തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാ സമ്മേളനം ഏപ്രില്‍ 29,30 മെയ് 1 തിയ്യതികളിലേക്ക് മാറ്റി. നേരത്തെ ഏപ്രില്‍ 15,16,17 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമ്മേളനമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഏപ്രില്‍ 29,30 മെയ് 1 തിയ്യതികളിലേക്ക് മാറ്റിയത്. ദാറുല്‍ ഹുദയില്‍ നടന്ന യോഗത്തില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളാണ് പുതിയ തിയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ എസ്.എം ജിഫ്‌രി തങ്ങള്‍ കക്കാട് അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം.സൈതലവി ഹാജി, യു.മുഹമ്മദ് ശാഫി ഹാജി എന്നിവര്‍ സംസാരിച്ചു.