കാസരഗോട്ടെ പതിനയിരക്കണക്കിന് സുന്നീ പ്രവര്‍ത്തകര്‍ ദേശസ്നേഹ മനുഷ്യജാലിക തീര്‍ത്തു

കാസര്‍കോട്‌: ‘രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍‘ എന്ന ദേശസ്നേഹ പ്രമേയവുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ അകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളില്‍ നടക്കുന്ന റിപ്പബ്ലിക്ദിന മനുഷ്യജാലികയുടെ ഭാഗമായി ആയിരങ്ങള്‍ സംബന്ധിച്ച കാസര്‍കോട്‌ ജില്ലയുടെ മനുഷ്യജാലിക ജില്ലയില്‍ പുതിയ ചരിത്രം സൃഷ്‌ടിച്ചു തൃക്കരിപ്പൂരിന്റെ മണ്ണില്‍ സമാപിച്ചു. കൃത്യം 4.15ന്‌ ബീരിച്ചേരി മസ്‌ജിദ്‌ പരിസരത്ത്‌ നിന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര പതാക കൈമാറലോടെ ആരംഭിക്കുന്ന ജാലികറാലി 5 മണിക്ക്‌ തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു.
റാലിക്ക്‌ ജില്ലാനേതാക്കളായ ഇബ്രാഹിംഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര, അബൂബക്കര്‍ സാലുദ്‌ നിസാമി, സുഹൈര്‍ അസ്‌ഹരി, സയ്യിദ്‌ ഹാദി തങ്ങള്‍, താജുദ്ദീന്‍ ദാരിമി, എം.എ ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി, സത്താര്‍ ചന്തേര, അഷ്‌റഫ്‌ അസ്‌ഹരി ഉറുമി, മൊയ്‌തു ചെര്‍ക്കള, വൈ.ഹനീഫ്‌ കുമ്പഡാജ എന്നിവര്‍ നേതൃത്വം നല്‍കി. നേതാക്കള്‍ക്ക്‌ പിന്നില്‍ വിഖായ, കാമ്പസ്‌, ത്വലബ എന്നീ വിഭാഗങ്ങളിലായി 313 അംഗങ്ങളും അതിന്‌ പിന്നില്‍ ആയിരക്കണക്കിന് സാധാരണ പ്രവര്‍ത്തകരും അണിനിരന്നു. ചിട്ടയും അച്ചടക്കവും നിയന്ത്രണവും കൊണ്ട്‌ ശ്രദ്ധേയമായ ജാലികാറാലി കാണാന്‍ വിവിധ മതസ്ഥരായ ജനങ്ങള്‍ റോഡിന്റെ ഇരുവക്കിലും തടിച്ചുകൂടിയിരുന്നു.
തൃക്കരിപ്പൂര്‍ ടൗണില്‍ വെച്ച്‌ നടന്ന സമാപനസമ്മേളനം ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുനാ മാണിയൂര്‍ അഹമ്മദ്‌ മൗലവി പ്രാര്‍ത്ഥന നടത്തി. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍ പ്രമേയപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ റിപ്പബ്ലിക് ദിന മനുഷ്യജാലികാ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജനറല്‍ സെക്രട്ടറി റഷീദ്‌ മാസ്റ്റര്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞു. മൌലാനാ എം.എ.ഖാസിം മുസ്‌ലിയാര്‍‍, കെ.ടി അബ്ദുള്ള മുസ്‌ലിയാര്‍, സി.കെ.കെ.മാണിയൂര്‍, റവ.ഫാദര്‍ റോഷന്‍ പ്രഭു, വത്സന്‍ പിലിക്കോട്‌, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, കെ.വെളുത്തമ്പു, എം.സി.ഖമറുദ്ദീന്‍, എ.ജി.സി.ബഷീര്‍, പി.പി.അടിയോടി മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍ ഇടിയിലക്കാട്‌, കെ.വി.ലക്ഷ്‌മണന്‍, കരുണാകരന്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, പള്ളങ്കോട്‌ അബ്‌ദുള്‍ ഖാദര്‍ മദനി, അബ്‌ദുള്‍ സലാം ദാരിമി ആലംമ്പാടി, പി.എസ്‌.ഇബ്രാഹിംഫൈസി, നാഫിഅ അസ്‌അദി, ഇസ്‌മായില്‍ കക്കുന്നം തുടങ്ങിയവര്‍ സംബന്ധിച്ചു. വര്‍ക്കിംഗ്‌ സെക്രട്ടറി സുഹൈര്‍ അസ്‌ഹരി നന്ദി പറഞ്ഞു.

മനുഷ്യജാലിക തൃക്കരിപ്പൂര്‍ ഫോട്ടോസ്





- അച്ചു, കാസര്‍ഗോഡ് -

മനുഷ്യജാലിക : യു.എ.ഇ യില്‍ ജനുവരി 27, 28 തിയ്യതികളില്‍

ദുബൈ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു... എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 27, 28 തിയ്യതികളില്‍ വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലും കേരളത്തിന് പുറത്തും വിദേശത്തുമായി മുപ്പതോളം കേന്ദ്രങ്ങളില്‍ മനുഷ്യജാലിക സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി യു... യിലെ വിവിധ സ്റ്റേറ്റുകളിലായി സംഘടിപ്പിക്കുന്ന മനുഷ്യജാലികകളില്‍ വിവിധ മത സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ തലത്തിലെ നേതാക്കള്‍ സംബന്ധിക്കും.

ദുബൈ : ജനുവരി 28വെള്ളി വൈകുന്നേരം 6.30ന് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ മനുഷ്യജാലിക ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രമേയ പ്രഭാഷണവും യു..ഇ മീഡിയാ ഫോറം പ്രസിഡന്‍റി ഇ സതീഷ് മുഖ്യപ്രഭാഷണവും നടത്തും.

ഷാര്‍ജ്ജ : ജനുവരി 28ന് രാത്രി 9 മണിക്ക് ഷാര്‍ജ്ജ ഇസ്‍ലാമിക് ദഅ്‍വാ സെന്‍ററില്‍ മനുഷ്യജാലിക ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് പ്രമേയ പ്രഭാഷണം നടത്തും.

അല്‍ഐന്‍ : ജനുവരി 28 വൈകുന്നേരം 7 മണിക്ക് അല്‍ഐന്‍ സുന്നി യൂത്ത് സെന്‍ററില്‍ വി.പി. പൂക്കോയ തങ്ങള്‍ ജാലിക ഉദ്ഘാടനം ചെയ്യും. ബശീര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും.

അജ്‍മാന്‍ : ജനുവരി 28ന് രാവിലെ 8 മണിക്ക് അജ്മാന്‍ സുന്നി സെന്‍ററില്‍ മനുഷ്യജാലിക അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ഖലീലുറഹ്‍മാന്‍ കാശിഫി പ്രമേയ പ്രഭാഷണം നടത്തും.

ഫുജൈറ : ജനുവരി 27 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഫുജൈറ സുന്നീ സെന്‍ററില്‍ മുഹമ്മദ് ശരീഫ് ഹുദവി ഉദ്ഘാടനം ചെയ്യും. ശൌക്കത്ത് അലി ഹുദവി പ്രമേയ പ്രഭാഷണം നടത്തും.

ദൈത് : ജനുവരി 27 ന് രാത്രി 10 മണിക്ക് ദൈത്ത് സുന്നി കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ അശ്റഫലി തങ്ങള്‍ മനുഷ്യജാലിക ഉദ്ഘാടനം ചെയ്യും. ശൌക്കത്തലി മൌലവി പ്രമേയ പ്രഭാഷണം നടത്തും.

ദിബ്ബ : ജനുവരി 27ന് രാത്രി 10 മണിക്ക് ദിബ്ബ ഇസ്‍ലാമിക് സെന്‍ററില്‍ മനുഷ്യജാലിക ഇസ്‍ലാമിക് സെന്‍റര്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും. കെ.എം.കുട്ടി ഫൈസി അച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ഇതു സംബന്ധമായി ദുബൈ ദേര സുന്നി സെന്‍ററില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രഷറര്‍ ഹക്കീം ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹൈദര്‍ അലി ഹുദവി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ കരീം കാലടി നന്ദിയും പറഞ്ഞു.
- ഹൈദര്‍ അലി ഹുദവി, ജനറല്‍ സെക്രട്ടറി, SKSSF UAE നാഷണല്‍ കമ്മിറ്റി -

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക 29ന്

കുവൈത്ത് സിറ്റി : എസ്.കെ.എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യജാലികക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യജാലിക സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 29 ശനിയാഴ്ച രാവിലെ 10 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജാലിക പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജാലികയില്‍ ശംസുദ്ധീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് മനുഷ്യജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

- ഗഫൂര്‍ ഫൈസി പൊന്മള -

സിബാഖ് : തീം സോങ്ങ് പുറത്തിറങ്ങി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇന്‍റര്‍ കോളേജിയേറ്റ് ഫെസ്റ്റ് (സിബാഖ്) ന്‍റെ തീം സോങ്ങ് പുറത്തിറങ്ങി. സിബാഖിനോടനുബന്ധിച്ച് ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി സംഘടന അസാസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സോങ്ങ് റിലീസ് ചെയ്യപ്പെട്ടത്. 28ന് നടക്കുന്ന സിബാഖ് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി ബിനോയ് വിശ്വം, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍, എസ്.പി. സേതുരാമന്‍ ഐ.പി.എസ്. തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ സോങ്ങ് കാണികള്‍ക്ക് ശ്രാവ്യ വിരുന്നൊരുക്കും. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്ഥമായി ഇംഗ്ലീഷിയും അറബിയിലുമാണ് ചോങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുസ്‍ലിം കലാ പാരന്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും താളാത്മകമായ സങ്കലനമാണ് സോങ്ങ് എന്ന് സിബാഖ് കണ്‍വീനര്‍ അറിയിച്ചു.
- മന്‍സൂര്‍ ഡി.എം. കളനാട് -

മുഹബ്ബത്തെ റസൂല്‍ പ്രചാരണ കണ്‍വെന്‍ഷന്‍

കുവൈത്ത് സിറ്റി : 'സദാചാരം, സംസ്കാരം; വീണ്ടെടുപ്പിന്‍റെ നബി ദര്‍ശനം' എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന മീലാദ് കാന്പയിന്‍റെ ഭാഗമായി നടത്തപ്പെടുന്ന മുഹബ്ബത്തെ റസൂല്‍ 2011 ന്‍റെ പ്രചരണാര്‍ത്ഥം സിറ്റി ബ്രാഞ്ച് കണ്‍വെന്‍ഷനും ദിക്റ് മജ്‍ലിസും 28 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശര്‍ഖ് ഗ്രീന്‍ ഹൌസില്‍ നടക്കും. ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫൈസി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്യും. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് പ്രമേയ പ്രഭാഷണം നടത്തും. ദിക്റ് മജ്‍ലിസിന് ഫൈസല്‍ ഫൈസി, അശ്റഫ് ഫൈസി, ഇഖ്ബാല്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
- ഫൈസല്‍ ഫൈസി, മീഡിയ കണ്‍വീനര്‍, മുഹമ്മബത്തെറസൂല്‍ 2011 -

ദുബൈ എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക ഇ.ടി. മുഹമ്മദ് ബശീര്‍ ഉദ്ഘാടനം ചെയ്യും

ദുബൈ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മനുഷ്യജാലിക ദുബൈ സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസ്സലാം ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. യു... ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്‍റ് സതീഷ് മുഖ്യപ്രഭാഷണം നടത്തും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രമേയ പ്രഭാഷണം നടത്തും. ജലീല്‍ പട്ടാന്പി (ജന.സെക്രട്ടറി, ഇന്ത്യന്‍ മീഡിയ ഫോറം), സൈനുദ്ദീന്‍ ചേലേരി (മിഡിലീസ്റ്റ് ചന്ദ്രിക), അബ്ദുസ്സലാം ബാഖവി (ദുബൈ സുന്നി സെന്‍റര്‍), സബാ ജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മനുഷ്യജാലിക തീര്‍ക്കും. എസ്.കെ.എസ്.എസ്.എഫ്. യു... നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും ജനറല്‍ സെക്രട്ടരി ശറഫുദ്ധീന്‍ പൊന്നാനി നന്ദിയും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിലുള്ള മുഴുവന്‍ ജില്ലകളിലെ പ്രവര്‍ത്തകരും പ്രചരണം സജീവമാക്കുകയും കൃത്യസമയത്ത് തന്നെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു.
- ശറഫുദ്ദീന്‍ പെരുമളാബാദ് -

ആരാധനകളുടെ അന്ത സത്ത ഉള്‍ക്കൊള്ളുക : കാളിക്കാവ് മുഹമ്മദ് കുഞ്ഞി മുസ്‍ലിയാര്‍

ബഹ്റൈന്‍ : വിശുദ്ധ ഭൂമിയിലെ തിരുഗേഹങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വിശ്വാസിയുടെ അനിവാര്യതയാണെന്നും ഹജ്ജും ഉംറയും ലക്ഷ്യം വെക്കുന്നവര്‍ ആരാധനാ കര്‍മ്മങ്ങളുടെ അന്ത സത്ത ഉള്‍ക്കൊള്ളാത്ത പക്ഷം അവരുടെ യാത്രകള്‍ ഫലശൂന്യമായിരിക്കുമെന്നും കാളികാവ് മുഹമ്മദ് കുഞ്ഞി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത ബഹ്റൈന്‍ ഉംറ സംഘത്തിന് മനാമ മദ്റസയില്‍ സംഘടിപ്പിച്ച പഠന ക്ലാസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.പി. അലി മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, സയ്യിദ് അസ്ഹര്‍ തങ്ങള്‍, അബ്ദുറസാഖ് നദ്‍വി, സലീം ഫൈസി പന്തിരിക്കര, ഹംസ അന്‍വരി മോളൂര്‍, ഫാറൂഖ് ഹുദവി പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഇബ്റാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
- എസ്.എം. അബ്ദുല്‍ വാഹിദ് -

അനുസ്മരണ സമ്മേളനം ഇന്ന്

നാരിയത്ത് സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണ പരന്പരയും

കിഴിശ്ശേരി : പോത്തുവെട്ടിപ്പാറ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന നാരിയത്ത് സ്വലാത്ത് 10-ാം വാര്‍ഷികവും മതപ്രഭാഷണ പരന്പരയും ജനുവരി 29, 30 തിയ്യതികളില്‍ പൊത്തുവെട്ടിപ്പാറയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്നു. (29-1-2011 : ശാജഹാന്‍ റഹ്‍മാനി കംബാള്‍ക്കാട്, 30-1-2011 : ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഇബ്റാഹീം മുസ്‍ലിയാര്‍) ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
- നവാസ് ശരീഫ് -

ട്രെയിനിംഗ് ക്ലാസ് ആരംഭിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജില്‍ അദ്ധ്യാപക ട്രെയിനിംഗ് ക്ലാസ് ആരംഭിച്ചു. .കെ.സി. അബ്ദുറഹ്‍മാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം മൗലവി എടരിക്കോട് ക്ലാസിന് നേതൃത്വം നല്‍കി. .കെ. അഹ്‍മദ് ബാഖവി, സാബിത്ത് ബാഖവി, അബ്ദുന്നാസര്‍ ഹൈത്തമി, അബ്ദുല്‍ ഫത്താഹ് യമാനി, എസ്.കെ.ഹംസ ഹാജി, കെ. ഇബ്റാഹീം കുട്ടി ഹാജി പ്രസംഗിച്ചു. യൂസുഫ് ബാഖവി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.‍ 

ദിക്റ് ദുആ മജ്‍ലിസ് നടത്തി

ബെദിര : ജോലിക്കിടയില്‍ കുഴഞ്ഞ് വീണ് മരിച്ച ബെദിര മുഹമ്മദ് കുഞ്ഞിക്ക് വേണ്ടി എസ്.കെ.എസ്.എസ്.എഫ്. ബെദിര യൂണിറ്റ് ദിക്റ് ദുആ മജ്‍ലിസ് നടത്തി. പി.എസ്. ഇബ്റാഹീം ഫൈസി പള്ളങ്കോട് നേതൃത്വം നല്‍കി. ഇബ്റാഹീം ഫൈസി ജെഡിയാര്‍, ഹമീദ് ഫൈസി ബെദിര, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സലൂദ് നിസാമി, . അബ്ദറഹ്‍മാന്‍ കുഞ്ഞി മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി. ഹാരിസ് ബി.എം. സംസം നഗര്‍, ബി.എസ്. അബ്ദുല്ല കുഞ്ഞി, സാലിം ബെദിര, മുജ്ത്തബ ഹുദവി ചാല, ഇര്‍ശാദ് ബെദിര, എം.എം. മഹ്‍മൂദ് മുസ്‍ലിയാര്‍ ബെദിര, അബ്ദുസ്സലാം മൗലവി ചുടുവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
- ശജീര്‍ എന്‍.എം. -

എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക ഇന്ന്‌

കോഴിക്കോട്‌ : എസ്‌ കെ എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തില്‍ റപ്പബ്ലിക്‌ ദിനത്തില്‍ രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും. വൈകിട്ട്‌ 4 മണിക്ക്‌ കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്‌, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്‌, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്‌, ബഹ്‌റൈന്‍ , തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളില്‍ പരിപാടികള്‍ നടക്കും.

രാജ്യത്തെ സ്‌ഫോടനങ്ങളുടെ മുഴുവന്‍ പിതൃത്വവും മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കുന്ന ശൈലിയായിരുന്നു ഭരണകൂടവും നീതിപാലകരും മാധ്യമങ്ങളും ഇതുവരെ സ്വീകരിച്ചുപോന്നത്‌. എന്നാല്‍ , സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ ഹിന്ദുത്വ ശക്തികളാണ്‌ യഥാര്‍ഥ കുറ്റവാളികളെന്ന്‌ വെളിപ്പെട്ടിരിക്കുകയാണ്‌. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറും നീതിപീഠവും തയ്യാറാവണം. അതേസമയം, സ്‌ഫോടനങ്ങളുടെ പേരില്‍ നൂറുകണക്കിന്‌ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരാണ്‌ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നത്‌. സംശയത്തിന്റെ പേരില്‍ ജനങ്ങളെ കുറ്റവാളികളാക്കുന്ന ശൈലി സര്‍ക്കാരും മാധ്യമങ്ങളും അവസാനിപ്പിക്കേണ്ടതും നിരപരാധികളെ ഉടന്‍ മോചിപ്പിക്കേണ്ടതുമാണ്‌. ഇവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പ്‌ വരുത്തണം. ഇരകള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വേട്ടയാടപ്പെടുകയും ചെയ്യന്ന സാഹചര്യവും നിലവിലുണ്ട്‌. ഇത്തരം പോരാട്ടങ്ങള്‍ക്ക്‌ നിയമ പരിരക്ഷയും സംരക്ഷണവും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷയായ ജുഡീഷ്യറിയില്‍ പോലും അഴിമതി കൊടികുത്തിവാഴുകയാണ്‌. വി ആര്‍ കൃഷ്‌ണയ്യരടക്കം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ പ്രതികരിച്ച സാഹചര്യത്തില്‍ ഇതിലെ ദുരൂഹതമാറ്റാനും നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ബഹുസ്വര രാജ്യത്ത്‌ സമുദായങ്ങള്‍ക്കിടയില്‍ സംശയവും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും ഒറ്റക്കെട്ടായി നീങ്ങണമെന്ന്‌ ആവശ്യപ്പെട്ടു.

കേരളത്തില്‍ മനുഷ്യജാലിക നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ബിനോയ്‌ വിശ്വം, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , മുസ്‌തഫ മുണ്ടുപാറ, അബ്‌ദുസ്സമദ്‌ സമദാനി, പി കെ കുഞ്ഞാലിക്കുട്ടി, നാസര്‍ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, എം ഐ ഷാനവാസ്‌ എം പി, മുന്‍ മന്ത്രിമാരായ പി ജെ ജോസഫ്‌, എം കെ മുനീര്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ : ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ജനറല്‍ സെക്രട്ടറി), ബഷീര്‍ പനങ്ങാങ്ങര (ട്രഷറര്‍ ), അയ്യൂബ്‌ കൂളിമാട്‌ (വര്‍ക്കിംഗ്‌ സെക്രട്ടറി)
- റിയാസ് ടി. അലി -

എസ്.കെ.എസ്.എസ്.എഫിന്‍റെ മനുഷ്യജാലികയുടെ പ്രസക്തി

- ശക്കീര്‍ കോളയാട് -

എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് CET യൂണിറ്റ്

തിരുവനന്തപുരം : എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിങ്ങ് CET (College of Engineering Triruvananthapuram) യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി പി മുഹമ്മദ് അസ്‍ലഹും ജനറല്‍ സെക്രട്ടറിയായി എ. മുഹമ്മദ് റാഫിയും ട്രഷറര്‍ ആയി വി. ഹസീലും തെരഞ്ഞെടുക്കപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. ആരിഫ് അലിയുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി. മുഹമ്മദ് അസ്‍ലഹ് തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗിന് ബി.ടെക് നേടിയിട്ടുണ്ട്. ഇപ്പോള്‍ CET യില്‍ എം.ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാാണ്. ജനറല്‍ സെക്ര്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ. മുഹമ്മദ് റാഫി മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട വി. ഹസീല്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രേണിക്സ് എഞ്ചിനീയറിംഗിലും പി.ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

2011 ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ തൃശൂരില്‍ വെച്ച് നടത്തപ്പെടുന്ന എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കാന്പസ് കോളും അതിന്‍റെ മുന്നോടിയായി ഫെബ്രുവരി 5ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ആദര്‍ശ സെമിനാറും (ഹിദായ) വിജയിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

പുതിയ ഭാരവാഹികള്‍ : മുഹമ്മദ് അസ്‍ലഹ് പി (ചെയര്‍മാന്‍), മുഹമ്മദ് റാഫി എ. (ജന. സെക്രട്ടറി), ഹസീല്‍ വി. (ട്രഷറര്‍), മുഹമ്മദ് സാലിം കെ.എസ്., ഇബ്റാഹീം പാട്ടാശ്ശേരി, അബ്ദുറഹീം തയ്യില്‍ (വൈസ് ചെയര്‍മാന്‍), മുഹമ്മദ് ഫൈസല്‍, മുഹമ്മദ് അഫ്സല്‍, ഇസ്‍മാഈല്‍ പി.സി.പി., നവാസ് ശരീഫ് (സെക്രട്ടറി), നിസാമുദ്ദീന്‍ എ.ടി. (അസി. ട്രഷറര്‍).

ആദര്‍ശ സമിതി : മുഹമ്മദ് ശാക്കിര്‍ കെ.കെ (ചെയര്‍മാന്‍), മുഹമ്മദ് സാബിത്ത് കെ.ടി. (കണ്‍വീനര്‍), മുഹമ്മദ് റഫീഖ് കെ.ടി., സുഹൈല്‍ വി.കെ., അസീസ് അസൈനാര്‍, ശിഹാബുദ്ദീന്‍ വി.കെ., റമീസ് ടി (മെന്പേഴ്സ്), മുബശ്ശിര്‍ ഇബ്റാഹീം എന്‍.സി., സഫാദ്, മുലൂഫ് പി. (പബ്ലിസിറ്റി). കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - skssfcet@gmail.com

- ശാബിന്‍ മുഹമ്മദ് -

സിബാഖ് : മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ഇന്‍റര്‍ കെളീജിയേറ്റ് ഫെസ്റ്റ് ജനുവരി 28ന് സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ പ്രൊ ചാന്‍സലര്‍ അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നിര്‍വ്വഹിക്കും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, കുട്ടി അഹ്‍മദ് കുട്ടി എം.എല്‍.., അബ്ദുറബ്ബ് എം.എല്‍.., മുന്‍ എം.എല്‍.. യൂനുസ് കുഞ്ഞ് എ.. തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന പരിപാടിയില്‍ മലപ്പുറം എസ്.പി. സേതുരാമന്‍ ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും.

എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി, കെ.എസ്.യു. സ്റ്റേറ്റ് സെക്രട്ടറി വി.എസ്.ജോയ്, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ നജീബ് കാന്തപുരം, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- മന്‍സൂര്‍ കളനാട് -

ഡോക്കുമെന്‍ററി ഫെസ്റ്റ്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇന്‍റര്‍ കൊളീജിയേറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് ഡോക്യുമെന്‍ററി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 28ന് രാത്രി 9 മണിക്കാണ് ആരംഭിക്കുക. ഫെസ്റ്റില്‍ മാപ്പിള പാരന്പര്യത്തിന്‍റെയും കലാസര്‍ഗാത്മക പൈതൃകത്തിന്‍റെയും ആഴവും പരപ്പും അടയാളപ്പെടുത്തുന്ന മാപ്പിളകലയുടെ നാള്‍വഴികള്‍ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും.
മന്‍സൂര്‍ കളനാട്

സിബാക്ക് വന്‍ വിജയമാക്കുക : കോഡിനേഷന്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 28, 29, 30 തിയ്യതികളില്‍ നടക്കുന്ന സിബാഖ് ഇന്‍റര്‍ കോളീജിയേറ്റ് മീറ്റ് വന്‍ വിജയമാക്കാന്‍ ദാറുല്‍ ഹുദാ കോ-ഇന്‍സ്റ്റിറ്റ്യൂഷനല്‍ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഫെസ്റ്റിലുടനീളം മുഴുവന്‍ സ്ഥാപനങ്ങളുടെയും സജീവ സാന്നിദ്ധ്യമുണ്ടാകണമെന്നും ചെയര്‍മാന്‍ പറപ്പൂര്‍ സി.എച്ച്. ബാപ്പുട്ടി മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാരുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി, യു.ശാഫി ഹാജി, സിബാഖ് ചെയര്‍മാന്‍ കെ.സി. മുഹമ്മദ് ബാഖവവി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

- മന്‍സൂര്‍ കളനാട് -

സിബാഖ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇന്‍റര്‍ കോളീജിയേറ്റ് ഫെസ്റ്റിനുള്ള (സിബാഖ്) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സിബാഖ് ചെയര്‍ കെ.സി. മുഹമ്മദ് ബാഖവിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിംഗുകള്‍ രൂപീകരിച്ചു. സംസ്ഥാനത്തെ ഇരുപതോളം കോളെജുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികളണിനിരക്കുന്ന ടീം പരേഡിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഇവന്‍റ് മാനേജ്മെന്‍റ് ചെയര്‍മാന്‍ ഉസ്‍മാന്‍ കൂരിയാട് അറിയിച്ചു. മത്സരത്തിനുള്ള സ്റ്റേജ് അറൈഞ്ച്മെന്‍റ്, ഫുഡ് & അക്കമഡേഷന്‍ സൗകര്യങ്ങളും ഇതിനകം തന്നെ ഹാദിയ നഗറില്‍ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.
- മന്‍സൂര്‍ കളനാട് -

മനുഷ്യജാലിക കുവൈത്ത്