![]() |
പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍ |
കുവൈത്ത് സിറ്റി : സമസ്തയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ അബ്ബാസിയ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്‍ ഹമീദ് അന്‍വരി (പ്രസിഡന്റ്), ഹുസ്സന്‍ കുട്ടി (സെക്രട്ടറി), അബു താഹിര്‍ (ട്രഷറര്‍), അബ്ദുല്‍ നാസര്‍ അസ്ലാമി, ഹംസ മൌലവി, അഷ്റഫ് ദാരിമി, ഹംസ പേരാമ്പ്ര എന്നിവര്‍ വൈസ് പ്രസിഡന്റ് മാരായും, മുസ്തഫ ചട്ടിപ്പറമ്പ്, കാസിം, ബഷീര്‍ വജതാന്, സൈദലവി ബത്തേരി എന്നിവര്‍ ജോയിന്റ് സെക്രട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു.
10 കേന്ദ്ര കൌണ്‍സിലര്‍മാരും, 6 വിംഗ് കണ്‍വീനര്‍മാരും, 14 വര്‍ക്കിംഗ് കമ്മറ്റി മെമ്പര്‍മാര്‍ അടക്കം 41 അംഗങ്ങള്‍ ആണ് മേഖല കമ്മറ്റിയില്‍. ജനുവരി രണ്ടിന് നടക്കുന്ന മുഹബത്തെ റസൂല്‍ മഹാ സമ്മേളനത്തോട് അനുബന്ധിച്ച് കുവൈത്തിലെത്തുന്ന സയ്യിദ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും, ബഹു ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര കമ്മറ്റിക്ക് രൂപം നല്‍കും.
കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്മാന് ദാരിമി, ഇസ്മയില്‍ ഹുദവി, ഗഫൂര്‍ ഫൈസി, ശംസുദ്ധീന്‍ മൌലവി, രായീന്‍ കുട്ടി ഹാജി, നാസര്‍ കൊടുര്‍ തുടങ്ങിയ വര് സംസാരിച്ചു. മുഹമ്മദ് അലി പുതുപ്പരമ്പ് സ്വാഗതവും ഹുസ്സന്‍ കുട്ടി നന്ദിയും പറഞ്ഞു.
- Media KIC