ഖുര്‍ആന്‍ വ്യാഖ്യാനം പ്രകാശനം ചെയ്തു

റിയാദ് : റിയാദ് എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ആദ്യകോപ്പി അല്‍ഹുദ ഗ്രൂപ്പ് ഓഫ് സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ടി.പി. മുഹമ്മദ് ഏറ്റുവാങ്ങി.

മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. നടത്തുന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായാണ് തെരഞ്ഞെടുത്ത അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം പുറത്തിറക്കിയത്. ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയായിരിക്കും കാന്പയിന്‍റെ പ്രധാന ഭാഗമായ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തുക. പരീക്ഷയില്‍ ഫസ്റ്റ്, സെക്കന്‍റ്, തേഡ് നേടുന്നവര്‍ക്ക് യഥാക്രമം ലാപ്ടോപ്പ്, എയര്‍ടിക്കറ്റ്, ഗോള്‍ഡ് കോയിന്‍ എന്നിവ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ സിദ്ദീഖ് ഫൈസി വാളക്കുളം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സൈതലവി ഫൈസി പനങ്ങാങ്ങര, എന്‍.സി. മുഹമ്മദ്, ബഷീര്‍ ഫൈസി, വി.കെ. മുഹമ്മദ്, ശാഫി ഹാജി ഓമച്ചപ്പുഴ, നൌഷാദ് അന്‍വരി, തെന്നല മൊയ്തീന്‍ കുട്ടി, കുഞ്ഞിപ്പുഹാജി, യു.പി. മുസ്തഫ, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു
നൌഷാദ് അന്‍വരി -