ഓണ്‍ലൈന്‍ ക്ലാസ്സ്‌

മുമ്പേ നടന്നു പോയ സച്ചരിതരായ പണ്ഡിത മഹാന്മാര്‍ കാണിച്ചു തന്ന വഴിയിലൂടെ ആധുനിക ടെക്നോളജിയുടെ അതിപ്രസരത്തിലും വഴിതെറ്റാതെ അത് ദീനിസേവന രംഗത്ത് ഉപയോഗപെടുത്തി അഹല് സുന്നത്ത് വല്‍ ജമാ'അത്തിന്‍റെ ആശയ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന് യഥാര്‍ത്ഥ സുന്നി പന്ഥാവ് വ്യക്തമാക്കി കൊണ്ട് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മുന്നോട്ട്.

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും നിരവധി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍..... ഫത്ഹുല്‍ മുഈന്‍ ദര്സ്, റിയാളുസ്വാലിഹീന്‍ ദര്സ്, കര്‍മ്മ ശാസ്ത്ര വേദി, അറബിക് ഭാഷ പഠന ക്ലാസ്സ്‌, ഇംഗ്ലീഷ് പഠന ക്ലാസ്സ്‌, ഇസ്ലാമിക സമ്പത്ത് വ്യവസ്ഥ വിശദമായ പഠനം ,ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ്‌.... ആലുവയില്‍ നിന്നു അബ്ദുല്‍ ഹമീദ് ഖാസിമിയുടെ ക്ലാസുകള്‍, ദാറുല്‍ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗഹനമായ വിഷയങ്ങളെ കറിച്ചുള്ള പഠന വേദികള്‍, ഏതൊരു ക്ലാസ്സിലും ഉസ്താദ്‌മാരോട് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങള്‍, തുടങ്ങി വിത്യസ്ത പരിപാടികളാല്‍ സമ്പന്നമാണ് ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം.

സംഘടനാ പ്രവര്‍ത്തന, പ്രബോധന രംഗത്ത് അനന്ത സാദ്ധ്യതകള്‍ ഉള്ള ഈ മേഖലയെ വേണ്ടുംവിധം ഉപയോഗപെടുത്തുവാന്‍ ഓരോ പ്രവര്‍ത്തകനും മുന്നോട്ടു വരണം S K S S F സംസ്ഥാന കമ്മിറ്റിയുടെ അനുമദിയോടെ എസ് കെ എസ് എസ് എഫ് സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തില്‍ ഒരുക്കിയിട്ടുള്ള ഈ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം ആധുനിക യുഗത്തില്‍ ഇന്‍റെര്‍ നെറ്റ് സൗകര്യം ഉള്ള ആര്‍ക്കും എവിടെ നിന്നും ഉപയോഗപെടുത്താവുന്നതാണ്. സംഘടന പ്രവര്‍ത്തകര്‍ ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തു ഈ സംരംഭം മുന്നോട്ട് നയിക്കുന്നതില്‍ പങ്കാളികളാവണം

ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിന്‍റെ official website www.keralaislamicroom.com പണിപ്പുരയിലാണ് ഏതാനും ദിവസങ്ങള്‍ക്കകം അതും നിങ്ങളുടെ മുന്നിലെത്തും. ക്ലാസ് റൂമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.sunnipath.tk/ വിസിറ്റ് ചെയ്യുക

-ഉമര്‍ കൊളത്തൂര്‍