രാഷ്ട്രീയ കക്ഷികളുടെ ദുര്‍വാശിയും
ചില ബാഹ്യശക്തികളുടെ അനാവശ്യ ഇടപെടലുമാണ് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ
പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതെന്ന് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ്
അഭിപ്രായപ്പെട്ടു.
ആയിരത്തി ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന
കോളേജിലെ പത്തില്‍ താഴെ വരുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കഴിഞ്ഞ ദിവസം നടന്ന
അനിഷ്ട സംഭവങ്ങളില്‍ പങ്കാളികളായത്. ഒന്നരമാസത്തോളം ക്ലാസ് മുടങ്ങിയ കോളേജില്‍,
സ്പെഷല്‍ ക്ലാസ്സ് എടുക്കാന്‍ തയ്യാറായ അധ്യാപകരെ ഭീഷണിപ്പെടുത്തി
പിന്തിരിപ്പിക്കാന്പോലും ശ്രമിക്കുന്നവര്‍ വിദ്യാര്ത്ഥിസംഘടനക്ക് തന്നെ
അപമാനമാണ്. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും നടപടി എടുക്കാനും
തയ്യാറായാല്‍ പരിഹരിക്കപ്പെടാവുന്നപ്രശ്നങ്ങളെ ഉള്ളു എന്നും യോഗം
അഭിപ്രായപ്പെട്ടു.
ലളിതമായി പരിഹരിക്കേണ്ട വിഷയങ്ങളെ വിവാദങ്ങളാക്കി, സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ നിന്നും തല്പര കക്ഷികള്‍ പിന്മാറണമെന്നും എസ്.കെ.എസ്.എസ്.എഫ് കാമ്പസ്വിംഗ് അഭിപ്രായപ്പെട്ടു. സമരങ്ങളും പ്രതിഷേധങ്ങളും തീര്‍ത്തും ജനാധിപത്യരീതിയിലാവാന് രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രമിക്കണമെന്നും, നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കുന്ന സമരങ്ങളില്‍ നിന്നും പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്മാന് ആരിഫലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകോ-ഓര്‍ഡിനേറ്റര്‍ ഖയ്യൂം കടമ്പോട്, ജൗഹര്‍ കുസാറ്റ്, ജാബിര്‍ എടപ്പാള്‍ , തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജന. കണ്‍വീനര്‍ ഷബിന് മുഹമ്മദ് സ്വാഗതവും, ട്രഷറര്‍ സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.