കൂരിയാട് : കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന മദ്‌റസാധ്യാപകര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശരഹിത ക്ഷേമനിധി പദ്ധതി ഇതര ക്ഷേമ നിധി
പദ്ധതികള്‍ പോലെ പൂര്‍ണ്ണമായി ഗ്രാന്റ് ഇന്‍ എയ്‌ഡില്‍ ഉള്‍പെടുത്തി ഫണ്ട്
വകയിരുത്തണമെന്നും എം.എസ്.ആര്‍ ഉള്ള അധ്യാപകര്‍ക്കും പള്ളി ജീവനക്കാരായ ഇമാം,
മുദരിസ്, മുഅദ്ദിന്‍ , അറബിക് കോളജ് അധ്യാപകര്‍ എന്നിവരെക്കൂടി പദ്ധതിയില്‍
ഉള്‍പെടുത്തി ഗുണഭോക്താക്കളാക്കണമെന്നും വിദ്യാഭ്യാസ സെഷന്‍ അംഗീകരിച്ച പ്രമേയം
മുഖേന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ആത്മീയ വാണിഭം : സാമൂദായിക രാഷ്‌ട്രീയ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
പ്രമേയം :
കേരളത്തിന്റെ സാമൂഹിക
ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം ആത്മീയതയെ ചൂഷണം ചെയ്‌ത് വ്യാജകേശം
വാണിജ്യ താല്‌പര്യത്തിന് ഉപയോഗപ്പെടുത്തിയ കാന്തപുരത്തെയും സംഘത്തെയും
വിമര്‍ശിക്കുന്നതിന് പകരം പുണ്യ നബിയുടെ തിരുശേഷിപ്പുകളെ അവമതിക്കുന്ന പരാമര്‍ശം
നടത്തി വിശ്വാസികളെ വ്രണപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയൂടെ പ്രസ്‌താവന
അങ്ങേയറ്റം അപലപനീയമാണ്. പൊതുസമൂഹത്തിനിടയില്‍ പ്രവാചകനെ നിന്ദിക്കുന്നതിനും
ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവസരമൊരുക്കിയ കാന്തപുരം സമൂദായത്തിന്
കളങ്കമാണ്. വ്യാജമുടി ഉപയോഗിച്ചുള്ള സാമ്പത്തിക ചൂഷണത്തെ തുറന്നെതിര്‍ക്കാന്‍ സമൂഹ
നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാവണം.
മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പണ്ഡിതന്‍മാരാണ്. എന്നാല്‍ ആത്മീയ
വാണിഭം പോലുള്ള സാമൂഹിക തിന്മകളെ എതിര്‍ക്കാന്‍ സമുദായ താല്‌പര്യം
ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ബാധ്യസ്ഥരാണ്. കാന്തപുരം കൈവശം വെച്ച മുടി
വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ കാന്തപുരം ഗ്രൂപ്പിലെ ആത്മാഭിമാനമുള്ള അവശേഷിക്കുന്ന
പ്രവര്‍ത്തകര്‍ പ്രസ്‌തുത സംഘടനയില്‍ നിന്ന് പുറത്തു വരണം- ഈ സമ്മേളനം
ആവശ്യപ്പെടുന്നു.
അവതാരകന്‍ : കെ. മോയിന്‍കുട്ടി
അനുവാദകന്‍ : ഓണമ്പിള്ളി മുഹമ്മദ് ഫൈസി
സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ നിന്നും . . .
![]() |
| സമസ്‌ത 85ാം വാര്ഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് നഗരിയില്‍ സമസ്‌ത ട്രഷറര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു |
![]() |
| സമസ്‌ത 85ാം വാര്‍ഷിക സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു |
![]() |
| സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്‌ഘാടന സെഷനിലെ മുഖ്യാതിഥി ദുബൈ ഔഖാഫ് അസി. ഡയറക്‌ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് ശരീഫ് അല്‍ ഖതീബ് പ്രസംഗിക്കുന്നു |
പ്രൗഢം, ഉജ്ജ്വലം; സമസ്ത സംഗമത്തിന് ആയിരങ്ങള്‍
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കൂരിയാട്, തിരൂരങ്ങാടി) : കേരളത്തിന്റെ വിവിധഭാഗങ്ങളിലും പുറത്തുംനിന്നെത്തിയ
ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തിന് ഗംഭീര തുടക്കം.
സമസ്ത ട്രഷറര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍ പതാക
ഉയര്‍ത്തിയതോടെയാണ് നാലുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.
'സത്യസാക്ഷികളാവുക' എന്ന ശീര്‍ഷകത്തില്‍ നടന്ന പ്രഥമ സെഷന്‍ പി.കെ.പി.
അബ്ദുല്‍സലാം മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍
ആമുഖഭാഷണം നടത്തി. 'സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം' എന്ന വിഷയം
എം.പി. മുസ്തഫല്‍ ഫൈസി അവതരിപ്പിച്ചു. 'സമസ്ത സാധിച്ച കര്‍മങ്ങള്‍' എന്ന
വിഷയം നാസ്വിര്‍ ഫൈസി കൂടത്തായി അവതരിപ്പിച്ചു.
ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസ സെഷന്‍ ലക്ഷദ്വീപ് ഖാസി സയ്യിദ് മുത്തുക്കോയ
തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രാഥമിക മദ്രസകള്‍ ഉയര്‍ത്തിയ ഉത്കൃഷ്ട പരിസരം,
പള്ളി ദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌കാരിക പൈതൃകം എന്നീ വിഷയങ്ങള്‍ യഥാക്രമം
പിണങ്ങോട് അബൂബക്കര്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍
അവതരിപ്പിച്ചു.
'സക്കാത്ത് വിപുല വായന' എന്ന വിഷയം എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍
അവതരിപ്പിച്ചു. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി ആമുഖഭാഷണം നിര്‍വഹിച്ചു.
'തസ്വവ്വുഫ് ചിന്തകളും പഠനങ്ങളും' സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനംചെയ്തു. 'തസവ്വുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ' എന്ന വിഷയം എ.
മരക്കാര്‍ ഫൈസിയും 'ത്വരീഖത്ത് സത്‌സരണിയുടെ സാക്ഷ്യം' എന്ന വിഷയം
പനങ്ങാങ്ങര ഹൈദര്‍ ഫൈസിയും അവതരിപ്പിച്ചു. കൊടക് അബ്ദുറഹിമാന്‍
മുസ്‌ലിയാര്‍ മുഖവുരഭാഷണം നടത്തി.
രാത്രി ദിക്‌റ് ദുആ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
വെള്ളിയാഴ്ച രാവിലെ 'കാലികം' സെഷനില്‍ 'മുസ്‌ലിം ലോകവും ചലനങ്ങളും' എന്ന
വിഷയം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവതരിപ്പിക്കും. 'മുസ്‌ലിം
ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയം അബ്ദുല്‍ഹക്കീം ഫൈസി
ആദൃശ്ശേരി അവതരിപ്പിക്കും. എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ്ബഷീര്‍
എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഏഴിന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ്
മൗലവി അല്‍ അസ്ഹരി പ്രസംഗിക്കും. ക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂരാണ് നേതൃത്വം
നല്‍കുന്നത്.
മദ്രസാധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പലിശരഹിത ക്ഷേമനിധി പദ്ധതി പൂര്‍ണമായി
ഗ്രാന്റ് ഇന്‍ എയ്ഡില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തണമെന്നും
എം.എസ്.ആര്‍ ഉള്ള അധ്യാപകര്‍ക്കും പള്ളി ജീവനക്കാരായ ഇമാം, മുദരിസ്,
മുഅദ്ദിന്‍, അറബിക് കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കുംകൂടി പദ്ധതി
ബാധകമാക്കണമെന്നും വിദ്യാഭ്യാസ സെഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനം ലോകം അംഗീകരിച്ചു- സാദിഖലി ശിഹാബ് തങ്ങള്‍
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍:ലോക സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള രക്ഷാമാര്‍ഗം ഇസ്‌ലാമിന്റെ കയ്യിലാണെന്ന് ലോകം അംഗീകരിച്ചിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൂരിയാട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പത്ത് മനുഷ്യന് സമാധാനം നല്‍കുന്നതാവണം. അത് ദൈവഹിതപ്രകാരം വിനിയോഗിച്ചാല്‍ സാമ്പത്തിക അസമത്വമുണ്ടാവില്ല. ബ്രിട്ടനിലും അമേരിക്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമൊക്കെ ഇസ്‌ലാമിക ബാങ്കിങ്ങിന്റെ വിജയം ഇസ്‌ലാമിക സാമ്പത്തികദര്‍ശനത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു. ഇസ്‌ലാമിന്റെ സാമ്പത്തികദര്‍ശനത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകും. തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിലാണ് ഇന്ന് ഇസ്‌ലാം പലേടത്തും പരാമര്‍ശിക്കപ്പെടുന്നത്. ഒരുവിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണകൂടങ്ങളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്. മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഉരസുമ്പോള്‍ അപ്രായോഗികമാണ് കമ്യൂണിസമെന്ന് അവര്‍ക്കുതന്നെ ബോധ്യമായി. ലോകത്തെ ഗ്രസിച്ച മുതലാളിത്തത്തിനും ലോകത്തെ മുന്നോട്ടുകൊണ്ടുപോകാനായില്ല. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരം മറ്റൊരു പാതയാണ് ലോകം അന്വേഷിക്കുന്നത്. സ്രഷ്ടാവിലേക്കുള്ള മടക്കത്തിന് സമയമായിരിക്കുന്നു. നമ്മുടെ ജീവിതത്തിലൂടെ ഇസ്‌ലാമിനെ പ്രകടിപ്പിക്കണം. സ്രഷ്ടാവിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും മാറ്റിവെച്ച് കേവല വൈകാരികതയെയും ചഞ്ചലതയെയും പിന്തുടരുമ്പോഴാണ് ജീവിതം ആസ്വദിക്കാനാവാത്തതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. സി.കെ .എം.സാദിഖ് മുസ്‌ല്യാര്‍ സ്വാഗ തം പറഞ്ഞു.
ദുബായ് ഔഖാഫ് സഹ ഡയറക്ടര്‍ ഉമ്മര്‍ മുഹമ്മദ് അല്‍ ശരീഫ് മുഖ്യാതിഥിയായിരുന്നു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ദുബായ് ഔഖാഫ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ മുസ്തഫ, അല്‍ ജര്‍റാര്‍, ഖുതൂബ് അബ്ദുല്‍ ഹമീദ്, ഖുതൂബ് അബ്ദുല്‍കരീം, ശൈഖ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന എന്നിവര്‍ അതിഥികളായിരുന്നു. സമ്മേളന സ്മരണിക പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, നാസിര്‍ അബ്ദുള്‍ ഹയ്യ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, നിര്‍മാണ്‍ മുഹമ്മദലി, എം.സി. മായിന്‍ഹാജി, മെട്രോ മുഹമ്മദ്ഹാജി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എസ്.എം. ജിഫ്രി തങ്ങള്‍, യു.കെ. അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, അബു ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍, പാലത്തായി മൊയ്തുഹാജി, കുമ്പള ഖാസിം മുസ്‌ലിയാര്‍, എസ്.എം. ബര്‍ക്കത്തലി, അബ്ദുല്‍ ഹസ്സന്‍ ഹസ്‌റത്ത് ബാഖവി, ടി.കെ. അബ്ദുറഹ്മാന്‍ ഹാജി, സി.എ. ഹൈദര്‍ മുസ്‌ലിയാര്‍, ഇസ്ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ. സൈതലവിഹാജി, കാടാമ്പുഴ മൂസഹാജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മംഗലാപുരം ഖാസിയും സമസ്ത മുശാവറ അംഗവുമായ ത്വാഖ അഹ്മദ് മൗലവി ഇന്ന് കാലത്ത് ഏഴുമണിക്ക് സമ്മേളന നഗരിയില്‍ ഉദ്‌ബോധനപ്രസംഗം നടത്തും.
85-ാം വാര്‍ഷികത്തിന് 85 പ്രസിദ്ധീകരണങ്ങള്‍
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍:ഗഹനവും ലളിതവുമായ രചനകളിലൂടെ സമൂഹത്തിന് വൈജ്ഞാനികാവബോധം നല്‍കിയ സമസ്തയുടെ
വാര്‍ഷികസമ്മേളനത്തില്‍ 85 കൃതികളുടെ പ്രകാശനം നടക്കും. പ്രമുഖ സുന്നി
പ്രസിദ്ധീകരണങ്ങളായ മുഅല്ലിം പബ്ലിഷിങ് ബ്യൂറോ 'ഇസ' എസ്.വൈ.എസ് സംസ്ഥാന
കമ്മിറ്റി, സ്വദ ദാറുസ്സ്വലാഹ്, ബഹ്ജത്ത് കടമേരി, ദാറുല്‍ ഹിദായ എടപ്പാള്‍,
ബദ്‌രിയ്യ വേങ്ങര, ദാറുസ്സലാം നന്തി തുടങ്ങിയവരുടെ മുപ്പതോളം കൃതികള്‍
സമ്മേളനനഗരിയില്‍ പ്രകാശിതമായി.
സമസ്ത ബഹ്റൈന്‍ മീലാദ് കാന്പയിന്‍ സമാപനം ഇന്ന് (24)
മനാമ
: റൂഹീ
ഫിദാക യാ റസൂലള്ളാഹ് എന്ന
പ്രമേയത്തില്‍ സമസ്ത കേരള
സുന്നി ജമാഅത്ത് ആചരിച്ചു
വരുന്ന കാന്പയിന്‍റെ സമാപന
സമ്മേളനവും വിദ്യാര്‍ത്ഥികളുടെ
കലാ പരിപാടികളും ഇന്ന് (24
വെള്ളിയാഴ്ച)
വൈകുന്നേരം
4 മണിക്ക്
മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍
നടക്കും. സയ്യിദ്
ഫക്റുദ്ദീന്‍ കോയ തങ്ങള്‍
ഉദ്ഘാടനം ചെയ്യും.
സമസ്ത സമ്മേളനം; ഇന്നത്തെ (23, വ്യാഴം ) പരിപാടികള്‍
9.00am: പതാക ഉയര്‍ത്തല്‍ -
പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍
09.30 to 11.00am: ഉദ്‌ഘാടന സെഷന്‍
പ്രാര്‍ത്ഥന -
സ്വാഗതം- സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍
അദ്ധ്യക്ഷന്‍ - ടി.കെ.എം.ബാവ മുസ്‌ലിയാര്‍
ഉദ്‌ഘാടനം - പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍
സുവനീര്‍ പ്രകാശനം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
പുസ്‌തക പ്രകാശനം: മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്‌ദുല്‍ ഹയ്യ് തങ്ങള്‍
എറ്റുവാങ്ങുന്നത്: മെട്രോ മുഹമ്മദാജി, നിര്‍മ്മാണ്‍ മുഹമ്മദലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി.
പ്രസംഗം: എം.സി.മായിന്‍ ഹാജി, അബ്‌ദുല്‍ഗഫൂര്‍ ഖാസിമി (കുണ്ടൂര്‍ മര്‍ക്കസ്), എസ് എം ജിഫ്രി തങ്ങള്‍, യു.കെ.അബ്‌ദുല്ലത്തീഫ് മുസ്‌ലിയാര്‍, അഡ്വ: ഉമര്‍ എം.എല്‍.എ, അഡ്വ: എന്‍. സൂപ്പി, അബൂ ഇസ്‌ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍, പാലത്തായി മൊയ്‌തു ഹാജി.
09.30 to 11.00am: ഉദ്‌ഘാടന സെഷന്‍
പ്രാര്‍ത്ഥന -
സ്വാഗതം- സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍
അദ്ധ്യക്ഷന്‍ - ടി.കെ.എം.ബാവ മുസ്‌ലിയാര്‍
ഉദ്‌ഘാടനം - പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍
സുവനീര്‍ പ്രകാശനം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
പുസ്‌തക പ്രകാശനം: മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്‌ദുല്‍ ഹയ്യ് തങ്ങള്‍
എറ്റുവാങ്ങുന്നത്: മെട്രോ മുഹമ്മദാജി, നിര്‍മ്മാണ്‍ മുഹമ്മദലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി.
പ്രസംഗം: എം.സി.മായിന്‍ ഹാജി, അബ്‌ദുല്‍ഗഫൂര്‍ ഖാസിമി (കുണ്ടൂര്‍ മര്‍ക്കസ്), എസ് എം ജിഫ്രി തങ്ങള്‍, യു.കെ.അബ്‌ദുല്ലത്തീഫ് മുസ്‌ലിയാര്‍, അഡ്വ: ഉമര്‍ എം.എല്‍.എ, അഡ്വ: എന്‍. സൂപ്പി, അബൂ ഇസ്‌ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍, പാലത്തായി മൊയ്‌തു ഹാജി.
ക്ലാസ് - 1
``സത്യസാക്ഷികളാവുക''
11.10am to 11.20am: മുഖവുര - ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍
11.20am to 11.30am: ഉദ്‌ഘാടനം - പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍
(ജനറല്‍ സെക്രട്ടറി, എസ്.കെ.ഐ.എം.വി.ബോര്‍ഡ്)
11.30am to 12.15pm: 1) എം.പി. മുസ്തഫല്‍ ഫൈസി
(സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം)
12.15pm to 01.00pm: 2) അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍
(സത്യസാക്ഷ്യത്തിന്റെ കേരളീയ അടയാളം)
11.10am to 11.20am: മുഖവുര - ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍
11.20am to 11.30am: ഉദ്‌ഘാടനം - പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍
(ജനറല്‍ സെക്രട്ടറി, എസ്.കെ.ഐ.എം.വി.ബോര്‍ഡ്)
11.30am to 12.15pm: 1) എം.പി. മുസ്തഫല്‍ ഫൈസി
(സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം)
12.15pm to 01.00pm: 2) അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍
(സത്യസാക്ഷ്യത്തിന്റെ കേരളീയ അടയാളം)
ക്ലാസ് - 2
``വിദ്യാഭ്യാസം''
02.00pm to 02.10pm: മുഖവുര - ബശീര്‍ പനങ്ങാങ്ങര
(ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫ്)
02.10pm to 02.20pm: ഉദ്‌ഘാടനം - സയ്യിദ് മുത്തുകോയ തങ്ങള്‍
(ലക്ഷദ്വീപ്-അമിനി ദ്വീപ് ഖാസി)
02.20pm to 02.50pm: 1) പിണങ്ങോട് അബൂബക്കര്‍ സാഹിബ്
(പ്രാഥമിക മദ്‌റസകള്‍ ഉയര്‍ത്തിയ ഉല്‍കൃഷ്ട പരിസരം)
02.50pm to 03.30pm: 2) എ.വി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍
(പള്ളിദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌ക്കാരിക പൈതൃകം)
വേദിയില്‍: കുംബള ഖാസിം മസ്‌ലിയാര്‍ , എസ്.എന്‍ ബര്‍ക്കത്തലി സാഹിബ് (ട്രസ്റ്റീ മുത്തുപേട്ട ദര്‍ഗാ ശരീഫ്), അബുല്‍ ഹസ്സന്‍ ഹസ്രത്ത് ബാഖവി (കോയമ്പത്തൂര്‍ മുസ്‌ലിം ജമാഅത്ത്), ടി.കെ.അബ്‌ദുറഹിമാന്‍ ഹാജി മസ്‌കത്ത്, സി.എ.ഹൈദര്‍ മുസ്‌ലിയാര്‍ തൊടുപുഴ, മമ്മുണ്ണി ഹാജി എം.എല്‍.എ, എം.ഉബൈദുല്ല എം.എല്‍ .എ, ഇസ്‌ഹാഖ് കുരിക്കള്‍ , അബൂബക്കര്‍ ഫൈസി കണിയാപുരം, കെ.എം.സൈതലവി ഹാജി, കാടാമ്പുഴ മൂസ ഹാജി
02.00pm to 02.10pm: മുഖവുര - ബശീര്‍ പനങ്ങാങ്ങര
(ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫ്)
02.10pm to 02.20pm: ഉദ്‌ഘാടനം - സയ്യിദ് മുത്തുകോയ തങ്ങള്‍
(ലക്ഷദ്വീപ്-അമിനി ദ്വീപ് ഖാസി)
02.20pm to 02.50pm: 1) പിണങ്ങോട് അബൂബക്കര്‍ സാഹിബ്
(പ്രാഥമിക മദ്‌റസകള്‍ ഉയര്‍ത്തിയ ഉല്‍കൃഷ്ട പരിസരം)
02.50pm to 03.30pm: 2) എ.വി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍
(പള്ളിദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌ക്കാരിക പൈതൃകം)
വേദിയില്‍: കുംബള ഖാസിം മസ്‌ലിയാര്‍ , എസ്.എന്‍ ബര്‍ക്കത്തലി സാഹിബ് (ട്രസ്റ്റീ മുത്തുപേട്ട ദര്‍ഗാ ശരീഫ്), അബുല്‍ ഹസ്സന്‍ ഹസ്രത്ത് ബാഖവി (കോയമ്പത്തൂര്‍ മുസ്‌ലിം ജമാഅത്ത്), ടി.കെ.അബ്‌ദുറഹിമാന്‍ ഹാജി മസ്‌കത്ത്, സി.എ.ഹൈദര്‍ മുസ്‌ലിയാര്‍ തൊടുപുഴ, മമ്മുണ്ണി ഹാജി എം.എല്‍.എ, എം.ഉബൈദുല്ല എം.എല്‍ .എ, ഇസ്‌ഹാഖ് കുരിക്കള്‍ , അബൂബക്കര്‍ ഫൈസി കണിയാപുരം, കെ.എം.സൈതലവി ഹാജി, കാടാമ്പുഴ മൂസ ഹാജി
ക്ലാസ് - 3
``കര്‍മ്മ ശാസ്‌ത്രം, സാമ്പത്തിക ശാസ്‌ത്രം ഇസ്‌ലാമില്‍ ''
04.20pm to 04.30pm: മുഖവുര - അരിപ്ര അബ്‌ദുറഹ്‌മാന്‍ ഫൈസി
04.30pm to 05.30pm: 1) എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍
(സകാത്ത് - വിപുല വായന)
04.20pm to 04.30pm: മുഖവുര - അരിപ്ര അബ്‌ദുറഹ്‌മാന്‍ ഫൈസി
04.30pm to 05.30pm: 1) എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍
(സകാത്ത് - വിപുല വായന)
ക്ലാസ് - 4 ``ത്വസ്വവുഫ് -
ചിന്തകളും പഠനങ്ങളും''
06.50pm to 07.00pm: മുഖവുര - എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക്
07.00pm to 07.10pm: ഉദ്‌ഘാടനം - സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
07.15pm to 08.00pm: 1) എ. മരക്കാര്‍ ഫൈസി
(തസവുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ)
08.00pm to 08.50pm: 2) പനങ്ങാങ്ങര ഹൈദര്‍ ഫൈസി
(ത്വരീഖത്ത് - സല്‍സരണിയുടെ സാക്ഷ്യം)
വേദിയില്‍: അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, ചെമ്പലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ പരീക്കുട്ടി ഹാജി, ഉസ്‌മാന്‍ ഹാജി സിദ്ധാപുരം, കെ.കെ.അഹമ്മദ് ഹാജി.
06.50pm to 07.00pm: മുഖവുര - എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക്
07.00pm to 07.10pm: ഉദ്‌ഘാടനം - സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
07.15pm to 08.00pm: 1) എ. മരക്കാര്‍ ഫൈസി
(തസവുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ)
08.00pm to 08.50pm: 2) പനങ്ങാങ്ങര ഹൈദര്‍ ഫൈസി
(ത്വരീഖത്ത് - സല്‍സരണിയുടെ സാക്ഷ്യം)
വേദിയില്‍: അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, ചെമ്പലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ പരീക്കുട്ടി ഹാജി, ഉസ്‌മാന്‍ ഹാജി സിദ്ധാപുരം, കെ.കെ.അഹമ്മദ് ഹാജി.
09.00pm to 10.30pm: ദിക്‌റ് ദുആ
മജ്‌ലിസ്
നേതൃത്വം - വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍
ഉദ്‌ബോധനം - കുഞ്ഞാണി മുസ്‌ലിയാര്‍
10.30pm to 11.00pm: പ്രവാചക പ്രകീര്‍ത്തനം (ബുര്‍ദ)
നേതൃത്വം - വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍
ഉദ്‌ബോധനം - കുഞ്ഞാണി മുസ്‌ലിയാര്‍
10.30pm to 11.00pm: പ്രവാചക പ്രകീര്‍ത്തനം (ബുര്‍ദ)
ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണമായി 'സാക്ഷ്യം'
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍: ഓളം വെട്ടി ഒഴുകുന്ന കടലുണ്ടിപ്പുഴയെയും ഇടതടവില്ലാതെ വാഹനങ്ങളോടുന്ന ദേശീയപാതയെയും സാക്ഷി നിര്‍ത്തി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ പ്രൗഢ ഗംഭീരമായി സജ്ജീകരിച്ച ‘സാക്ഷ്യം’ ദര്‍ശിക്കുന്നവര്‍ക്ക് ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണമായി.
പ്രപഞ്ചോല്‍പത്തിയില്‍ നിന്നു തുടങ്ങി മുഴുവന്‍ സത്യത്തിനും സാക്ഷികളായി ആത്മാഭിമാനത്തിന്റെ പുത്തന്‍ ചിറകിലേറിയാണ് ഓരോരുത്തരും പ്രദര്‍ശന നഗരിയോടു വിട വാങ്ങുന്നത്. ആദ്യമായി ഇസ്്‌ലാം മത പ്രബോധകര്‍ കേരളത്തിലേക്കു വന്ന കപ്പലും ചേരമാന്‍ ജുമാമസ്ജിദും പൊന്നാനി പള്ളിയും കേരളത്തിലെ ഇസ്്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായി സാക്ഷ്യം വഹിക്കുന്നുണ്ടിവിടെ.
മുസ്്‌ലിം സമുദായത്തെ ഇസ്്‌ലാമിക ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ദര്‍സ് സംസ്‌കാരവും ആ സംസ്‌കാരത്തിനു തുടക്കമിട്ട പണ്ഡിതസഭയുടെ എട്ടരപ്പതിറ്റാണ്ടു കാലത്തെ സംഭവബഹുലമായ ചരിത്രവും പ്രോജ്വലമായ ഓര്‍മപ്പെടുത്തലുകളാണിവിടെ. സമസ്തക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ ഒരുക്കിയ സ്റ്റാളുകളും കാവനൂര്‍ മജ്മഅ് തയ്യാറാക്കിയ കഅ്ബയുടെ ചരിത്രം രചിച്ച കില്ലയും കാണികളുടെ അന്തരാളങ്ങളില്‍ ഇസ്്‌ലാമിക സംസ്‌കാരത്തിന്റെ അന്തസത്ത വിളിച്ചറിയിക്കുന്നതാണ്. കഅബയെ എങ്ങനെ ത്വവാഫ് ചെയ്യാമെന്നും ഇവിടെ പഠിപ്പിക്കുന്നു. കൂടാതെ കഅബയുടെ പഴയ രൂപങ്ങള്‍, മക്കയുടെ പഴയ ഫോട്ടോകള്‍ എന്നിവയും കാഴ്ച്ചക്കാര്‍ക്ക് വിജ്ഞാനം നല്‍കുന്നു.
20നു സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം കാണാന്‍ സമ്മേളന നഗരി ഉണര്‍ന്നതോടെ ജനം അണപൊട്ടി ഒഴുകി കൊണ്ടിരിക്കുകായാണ്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മദ്‌റസ, ദര്‍സ് വിദ്യാര്‍ഥികളും നാട്ടുകാരും പണ്ഡിതരുമടക്കം ആയിരങ്ങളാണ് ചരിത്രസാക്ഷ്യം ദര്‍ശിക്കാന്‍ പ്രദര്‍ശന നഗരിയിലെത്തുന്നത്.
സമസ്ത സമ്മേളനം; ഇന്ന് മുതല്‍ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍
ക്ലാസ്സ് റൂമില്‍ 24 മണിക്കൂറും തല്‍സമയ സംപ്രേഷണവും ചര്‍ച്ചയും
ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് റൂമിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഐ.ടി. വിംഗ് ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം കേള്‍ക്കാം. വിശദവിവരങ്ങള്‍ക്ക്: 00973-33413570, 3891890, 33842672.
സമസ്ത 85-ാം വാര്ഷിക സമ്മേളനത്തിന് ഇന്ന് കൊടിയുയരും
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികസമ്മേളനം 23 മുതല്‍ 26 വരെ വേങ്ങരയ്ക്കടുത്ത കൂരിയാട്ട് 'വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറി'ല്‍ നടക്കും. 15 വര്‍ഷത്തെ ഇട വേളയ്ക്കുശേഷമാണ് സമസ്തയുടെ വാര്‍ഷികസമ്മേളനം ചേരുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രത്യേക പന്തല്‍ സമ്മേളനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കാല്‍ ലക്ഷം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളന ത്തിന്റെ ഭാഗമായ പ്രദര്‍ശനം തിങ്കളാഴ്ച ഗ്രാമവികസനമന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു.23ന് രാവിലെ ഒമ്പതിന് പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 9.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ സുവനീര്‍ പ്രകാശനംചെയ്യും. തുടര്‍ന്ന് 'സത്യസാക്ഷികളാകുക' എന്ന പ്രമേയത്തെ ആസ്പദമാക്കി വിവിധ സംവാദ സെഷനുകള്‍ക്ക് തുടക്കമാകും.
നാല് ദിവസങ്ങളിലായി 11 സെഷനുകളിലായി 33 സെഷനുകള്‍ നടക്കും. വിദ്യാര്‍ഥി, യുവജന, അധ്യാപക, പ്രവാസി സെഷനുകളും ഉണ്ടാകും. 26ന് വൈകീട്ട് ഏഴ് മണിക്ക് സമാപനസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത അധ്യക്ഷന്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി മുഖ്യാതിഥിയാവും. പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലി അവാര്‍ഡുദാനം നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ കൊടിമരജാഥ പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങളുടെ നേതൃത്വത്തിലും പതാകജാഥ അബ്ബാസലി ശിഹാബ്തങ്ങളുടെ നേതൃത്വത്തിലും 22ന് കൂരിയാട് സമ്മേളന നഗരിയില്‍ എത്തിച്ചേരും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
കാന്തപുരം നടത്തുന്നത് പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളി : ബഹാഉദ്ദീന്‍ നദ്‌വി
മലപ്പുറം : പ്രവാചകന്‍ കല്‍പിച്ചതനുസരിച്ച് അഹ്മദ്
ഖസ്‌റജി നല്‍കുകയും ഈ വായിച്ചതാണ് കൈമാറ്റ ശൃഖലാ രേഖയെന്ന് തട്ടിവിട്ട്
വ്യാജമുടി രാജകീയമായി സ്വീകരിക്കുകയും താമസിയാതെ ആസൂത്രിത തട്ടിപ്പ് വെളിച്ചത്തു
വന്ന് സമൂഹ മധ്യേ ഇളിഭ്യനാവുകയും ചെയ്ത കാന്തപുരം ഇനിയും തന്റെ പക്കലുള്ള
കള്ളമുടിയില്‍ കടിച്ചു തൂങ്ങുകയും സാമ്പത്തിക തട്ടിപ്പ് തുടരുകയും ചെയ്യുന്നത്
പ്രബുദ്ധ കേരളത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത
സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്
നദ്‌വി പ്രസ്താവിച്ചു.
പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുകയും ചൂഷണത്തിന്
വിധേയരാവുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തില്‍ അതിനെതിരെ ആര്
രംഗത്തിറങ്ങിയാലും കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മതകാര്യങ്ങള്‍ ഏതും സനദുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന്
പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും അക്കാര്യം കേശസ്വീകരണ സമ്മേളനത്തില്‍
പ്രഖ്യാപിക്കുകയും ചെയ്ത കാന്തപുരത്തിനു തന്റെ മുഖം മൂടി അഴിഞ്ഞു വീണിട്ടും ഇതുവരെ
മുടിയുടെ സനദ് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജമുടിയുടെ
വക്താക്കള്‍ തിരുകേശം എന്ന് ആവര്‍ത്തിച്ച് ഉരുവിടുകയും അതിന്റെ മഹത്ത്വം വാതോരാതെ
പ്രസംഗിക്കുകയും ചെയ്യുന്നത് നിരര്‍ത്ഥകമായ ഒട്ടകപ്പക്ഷി നയമാണ്. സമൂഹം ഈ
കാപട്യവും കള്ളത്തരവും തിരിച്ചറിയണം.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാടുനീളേ
തര്‍ക്ക വിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടത്തി കുഴപ്പങ്ങളും
ചിദ്രതയുമുണ്ടാക്കിയ കാന്തപുരം ഇ.കെ വിഭാഗത്തോട് തര്‍ക്കത്തിനില്ലെന്ന്
പറയുന്നത് വിചിത്രമായ തമാശയാണ്. നിരീശ്വര വാദികള്‍ക്കും യുക്തിവാദികള്‍ക്കും
മറ്റും മത കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം സൃഷ്ടിച്ചു കൊടുത്തതും പ്രാമാണികവും
നിത്യസുന്ദരവുമായ ഇസ്‌ലാമിക സിദ്ധാന്തങ്ങളെ അവഹേളിക്കാന്‍ വഴിതെളിച്ചതും കാന്തപുരം
തന്നെയാണ്. ഈ മഹാ പാതകത്തില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി സമൂഹത്തോട് ഇയാള്‍
മാപ്പു ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വെങ്ങപ്പള്ളി അക്കാദമി 9-ാം വാര്‍ഷികം; ശംസുല്‍ ഉലമാ ആണ്ടുനേര്‍ച്ചയും യുവസംഗമവും മാര്‍ച്ച് 9 ന്
വെങ്ങപ്പള്ളി : വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശൈഖുനാ
ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ആണ്ടു നേര്‍ച്ചയും യുവസംഗമവും
മാര്‍ച്ച് 9 ന് വെള്ളിയാഴ്‌ച വളരെ വിപുലമായി നടത്താന്‍ വര്‍ക്കിംഗ് പ്രസിഡണ്ട്
കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമി പ്രവര്‍ത്തക സമിതി യോഗം
തീരുമാനിച്ചു.
ഉച്ചക്ക് 2 മണിമുതല്‍ ജില്ലയിലെ മുന്നൂറോളം മഹല്ലുകളില്‍
നിന്ന് തെരെഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് പഠന ക്യാമ്പ് നടത്തും. 7 മണിക്ക്
ശംസുല്‍ ഉലമാ അനുസ്‌മരണ പ്രഭാഷണവും 9 മണിക്ക് ദിക്‌ര്‍ ദുആ സമ്മേളനവും നടക്കും.
അക്കാദമി അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്താനും
മസ്‌ജിദിനോടനുബനന്ധിച്ച് പനന്തറ അബ്ബാസ് ദാനമായി നല്‍കിയ സ്ഥലത്ത് ഹിഫ്‌ള്
കോളേജ് നിര്‍മ്മിക്കാനും യോഗം തീരുമാനിച്ചു. ഹാരിസ് ബാഖവിയുടെ വിദേശയാത്ര
പരിഗണിച്ച് ജനറല്‍ സെക്രട്ടറിയുടെ ചുമതല ഇബ്രാഹിം ഫൈസി പേരാലിന് നല്‍കുവാനും യോഗം
തീരുമാനിച്ചു.
യോഗത്തില്‍ കെ മൊയ്‌തീന്‍ മേപ്പാടി, സി പി മുഹമ്മദ്‌കുട്ടി ഫൈസി,
പി കെ ഹുസൈന്‍ ഫൈസി, സി കുഞ്ഞിമുഹമ്മദ് ദാരിമി, പി സുബൈര്‍ ഹാജി, കെ സൈതലവി, എ കെ
സുലൈമാന്‍ മൗലവി, കെ എം ആലി, വി സി മൂസ മാസ്റ്റര്‍, എം എം ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍, ഇ ടി ഇബ്രാഹിം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി പി ഹാരിസ്
ബാഖവി സ്വാഗതവും എടപ്പാറ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
കാന്തപുരത്തിനെതിരെ നടപടിവേണം : SYS
ചേളാരി
: രണ്ട് പതിറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന്റെ പൈതൃകത്തെയും വിശുദ്ധ
ഇസ്‌ലാമിന്റെ വിശുദ്ധിയേയും വെല്ലുവിളിച്ച് അരുതാത്ത പലതും ഒരുചെറുഗ്രൂപ്പിന്റെ
പിന്‍ബലത്തില്‍ അധോലോക മോഡലില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്തപുരത്തിന്നെതിരില്‍
നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് സുന്നി യുവജന സംഘം
സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി,
ഹാജി കെ.മമ്മദ് ഫൈസി, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ.റഹ്‌മാന്‍ ഫൈസി,
അബ്‌ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടു.
കേരളത്തിലും അയല്‍പക്ക
സംസ്ഥാനങ്ങളിലുമായി നിരവധി പള്ളി മദ്‌റസകള്‍ തകര്‍ക്കപ്പെട്ടു. നൂറ് കണക്കായ
ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കി. ചേകനൂര്‍ വധക്കേസ്, ചില സ്‌ത്രീകളുമായി
ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ഇപ്പോള്‍ അജ്ഞാത സ്ഥലത്ത് നാനൂറ് കോടി
രൂപ മുടക്കി നോളേജ് സിറ്റിയും ആസാര്‍ പള്ളിയും നിര്‍മിക്കുമെന്ന്
പറയുന്നു.
കാന്തപുരത്തിന്റെ രാഷ്‌ട്രീയ ബന്ധങ്ങള്‍, സാമ്പത്തിക ഉറവകള്‍,
വിദേശബന്ധങ്ങള്‍, പ്രത്യേകിച്ച് സാമ്രാജ്യ ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍
കേന്ദ്ര ഏജന്‍സി സമഗ്രമായി അന്വേഷണം നടത്തണം. ബഹുസ്വര സമൂഹത്തില്‍ നിന്ന് വിശുദ്ധ
ഇസ്‌ലാമിനെ അനാദരിക്കപ്പെടുന്നതിനും ഭാവിയില്‍ മതസൗഹൃദവും, മൈത്രിയും, ആദരവും
നഷ്ടപ്പെടുത്തുന്നതിനും കാന്തപുരം ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുയാണെന്ന്
കരുതേണ്ടിയിരിക്കുന്നു.
പിണറായി വിജയന്‍, വി.എസ്.അച്ചുതാനന്ദന്‍ തുടങ്ങിയ
രാഷ്ട്രീയ നേതാക്കള്‍ക്ക് ആത്മീയ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി പറയാനവസരം
ഉണ്ടാക്കിയതും വര്‍ഗ്ഗീയത വളരുമെന്ന് കാന്തപുരം പ്രതികരിച്ചതും ലാഘവമായി
കാണാനാവില്ല. അത്‌കൊണ്ട് കാന്തപുരത്തിന്റെ സാമ്പത്തിക, രാഷ്‌ട്രീയ, വൈദേശിക
ബന്ധങ്ങള്‍ ആരോപിക്കപ്പെട്ട കൊലപാതകം, തീവ്രവദാ സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാന്‍
രൂപീകരണം അദ്ദേഹം നേതൃത്വം നല്‍കുന്ന കേന്ദ്രങ്ങള്‍ എല്ലാം സമഗ്രമായ അന്വേഷണം
നടത്തി യഥാര്‍ത്ഥം പുറത്ത് കൊണ്ടുവരികയാണ് വേണ്ടത്. അബ്‌ദുന്നാസര്‍ മഅ്‌ദനിയെ
കോയമ്പത്തൂരിലും ബാംഗ്ലൂരിലും എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച തിടുക്കം
ചേകനൂര്‍ കേസില്‍ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ ചെന്നൈയില്‍ കാന്തപുരത്തെ
വരുത്തുന്നത് തടഞ്ഞു എറണാകുളത്താക്കി രക്ഷപ്പെടുത്തിയെടുക്കുന്നതിന്റെ പിന്നിലെ
ശക്തികളെ കുറിച്ചും അന്വേഷണം നടത്തണം.
മുംബൈയിലെ ജാലിയാവാല ആത്മീയ നേതാവോ,
പണ്ഡിതനോ അല്ലെന്നിരിക്കെ അദ്ദേഹത്തില്‍ നിന്ന് മുടിവാങ്ങി അബൂദാബി വഴി
കൊണ്ടുവന്നു തിരുകേശമാണെന്ന് പ്രചരിപ്പിച്ച് വെള്ളം കുപ്പിയിലാക്കി വില്‍പ്പന
നടത്തിയതിലൂടെ സ്വരൂപിച്ച പണവും കണക്കും പരിശോധിക്കണമെന്നും നേതാക്കള്‍
ആവശ്യപ്പെട്ടു.
സമസ്ത ലൈവ് അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍
അബൂദബി : സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം
വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ
ഐതിഹാസിക സമാപന സമ്മേളനം
ചരിത്രത്തിന്‍റെ ഭാഗമാകാന്‍
പോകുന്നു. പരിപാടി
തത്സമയം ദര്‍ശിക്കാന്‍ അബൂദബി
ഇന്ത്യന്‍ ഇസ്‍ലാമിക്
സെന്‍ററില്‍ സൗകര്യം ഒരുക്കുന്നു.
ഫെബ്രുവരി 26
വൈകുന്നേരം
5 മണി
മുതല്‍ ലൈവ് ആരംഭിക്കും.
ഏവര്‍ക്കും
അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക്
സെന്‍ററിലേക്ക് സ്വാഗതം .
- SKSSF Abu Dhabi state committee
കാന്തപുരം നടത്തുന്നത് പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളി: ബഹാഉദ്ദീന് നദ് വി
കൂരിയാട്: പ്രവാചകന്‍ കല്‍പിച്ചതനുസരിച്ച് അഹ്മദ് ഖസ്‌റജി നല്‍കുകയും ഈ വായിച്ചതാണ് കൈമാറ്റ ശൃഖലാ രേഖയെന്ന് തട്ടിവിട്ട് വ്യാജമുടി രാജകീയമായി സ്വീകരിക്കുകയും താമസിയാതെ ആസൂത്രിത തട്ടിപ്പ് വെളിച്ചത്തു വന്ന് സമൂഹ മധ്യേ ഇളിഭ്യനാവുകയും ചെയ്ത കാന്തപുരം ഇനിയും തന്റെ പക്കലുള്ള കള്ളമുടിയില്‍ കടിച്ചു തൂങ്ങുകയും സാമ്പത്തിക തട്ടിപ്പ് തുടരുകയും ചെയ്യുന്നത് പ്രബുദ്ധ കേരളത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു. പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തില്‍ അതിനെതിരെ ആരു രംഗത്തിറങ്ങിയാലും കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മതകാര്യങ്ങള്‍ ഏതും സനദുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും അക്കാര്യം കേശസ്വീകരണ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്ത കാന്തപുരത്തിനു തന്റെ മുഖം മൂടി അഴിഞ്ഞു വീണിട്ടും ഇതുവരെ മുടിയുടെ സനദ് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജമുടിയുടെ വക്താക്കള്‍ തിരുകേശം എന്ന് ആവര്‍ത്തിച്ച് ഉരുവിടുകയും അതിന്റെ മഹത്ത്വം വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നത് നിരര്‍ത്ഥകമായ ഒട്ടകപ്പക്ഷി നയമാണ്. സമൂഹം ഈ കാപട്യവും കള്ളത്തരവും തിരിച്ചറിയണം.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാടുനീളേ തര്‍ക്ക വിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടത്തി കുഴപ്പങ്ങളും ചിദ്രതയുമുണ്ടാക്കിയ കാന്തപുരം ഇ.കെ വിഭാഗത്തോട് തര്‍ക്കത്തിനില്ലെന്ന് പറയുന്നത് വിചിത്രമായ തമാശയാണ്. നിരീശ്വര വാദികള്‍ക്കും യുക്തിവാദികള്‍ക്കും മറ്റും മത കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം സൃഷ്ടിച്ചു കൊടുത്തതും പ്രാമാണികവും നിത്യസുന്ദരവുമായ ഇസ്‌ലാമിക സിദ്ധാന്തങ്ങളെ അവഹേളിക്കാന്‍ വഴിതെളിച്ചതും കാന്തപുരം തന്നെയാണ്. ഈ മഹാ പാതകത്തില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി സമൂഹത്തോട് ഇയാള്‍ മാപ്പു ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്തഃ സമ്മേളനം ഇന്ന് തുടങ്ങുന്നു; ''സത്യസാക്ഷികളാവുക''
ഖുര്‍ആന്‍ ഉണര്‍ത്തിയ ചിന്ത:
വിശുദ്ധ കഅ്ബാ ശരീഫ് ഖിബ്‌ലയായി നിര്‍ണ്ണയിച്ചുകൊണ്ട് വഹ്‌യ് ഉണ്ടായപ്പോള്‍ ''ചില വിഢികള്‍, ജൂദര്‍, ബഹുദൈവാരാധകര്‍'' തീരുമാനം വിമര്‍ശിച്ചു സംസാരിച്ചിരുന്നു. ഈ തീവ്രവാദികളെ ഖുര്‍ആന്‍ വിഢികള്‍ എന്നാണ് വിളിച്ചത്. ഇബ്രാഹീം (അ)മിന്റെ ദീന്‍ കൊണ്ടും ഖിബ്‌ലകൊണ്ടും നിങ്ങളെ നാം ബഹുമാനിച്ചിരിക്കുന്നു. അത്‌പോലെ നീതി ചെയ്യുകയും പറയുകയും ചെയ്യുന്ന സമുദായമാക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണ് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണം.
അപ്പോള്‍ മുസ്‌ലിം സമുദായം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അതിന്ന് ജനങ്ങളുടെ മേല്‍ നിങ്ങളും നബി(സ) നിങ്ങളുടെ മേലും സാക്ഷിയായിരിക്കുന്നു.
"അപ്രകാരം തന്നെ നിങ്ങള്‍ മനുഷ്യസമുദായത്തിന് സാക്ഷിയായിരിക്കുവാനും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുവാനുമായി നിങ്ങളെ നാം ഒരുല്‍കൃഷ്ട സമുദായമാക്കിയിരിക്കുന്നു. (വി.ഖു. 2:143)
അപ്പോള്‍ മുസ്‌ലിം സമുദായം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അതിന്ന് ജനങ്ങളുടെ മേല്‍ നിങ്ങളും നബി(സ) നിങ്ങളുടെ മേലും സാക്ഷിയായിരിക്കുന്നു.സത്യമാണ് പരമായ സത്വം. ചരിത്രത്തിലെ ഏത് ഘട്ടങ്ങളിലും സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ പ്രതിരോധിക്കുന്നതിനും സത്യം പുനസ്ഥാപിക്കുന്നതിനും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. സത്യത്തിന് വേണ്ടി കടുത്ത വില നല്‍കേണ്ടിയും വന്നിട്ടുണ്ട്.
ഹസ്രത്ത് ഇബ്രാഹീം(അ) അഗ്‌നിഗുണ്ടത്തെ വരിക്കേണ്ടിവന്നത് സത്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ടായിരുന്നു. ഈസ(അ)നെ പിടികൂടി വധിക്കാന്‍ ജൂദര്‍ പദ്ധതിയിട്ടു ജൂദാസിനെ ഉപയോഗപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുനോക്കിയതും ഈസ(അ) സത്യസാക്ഷ്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ട് തന്നെ.
മൂസ(അ)മിനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച ഫറോവയെ മഥിച്ചതും, നൂഹ് നബി(അ) മിനെയും മറ്റനേകാം പ്രവാചകരെയും അതത് കാലങ്ങളില്‍ തകര്‍ക്കാന്‍ ശ്രമിച്ചുനോക്കിയത് സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരുടെ മനോനിലയാണ് സൂചിപ്പിക്കുന്നത്.
Subscribe to:
Posts (Atom)




