SKSSF പ്രീ ക്യാമ്പസ് കോളുകള്‍ക്ക് തുടക്കമായി
കോഴിക്കോട്: കണ്ണൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് നാഷണല്‍ ക്യാമ്പസ് കോളിനു മുന്നോടിയായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, മെഡിക്കല്‍ ക്യാമ്പസ് കോളുകള്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വച്ച് നടന്നു. രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലെയും സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രോഗ്രാം ദാറുല്‍ ഹുദയിലെ ഫിലോസഫി വകുപ്പ് മേധാവി സലാം ഫൈസി ഒളവട്ടൂര്‍ ഉദ്ഘടാനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമൂഹ നന്മക്ക് വേണ്ടിയുള്ള പ്രവര്‍ത്തങ്ങളുടെ ക്യാമ്പസ് സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പ്രവാചക വൈദ്യം എന്ന വിഷയത്തില്‍ മുതീഉല്‍ ഹഖ് ഫൈസി മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. രോഗം വരാത്ത രീതിയിലുള്ള ജീവിത രീതിയും ശരീരത്തിനോടൊപ്പം മനസ്സിനുമുള്ള ചികിത്സയുമാണ് പ്രവാചകവൈദ്യത്തിന്റെ പ്രത്യേകത എന്ന് അദ്ദേഹം സ്ഥാപിച്ചു. പ്രവാചകനെ ജീവിതത്തില്‍ ഉടനീളം മാതൃകയാക്കലാണ് ജീവിതവിജയം നേടാനുള്ള വഴി എന്ന് ആത്മ സംസ്കരണം എന്ന വിഷയത്തില്‍ ടി വി സി സമദ് ഫൈസിയും അഭിപ്രായപ്പെട്ടു.
നാഷണല്‍ ക്യാമ്പസ് കോളിനു മുന്നോടിയായി ജനുവരി മാസത്തില്‍100 കേന്ദ്രങ്ങളില്‍ മേഖലാ ക്യാമ്പസ് കോളുകളും ജില്ലാതല സംഗമങ്ങളും നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആസിഫ് ദാരിമി പുളിക്കല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ക്യാംപസ് വിംഗ് ചെയര്മാന് സിറാജ് അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കണ്‍വീനര്‍ അനീസ് സി കെ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ബാസിത് പിണറായി, ഷഹരി, മുഹന്നദ് എന്നിവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE