരണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലമിക്‌ അക്കാദമിയില്‍ നടന്ന ബോധവല്‍ക്കരണ സംഗമം ഉല്‍ഘാടനം ചെയ്‌തു സംസാരികയായിരുന്നു അദ്ധേഹം.
ഉസ്‌താദ്‌ മൂസ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഇസ്‌മാഈല്‍ ബാഖവി, ജാഫര്‍ ഹൈതമി, മുഹമ്മദ്‌ കുട്ടി ഹസനി, ബീരാന്‍ കുട്ടി ബാഖവി, അബ്ദുറഹ്മാന്‍ വാഫി, പനന്തറ മുഹമ്മദ്‌, ഹാമിദ്‌ റഹ്മാനി ഹാഫിളു അബ്ദുള്‍ റശീദ്‌ മൗലവി എന്നിവര്‍ സംസാരിച്ചു. ഇബ്‌റാഹീം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.

ശംസുല്‍ ഉലമയുടെ ദീര്‍ഘ ദൃഷ്ടി ഇന്ത്യന്‍ മുസ്‍ലിംകള്‍ക്ക് രക്ഷയായി : അനുസ്മരണ യോഗം

ജുബൈല്‍ : ദീര്‍ഘ കാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമയുടെ ദീര്‍ഘ ദ്രിഷ്ടിയാണ് ശരീഅത്ത് വിവാദ കാലത്ത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് രക്ഷയായതെന്ന് ജുബൈല്‍ SYS സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ശരീഅത്ത്‌ വിവാദ കാലത്ത് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ്‌ അദ്ധ്യക്ഷന്‍ മൗലാനാ അലിഹസന്‍ നദ്‍വി ശംസുല്‍ ഉലമയെ ബന്ധപ്പെട്ടു കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ പൊതു സമ്മേളനത്തില്‍ ശൈഖുന നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ഉജ്ജ്വല പ്രസംഗത്തിന്‍റെ ഫലമായാണ്‌ പാര്‍ലമെന്‍റിലും പുറത്തും വിഷയം ഉയര്‍ത്തിപിടിച്ചു പോരാടാന്‍ സമുദായ എം.പി. മാരെ പ്രേരിപ്പിച്ചതും ഗവര്‍മെന്‍റ് പിന്നോക്കം പോയതും. അദേഹത്തിന്‍റെയും സമസ്ത പ്രസിഡന്‍റായിരുന്ന കണ്ണിയത്ത് ഉസ്താദിന്‍റെയും നഷ്ടം കേരള സമൂഹത്തിന് നികത്താന്‍ പറ്റാത്ത വിടവാണെന്നും യോഗം അനുസ്മരിച്ചു. ശംസുല്‍ ഉലമ, ശൈഖുന കണ്ണിയത് ഉസ്താദ് അനുസ്മരണ യോഗത്തില്‍ ഷാജഹാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. റാഫി ഹുദവി, ശിഹാബുദ്ധീന്‍ ബാഖവി, സുബൈര്‍ മൗലവി സംസാരിച്ചു.

കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമാ അനുസ്മരണം ഹൃദ്യമായി

ജിദ്ദ : ചരിത്രത്തിന്‍റെ ദശാ സന്ധികളില്‍ മുസ്ലിം കൈരളിയെ പാരന്പര്യത്തിന്‍റെ കണ്ണി ചേര്‍ത്ത് നിര്‍ത്തിയ സമസ്ത, വിസ്മയങ്ങള്‍ തീര്‍ത്തത്, വ്യക്തി ജീവിതത്തിലെ വിശുദ്ധിയും ആദര്‍ശ നിഷ്ഠയും കൊണ്ട് മാതൃക കാണിച്ച മഹദ് വ്യക്തിത്വങ്ങളുടെ കരുത്തുറ്റ സാരഥ്യം കൊണ്ടായിരുന്നുവെന്നു ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി പറഞ്ഞു. ജിദ്ദാ SYS സംഘടിപ്പിച്ച കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ സര്‍വ്വരാലും ആദരിക്കപെട്ടിരുന്ന സമസ്തയുടെ നേതാക്കള്‍ മത സൗഹാര്‍ദ്ദത്തിനും സാമൂഹ്യ നന്മക്കും നല്‍കിയ സംഭാവനകള്‍ പുതിയ തലമുറയ്ക്ക് പാഠമാകണമെന്നും, കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും ബാഫഖി തങ്ങളും പാണക്കാട് സാദാത്തീങ്ങളും ജീവിച്ചു കാണിച്ച മാതൃകയാണ് സമസ്തയുടെ സമകാലിക നേതൃത്വവും പിന്‍തുടരുന്നതെന്നും അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു.
അറേബ്യന്‍ ഇസ്ലാമിക മാതൃകകളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ പുരാതന പള്ളികളുടെ നിര്‍മാണ രീതിയില്‍ അവലംബിച്ച വാസ്തു ശില്‍പ ചാതുരി, പള്ളികളോടനുബന്ധിച്ചുള്ള കുളങ്ങള്‍ എല്ലാം കേരളീയ പാരന്പര്യത്തിന്‍റെ പകര്‍പ്പുകളാണെന്നും, ഇതര മതസ്ഥരുടെ സ്നേഹ ബഹുമാനങ്ങള്‍ നേടിയെടുക്കാന്‍ പഴയ തലമുറയ്ക്ക് സാധ്യമായത് യഥാര്‍ത്ഥ മുസ്ലിംകളായി ജീവിച്ചത് കൊണ്ടാണെന്നും, SKSSF നേതാവ് അബ്ദുറസാഖ് ബുസ്താനി പറഞ്ഞു.
നന്മയുടെ പ്രകാശ ഗോപുരങ്ങള്‍ കണക്കെ കാലാതിവര്‍ത്തിയായി വെളിച്ചം വീശുന്ന പരിശുദ്ധാത്മാക്കളാണ് സമസ്തയുടെ വഴികാട്ടികള്‍ എന്നു ടി.എഛ് ദാരിമി അനുസ്മരിച്ചു.
സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയില്‍ ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഹല്‍ തങ്ങള്‍, അബ്ദുല്ലാ ഫൈസി കൊളപ്പറന്പ, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഉസ്മാന്‍ ഇരിങ്ങാട്ടിരി, അലി ഫൈസി മാനന്തേരി, ഒ.കെ.എം മൗലവി ആനമങ്ങാട്, നജ്മുദ്ദീന്‍ ഹുദവി, കരീം ഫൈസി കീഴാറ്റൂര്‍, മുസ്തഫ അന്‍വരി, നൌഷാദ് അന്‍വരി, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍, അബ്ദുസ്സലാം ദാരിമി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
അബുബകര്‍ ദാരിമി ആലംപാടി സ്വാഗതാമാശംസിച്ചു.

പ്രബോധനത്തിന്‍റെ അടിസ്ഥാനം ജീവിത വിശുദ്ധി : ഹമീദലി ശിഹാബ് തങ്ങള്‍

എടപ്പാള്‍ : പ്രബോധനത്തിന്‍റെ അടിസ്ഥാനം അനുകരിക്കപ്പെടാവുന്ന വ്യക്തിത്വങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. പറയുന്നതിനേക്കാള്‍ പ്രവര്‍ത്തനങ്ങളാണ്‌ അനുകരിക്കപ്പെടുന്നത്. അതിനാല്‍ കാന്പസുകളില്‍ നന്മ നിറഞ്ഞ സാഹചര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം കാന്പ് അംഗങ്ങളോട് നിര്‍ദേശിച്ചു. SKSSF ഇബാദ് സംസ്ഥാന കമ്മിറ്റി കാന്പസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ദ‌അവാ മീറ്റ് ഉദ്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ മുഹയുദ്ധീന്‍ ഫൈസി കോണോപാറ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ഫൈസി തെങ്ങില്‍, റാഫി പെരുമുക്ക്, ശഹീര്‍ അന്‍‌വരി പുറങ്ങ്, ബി.നസറുദ്ധീന്‍ ആലപ്പുഴ, കെ.പി അബു, സി.എ. അഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം അസ്‌ഹരി, എ.പി ആരിഫ് അലി, ഷബിന്‍ മുഹമ്മദ് ഇറാനി, ജാബിര്‍ മലബാരി പ്രസംഗിച്ചു. പ്രബോധനം ഒരു മാര്‍ഗ രേഖ, അനുഭവങ്ങള്‍ പാഠങ്ങള്‍, ചോദ്യോത്തര സെഷനുകളില്‍ സാലിം ഫൈസി കൊളത്തൂര്‍, കെ. മുഹമ്മദ് റിയാള്‌, കെ.എം ശരീഫ് പൊന്നാനി, സത്താര്‍ പന്തല്ലൂര്‍, ക്ലാസടെത്തു.

ലോക ജനതയെ ശരിയായ ദിശയിലേക്ക്‌ നിയിച്ചത്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) മാത്രം : ടി. എച്ച്‌. ദാരിമി ജിദ്ദ

റിയാദ്‌ : പ്രവാചകനും സഹാബത്തും നമുക്ക്‌ പഠിപ്പിച്ച്‌ തന്ന മാര്‍ഗ്ഗത്തിലൂടെ നാം ഓരോരുത്തരും ജീവിക്കുകയും ആ മാര്‍ഗം നാം നമ്മുടെ വരും തലമുറക്ക്‌ കൂടി പഠിപ്പിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ക്ക്‌ നമ്മാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ടി ഏച്ച്‌ ദാരിമി പുസ്‌തക പ്രകാശനത്തോടനുബന്ധിച്ചുള്ള പ്രമേയ പ്രഭാഷണത്തില്‍ സദസ്സിനെ ഓര്‍മിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) മാത്രമാണ്‌ ഓരോ സമുദായത്തിന്നും തീക്ഷ്‌ണമായ പ്രതീക്ഷ നല്‍കിയത്‌ എന്നും ഓര്‍മിപ്പിച്ചു.
റിയാദ്‌ ഇസ്ലാമിക്‌ സെന്ററിന്റെ 'ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക' എന്ന സന്ദേശവുമായി നടക്കുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ 'മുഹമ്മദ്‌ (സ) ജീവിതവും സന്ദേശവും' എന്ന പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം ചെയര്‍മാന്‍ എന്‍ . സി. മുഹമ്മദ്‌ കണ്ണൂര്‍ , അബൂബക്കര്‍ ഹാജി ബ്ലാത്തൂറിന്‌ നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
പരിപാടി അഷ്‌റഫ്‌ വേങ്ങാട്‌ ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ ക്യാമ്പയിന്റെ ലക്ഷ്യം അവതരിപ്പിച്ചു. ഹൈദരലി വാഫി ഇരിങ്ങാട്ടിരി പുസ്‌തകം പരിചയപ്പെടുത്തി.
ലിയാഉദ്ദീന്‍ ഫൈസി, മുസ്‌തഫ മാസ്റ്റര്‍ അല്‍-ഹുദ സ്‌കൂള്‍ , ഹനീഫ്‌ മാസ്റ്റര്‍ മോഡേണ്‍ സ്‌കൂള്‍ , നാസര്‍ കാരന്തൂര്‍ ഏഷ്യാനെറ്റ്‌, ഉബൈദ്‌ എടവണ്ണ ജയ്‌ ഹിന്ദ്‌ ന്യൂസ്‌, കാസിമുല്‍ ഖാസിമി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുസ്‌തഫ ബാഖവി പെരുമുഗം, അലവിക്കൂട്ടി ഒളവട്ടൂര്‍ , സമദ്‌ പെരുമുഗം, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ബാഖവി മാരായ മംഗലം, മുസ്‌തഫ ചീക്കോട്‌ എന്നിവര്‍ സദസ്സ്‌ നിയന്ത്രിച്ചു. അബൂബക്കര്‍ ദാരിമി പുല്ലാര അദ്ധ്യക്ഷത വഹിച്ചു. റസാക്ക്‌ വളക്കൈ സ്വാഗതവും മഷൂദ്‌ കൊയ്യോട്‌ നന്ദിയും പറഞ്ഞൂ. 

ഐക്യത്തിന്‌ മാത്രമേ പുരോഗതികള്‍ ഉണ്ടാക്കാനാവൂ : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

ചേളാരി : പതിനാല്‌ നൂറ്റാണ്ടുകള്‍ കൊണ്ട്‌ മുസ്‌ലിം ലോകം നേടിയ മഹാവിജയങ്ങള്‍ അവരുടെ ആദര്‍ശവും ഒരുമയും കാരണമായിരുന്നുവെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു.
ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി കേരള മുസ്‌ലിംകള്‍ മത-ഭൗതിക രംഗത്ത്‌ ഉണ്ടാക്കിയ വന്‍മുന്നേറ്റം പരിശോധിക്കപ്പെടണം. ഐക്യത്തിന്‌ കേരള മുസ്‌ലിംകള്‍ നല്‍കിയ മഹത്തായ സ്ഥാനമാണ്‌ സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍കണ്ട വന്‍ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നതകള്‍ വരാതെ സൂക്ഷിക്കാനും ഐക്യത്തിന്‌ മുന്തിയ ഇടം കണ്ടെത്താനും സമസ്‌ത മഹാസമ്മേളനം പാഠവും സന്ദേശവും നല്‍കുന്നുണ്ടെന്ന്‌ അദ്ദേഹം ഉണര്‍ത്തി. ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന സമ്മേളന അവലോകന യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ സ്വാഗതവും പിണങ്ങോട്‌ അബൂബക്കര്‍ നന്ദിയും പറഞ്ഞു. 

ശംസുല്‍ ഉലമ അനുസ്‌മരണസമ്മേളനം ആരംഭിച്ചു

കാസര്‍കോട്‌ : SKSSF ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്‌മരണ സമ്മേളനവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും ബെളിഞ്ച സിറാജ്‌ ബിലാല്‍ നഗറില്‍ ആരംഭിച്ചു. പരിപാടിക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ബെളിഞ്ച സ്‌കൂള്‍ മാനേജര്‍ പൊസോളിഗ അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തി. ബെളിഞ്ച ഖത്തീബ്‌ ഹനീഫ്‌ ബദ്‌രിയുടെ അധ്യക്ഷതയില്‍ സമസ്‌ത ജില്ലമുശാവറ അംഗം ഇ.പി.ഹംസ്സത്തു സഅദി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ക്ലസ്റ്റര്‍ പ്രസിഡണ്ട്‌ ജലാലുദ്ദീന്‍ ദാരിമി ഫസലു റഹ്മാന്‍ ദാരിമി, അബ്‌ദുറഹ്മാന്‍ പള്ളം, അബ്‌ദുഖാദര്‍ ചമ്പ്രമഞ്ചാല്‍ , മുനീര്‍ അല്‍അന്‍സാര്‍ , മൊയ്‌തീന്‍ കുട്ടി ബൈരമുല, ഹസ്സന്‍ ദര്‍ഘാസ്‌, ബി.എം.അഷ്‌റഫ്‌, അബ്‌ദുല്ല ഗോളിക്കട്ട, അഷ്‌റഫ്‌ ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സുബൈര്‍ തോട്ടിക്കല്‍ ആന്റ്‌ പാര്‍ട്ടി കഥാപ്രസംഗം അവതരിപ്പിച്ചു.