മജ്‍ലിസ് ഇന്‍തിസ്വാബ് - എസ്.കെ.എസ്.എസ്.എഫ്. ജിദ്ദാ സമ്മേളനത്തിന് അന്തിമ രൂപം നല്‍കി

ജിദ്ദ : ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ ഡെലിഗേറ്റ്സ് കാന്പസ് സമ്മേളനത്തിന്‍റെ ഭാഗമായി ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23ന് വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിന് സ്വാഗതസംഘം അന്തിമ രൂപം നല്‍കി. ഏപ്രില്‍ 23 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സമസ്ത സംഘ പാതയിലെ തങ്ക നക്ഷത്രം എന്ന വിഷയം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരിയും കര്‍മവീഥിയില്‍ 21-ാം ആണ്ട് ഹാഫിസ് ജഅഫര്‍ വാഫിയും ട്രെന്‍റ് വിദ്യാഭ്യാസ വിധിയില്‍ വരുത്തിയ മാറ്റം വി.എം. അഷ്റഫ് വടകരയും അവതരിപ്പിക്കും.

വൈകുന്നേരം ഏഴ് മണിക്ക് ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി.എച്ച്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി ചെയര്‍മാന്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തും. കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി, സി.എച്ച്. സെന്‍റര്‍ പ്രസിഡന്‍റ് വി.പി. മുഹമ്മദലി, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, മൊയ്തീന്‍ കുട്ടി ഫൈസി കരിപ്പൂര്‍ , അബ്ദുല്ല ഫൈസി കൊളപ്പറന്പ് തുടങ്ങിയവര്‍ സംബന്ധിക്കും.

ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളന സ്വാഗതസംഘം യോഗത്തില്‍ അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി മുസ്‍ലിയാര്‍ കോഡൂര്‍ , ഉസ്‍മാന്‍ എടത്തില്‍ , മജീദ് പുകയൂര്‍ , അഷറഫലി തറയിട്ടാല്‍ , വി.എം. അശ്റഫ് വടകര, ഹമീദ് കിഴിശ്ശേരി, മുഹമ്മദലി ആലപ്പുഴ മുസ്തഫ അന്‍വരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ശിഹാബ് കുഴിഞ്ഞൊളം സ്വാഗതവും ബഷീര്‍ മാട്ടില്‍ നന്ദിയും പറഞ്ഞു.

-മജീദ് പുകയൂര്‍