ജാമിഅ: ജൂനിയർ കോളേജ് കോർഡിനേഷൻ ഹയർ സെക്കണ്ടറി പ്രവേശന പരീക്ഷ ജൂലൈ 26 ന്

പട്ടിക്കാട്: ജാമിഅ: നൂരിയ്യയുമായി അഫ്ലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ജൂനിയർ കോളേജുകളിലെ ഹയർ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയും അഭിമുഖവും ജൂലൈ 26 (തിങ്കൾ) 10 മണിക്ക് നിശ്ചിത കേന്ദ്രങ്ങളിൽ നടക്കും.

കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നട, കൂർഗ് ജില്ലകളിലുമായി 20 സ്ഥാപനങ്ങളിലേക്കാണ് ഈ അധ്യയന വർഷം പ്രവേശനം നൽകപ്പെടുന്നത്.

ഈ വർഷം SSLC തുടർപഠന യോഗ്യത നേടുകയും മദ്റസ ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ നേടിയവർക്കുമാണ് ഈ വിഭാഗത്തിലേക്ക് പ്രവേശനം നൽകുന്നത്. Jamianooriya.in/admission എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിൻറൗട്ടും അപേക്ഷാഫീസും ആദ്യ ഓപ്ഷനായി നൽകിയ സ്ഥാപനത്തിൽ നൽകേണ്ടതാണ്.

പ്രവേശന പരീക്ഷാഫലം 28ന് പ്രസിദ്ധീകരിക്കുന്നതാണ്.

അറുപതിലധികം ജൂനിയർ കോളേജുകളിലായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ നിലവിൽ ജാമിഅ: ജൂനിയർ കോളേജുകളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ചവർക്ക് പ്രവേശനം നൽകുന്ന സെക്കണ്ടറി വിഭാഗം സ്ഥാപനങ്ങളിൽ ജൂൺ 1 മുതൽ പുതിയ ബാച്ചിന് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
- JAMIA NOORIYA PATTIKKAD