മജ്ലിസ് ഇന്തിസ്വാബ് (23-04-2010) വെള്ളിയാഴ്ച കോന്നാട് കടപ്പുറത്ത് ആരംഭിക്കും
വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ് ഉദ്ഘാടന സമ്മേളനം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
ശംസുല്‍ ഉലമ അക്കാദമിയില്‍ പ്രവേശനം തുടങ്ങി
ശംസുല്‍ ഉലമ പബ്ലിക് സ്കൂള്‍ (സി.ബി.എസ്.ഇ.), വാഫി കോഴ്സ്, ഉമറലി ശിഹാബ് സ്മാരക ഹിഫ്ള് കോളേജ് എന്നിവിടങ്ങളിലാണ് പ്രവേശനം. വാഫി കോഴ്സിന്റെ പ്രവേശനം ഹാഫിള് മുഹമ്മദ് ഷഫീഖിന് അപേക്ഷാഫോറം നല്കി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി. വിജയം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെയ് 20 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് പാസ്സായവര്‍ക്കാണ് ഹിഫ്ള് കോഴ്സില്‍ പ്രവേശനം നല്‍കുക. പ്രിന്‍സിപ്പല്‍ കെ.ടി. ഹംസ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി എന്നിവര്‍ സംസാരിച്ചു.
ഇസ്ലാമിക് സെന്റര്‍ നിര്‍മിക്കുന്നു
തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണ പരമ്പര മെയ് 5 ന് സമാപിക്കും. കെ.എ.റഷീദ് ഫൈസി വെള്ളായിക്കോട്, സി.മുഹമ്മദ് ഫൈസി കൊല്ലം, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, അബ്ദുള്‍ ഗഫൂര്‍ മൗലവി കീച്ചേരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
യോഗത്തില്‍ എം.പി.അഹമ്മദ്കുട്ടി ബാഖവി അധ്യക്ഷനായിരുന്നു. വി.അബ്ദുള്ള മുസ്ല്യാര്‍, എന്‍.കെ.അബ്ദുറസാഖ്മുസ്ല്യാര്, മന്നത്ത് മൂസഹാജി, പി.കലന്തന്കുട്ടിഹാജി, ഇ.കെ.അബ്ദുറഹിമാന് കെ.സി.ഹൈദര്‍ എന്നിവര്‍ സംസാരിച്ചു. മടപ്പാട്ടില്‍ അബ്ദുറഹിമാന് ഹാജി സ്വാഗതവും പാട്ടത്തില്‍ അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജാഥയ്ക്കുനേരെ കൈയേറ്റം; ഒരാള്‍ ആസ്പത്രിയില്‍
വൈകീട്ട് നാലുമണിയോടെ ഹസീം ബിപി അങ്ങാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരുപറ്റം ആളുകള്‍ വന്ന് കൈയേറുകയും ഹസീമിനെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തതായി തിരൂര്‍ പോലീസ് അറിയിച്ചു.
സമ്മര്‍ ഗൈഡ് 2010 വിദ്യാഭ്യാസ കാന്പയിന് ഏപ്രില്‍ മെയ് മാസങ്ങളില്‍
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ഏപ്രില്‍ 5 മുതല്‍ മെയ് 31 വരെ സമ്മര്‍ ഗൈഡ് 2010 എന്ന പേരില്‍ വ്യത്യസ്ത പരിപാടികളോടെ അവധിക്കാല വിദ്യാഭ്യാസ കാന്പയിന് ആചരിക്കുന്നു. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്തിന്റെ ആഘോഷമായി കുരുന്നുകൂട്ടം, സെക്കന്ററി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ടീന്‍ ടീം കാന്പ്, എസ്.എസ്.എല്‍ .സി. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന മാര്ഗദര്ശനത്തിന് കരിയര്‍ വിന്‍ഡോ; ഗൈഡന്‍സ് ക്ലാസുകള്‍ ; കരിയര്‍ എക്സ്പോ വിദ്യാഭ്യാസ പ്രദര്‍ശനം, സെക്കന്ററി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ തലങ്ങളില്‍ ത്രിദിന റെസിഡന്‍ഷല്‍ കാന്പ് എക്സലന്‍ഷ്യ, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കൌണ്സിലിംഗ് ഗേറ്റ്വേ തുടങ്ങിയവയാണ് കാന്പയിന് കാലയളവിലെ പ്രധാന പരിപാടികള്‍ .
വിവിധ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനങ്ങള്‍ , കരിയര്‍ എക്സ്പോ ഏപ്രില്‍ എട്ടിന് കാസര്‍ഗോഡ് തൃക്കരിപ്പൂരിലും കുരുന്നുകൂട്ടം പത്തിന് കോഴിക്കോട് കുറ്റിക്കാട്ടൂരും ടീന്‍ ടീം കാന്പ് 15 ന് കണ്ണൂരിലും കരിയര്‍ വിന്‍ഡോ 18ന് മലപ്പുറം തിരൂരിലും നടക്കും. പരിപാടികള്‍ക്കാവശ്യമായ ഫാക്കല്‍റ്റികളെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ലഭ്യമാകും.
ഫോണ്‍ : 0495 2700177, 9895755257
സമ്മര്ഗൈഡ് 2010 ക്യാന്പിന് ഉജ്ജല തുടക്കം

കോഴിക്കോട് : വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്തിന്റെ ആഘോഷമായി എസ്.കെ.എസ്.എസ്.എഫ്. ട്രെന്റിന്റെ അവധിക്കാല വിദ്യാഭ്യാസ ക്യാന്പയിന് സമ്മര്ഗൈഡ് 2010ന് ഉജ്ജ്വല തുടക്കം. കാന്പയിന് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കുറ്റിക്കാട്ടൂര്‍ ഇര്‍ശാദുല്‍ ഔലാദ് സെക്കന്ററി മദ്റസയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കുരുന്നുകൂട്ടം പ്രൈമറി വിദ്യാര്‍ത്ഥി കാന്പ് പത്രപ്രവര്ത്തകന് കെ.പി. കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു. ട്രെന്റ് ചെയര്മാന് ഡോ. വി. സുലൈമാന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. റശീദ് മാസ്റ്റര്‍ വയനാട്, ഖയ്യൂം പന്തല്ലൂര്‍ , റഫീഖ് വളവന്നൂര്‍ ക്ലാസ്സെടുത്തു. ഒ.പി. അശ്റഫ്, റഷീദ് കോടിയോറ, അബ്ദുറഹ്മാന് ദാരിമി, ജമാലുദ്ദീന്‍ ദാരിമി, എം.കെ. യൂസുഫ് ഹാജി, സലീം ഹാജി, നൌഫല്‍ ഫൈസി ആശംസകളര്‍പ്പിച്ചു. ശംസുദ്ദീന്‍ ഒഴുകൂര്‍ സ്വാഗതവും എം.വി. സത്താര്‍ ആതവനാട് നന്ദിയും പറഞ്ഞു.
-സത്താര്‍
ഓണ്‍ലൈന്‍ ക്ലാസ്സ്
മുമ്പേ നടന്നു പോയ സച്ചരിതരായ പണ്ഡിത മഹാന്മാര് കാണിച്ചു തന്ന വഴിയി
ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും നിരവധി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍..... ഫത്ഹുല്‍ മുഈന്‍ ദര്‍സ്, റിയാളുസ്വാലിഹീന്‍ ദര്‍സ്, കര്‍മ്മ ശാസ്ത്ര വേദി, അറബിക് ഭാഷ പഠന ക്ലാസ്സ്, ഇംഗ്ലീഷ് പഠന ക്ലാസ്സ്, ഇസ്ലാമിക സമ്പത്ത് വ്യവസ്ഥ വിശദമായ പഠനം ,ഖുര്‍ആന്‍ പാരാ
സംഘടനാ പ്രവര്‍ത്തന, പ്രബോധന രംഗത്ത് അനന്ത സാദ്ധ്യതകള്‍ ഉള്ള ഈ മേഖലയെ വേണ്ടുംവിധം ഉപയോഗപെടുത്തുവാന്‍ ഓരോ പ്രവര്
ഓണ്‍ലൈന്‍ ക്ലാസ്സ് റൂമിന്റെ
-ഉമര്‍ കൊളത്തൂര്‍
S.K.S.S.F ജില്ലാ സന്ദേശയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം
മജ്ലിസ് ഇന്തിസ്വാബ് - എസ്.കെ.എസ്.എസ്.എഫ്. ജിദ്ദാ സമ്മേളനത്തിന് അന്തിമ രൂപം നല്കി
ജിദ്ദ : ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മജ്ലിസ് ഇന്തിസ്വാബ് എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ ഡെലിഗേറ്റ്സ് കാന്പസ് സമ്മേളനത്തിന്റെ ഭാഗമായി ജിദ്ദാ ഇസ്ലാമിക് സെന്റര്‍ പ്രാസ്ഥാനിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23ന് വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിന് സ്വാഗതസംഘം അന്തിമ രൂപം നല്കി. ഏപ്രില്‍ 23 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സമസ്ത സംഘ പാതയിലെ തങ്ക നക്ഷത്രം എന്ന വിഷയം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരിയും കര്‍മവീഥിയില്‍ 21-ാം ആണ്ട് ഹാഫിസ് ജഅഫര്‍ വാഫിയും ട്രെന്റ് വിദ്യാഭ്യാസ വിധിയില്‍ വരുത്തിയ മാറ്റം വി.എം. അഷ്റഫ് വടകരയും അവതരിപ്പിക്കും.
വൈകുന്നേരം ഏഴ് മണിക്ക് ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ജിദ്ദ ഇസ്ലാമിക് സെന്റര്‍ സാരഥി ടി.എച്ച്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി ചെയര്മാന് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തും. കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, സി.എച്ച്. സെന്റര്‍ പ്രസിഡന്റ് വി.പി. മുഹമ്മദലി, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്ദുറഹ്മാന് ഫൈസി കുഴിമണ്ണ, മൊയ്തീന് കുട്ടി ഫൈസി കരിപ്പൂര്‍ , അബ്ദുല്ല ഫൈസി കൊളപ്പറന്പ് തുടങ്ങിയവര്‍ സംബന്ധിക്കും.
ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളന സ്വാഗതസംഘം യോഗത്തില്‍ അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി മുസ്ലിയാര് കോഡൂര്‍ , ഉസ്മാന് എടത്തില്‍ , മജീദ് പുകയൂര്‍ , അഷറഫലി തറയിട്ടാല്‍ , വി.എം. അശ്റഫ് വടകര, ഹമീദ് കിഴിശ്ശേരി, മുഹമ്മദലി ആലപ്പുഴ മുസ്തഫ അന്‍വരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ശിഹാബ് കുഴിഞ്ഞൊളം സ്വാഗതവും ബഷീര്‍ മാട്ടില്‍ നന്ദിയും പറഞ്ഞു.
-മജീദ് പുകയൂര്‍
അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റ ശ്രമം കുവൈത്ത് ഇസ്ലാമിക് സെന്റര്‍ അപലപിച്ചു
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.

പ്രവാസി മലയാളികള്‍ ഒന്നാം സ്ഥാനത്ത്. എം. ഉമ്മര്‍ എം.എല്‍.എ.

ലോകത്തിലെ മറ്റൊരു നാടിനും അവകാശപ്പെടാനാവാത്ത വിധം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി മലയാളികള്‍ എന്നും ഒന്നാം സ്ഥാന ത്താണെന്നും നിരാലംബരും നിസ്സഹായരുമായ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നിങ്ങള്‍ കാണിക്കുന്ന ഈ സഹൃദയത്വം നിസ്തുലമാനെന്നും ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മത സംഘടനക്കും ശക്തമായ പങ്കു വഹിക്കാനുണ്ട് . അതവര് ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട് . അദ്ധ്വാനിക്കുന്നവന്റെ പാര്‍ട്ടി എന്ന് വിളിച്ചു കൂവുകയും സൂപ്പര്‍ സ്പെഷ്യാലിറ്റി സ്മാരക മന്ദിരങ്ങള്‍ക്കു വലയെറിയുകയും ചെയ്യുന്ന വൈരുധ്യത്മകതയാണ് ഇന്ന് നാം കാണുന്നത് . അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുല്‍കരീം ഫൈസി കീഴാറ്റൂര്‍ അധ്യക്ഷം വഹിച്ചു . മഞ്ചേരി സി.എച് സെന്റെരിലെക്കുള്ള ജിദ്ദാ ഇസ്ലാമിക് സെന്റര്‍ വിഹിതം കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട് അഡ്വ. യു.എ. ലത്തീഫ് സാഹിബിനെ ഏല്‍പ്പിച്ചു . അഡ്വ. യു.എ. ലത്തീഫ് , നിസാം മമ്പാട് , അബൂബക്കര്‍ അരിമ്പ്ര , ഇസ്മായില്‍ മുണ്ടക്കുളം സി.കെ ശാക്കിര്‍ , സീതിക്കോയ തങ്ങള്‍ , മജീദ് പുകയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉസ്മാന് ഇരിങ്ങാട്ടിരി സ്വാഗതവും അബ്ദുള്ള കുപ്പം നന്ദിയും പറഞ്ഞു.
ഹാദിയ മുംബൈ ചാപ്റ്ററിന് പുതിയ കമ്മിറ്റി
മുംബൈ : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന് ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) മുംബൈ ചാപ്റ്ററിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞദിവസം കുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഉമര്‍ ഹുദവി വെളിമുക്ക് (പ്രസിഡന്റ്), ജലാലുദ്ദീന്‍ ഹുദവി പുല്ലൂര്‍ , മുസ്തഫ ഹുദവി കൊടുവള്ളി (വൈ.പ്രസി), യാസിര്‍ ഹുദവി തുവ്വൂര്‍ (ജ.സെക്രട്ടറി) ആസിഫ് അക്തര്‍ ഹുദവി ഭീവണ്ടി (ജോ. സെക്രട്ടറി), തംജീദ് ഹുദവി കുടുസ് (ട്രഷറര്‍ ) തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍
ചപ്പാരപ്പടവ് മേഖല സമ്മേളനം




.jpg)

















