കണ്ണിയത്ത് ഉസ്താദ്‌ ഉറൂസ് മുബാറകിന് വര്‍ണാഭമായ തുടക്കം.

വാഴക്കാട്: സമസ്ത പ്രസിടെന്റും പ്രമുഖ സൂഫി വര്യനും സൂക്ഷ്മ ജ്ഞാനയുമായിരുന്ന മൌലാനാ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ 18-ാമത് ഉറൂസ് മുബാറകിന് വര്‍ണാഭമായ തുടക്കം. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സിയാറത്തോടെ ആരംഭിച്ച ഉരൂസിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം 'കാല്‍പാടുകളിലൂടെ' സെഷന്‍ നടന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബി.എസ്.കെ.തങ്ങള്‍ അധ്യക്ഷതവഹിച്ചു. റഹ്മത്തുല്ല ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. പി.എ.ജബ്ബാര്‍ ഹാജി, ടി.പി.അബ്ദുല്‍അസീസ് എന്നിവര്‍ സംബന്ധിച്ചു. അബ്ദുറഹിമാന്‍ ഓമാനൂര്‍ സ്വാഗതം പറഞ്ഞു. 
വിദ്യാര്‍ഥി സമ്മേളനം ബഹു. ഷാഹുല്‍ ഹമീദ് ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് നടന്ന മൗലീദ് സദസ്സിന് വലിയുദ്ദീന്‍ ഫൈസി പൂവ്വാട്ട്പറമ്പ്, അബ്ദുല്‍അസിസ് ബദരി എന്നിവര്‍ നേതൃത്വംനല്‍കി.മതവിജ്ഞാന സദസ്സില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ദിച്ചു. കണ്ണിയത്ത് ഇസ്‌ലാമിക് സെന്ററിലെ ഹിഫ്‌ള് കോളേജ് വാര്‍ഷികം സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേരത്തെ ഉദ്ഘാടനംചെയ്തു