
പാപ്പിനിശ്ശേരി വെസ്റ്റ് : പണ്ഡിത ലോകത്തെ അതുല്യ പ്രതിഭകളായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര് , ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര് അനുസ്മരണവും മൗലിദ് പാരായണവും ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജില്‍ നടന്നു. സയ്യിദ് ജാഫര്‍ തങ്ങള്‍ ഉപ്പള പ്രാര്‍ത്ഥന നടത്തി. സാബിത്ത് ബാഖവി, അയ്യൂബ് അസ്അദി, അബ്ദുല്‍ വാഹിദ് അസ്അദി പ്രസംഗം നടത്തി. മൗലിദ് പാരായണ ദുആ മജ്ലിസിന് അബ്ദുന്നാസര്‍ ഹൈത്തമി നേതൃത്വം നല്കി. അബ്ദുറഹ്മാന് സ്വാഗതവും അലി നന്ദിയും പറഞ്ഞു.