സമസ്ത: പൊതുപരീക്ഷ; കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി

ചേളാരി: മെയ് 6, 7 തിയ്യതികളില്‍ കേരളത്തിനകത്തും പുറത്തും നടത്തിയ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്കുള്ള കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ചേളാരി സമസ്താലയത്തില്‍ ആരംഭിച്ചു. 
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ നിന്ന് പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,151 കുട്ടികളുടെ പത്ത് ലക്ഷത്തോളം ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണയമാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്നത്. ഇതിനായി 18 സൂപ്രണ്ടുമാരെയും 906 മുഅല്ലിംകളെയും 9 ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 
 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, എം.എ. ചേളാരി, കെ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.സി. അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari