Showing posts with label DAILY. Show all posts
Showing posts with label DAILY. Show all posts

വ്യാജകേശം; 'മുടിഗ്രൂപ്പിന്റെ' ഗതികേടുകള്‍ അച്ചടി മാധ്യമങ്ങളിലും വ്യാപിക്കുന്നു...വിഘടിത പാളയം രൂക്ഷമായ പൊട്ടിത്തെറിയിലേക്ക്..

കോഴിക്കോട്: തിരുനബി(സ)തങ്ങളുടെ പേരില്‍ വ്യാജകേശം ഇറക്കുമതി വെട്ടിലായ വിഘടിത വിഭാഗത്തിലെ മുടിഗ്രൂപ്പിന്റെ ഗതികേടുകള്‍ ഓണ്‍ലൈനും വിശദീകരണ വേദികളും വിട്ട്‌ ഓണ്‍ലൈന്‍–അച്ചടി മാധ്യമങ്ങളിലേക്കും വ്യാപിക്കുന്നു.. വ്യാജ കേശം തിരിച്ചറിഞ്ഞ്‌ സമസ്‌തയിലേക്ക്‌ വന്ന നൌഷാദ്‌ അഹ്‌സനിയുടെ വരവും പിന്നീട്‌ )ടൈഗര്‍ ഫോഴ്സിന്റെ ഇടപെടലും()താല്‍ക്കാലിക തിരോധാന ചര്‍ച്ചകളും വ്യാപകമായതോടെയാണ്‌ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിവിധ പത്രമാധ്യമങ്ങളും രംഗത്തിറങ്ങിയിരിക്കുന്നത്‌.
മടവൂര് ഗ്രൂപ്പിന്റെ 'വര്‍ത്തമാനം' ദിനപത്ര റിപ്പോര്‍ട്ട്‌ ഇപ്രകാരമാണ്‌
:"....മുഹമ്മദ് നബിയുടേതെന്ന് അവകാശപ്പെട്ട് കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷീച്ചിരുന്ന മുടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന മുശാവറ തീരുമാനവും എ പി വിഭാഗം സുന്നി നേതാവ് ജിഷാന്‍ മാഹിയുടെ വെളിപ്പെടുത്തലുകളും കാന്തപുരം വിഭാഗം സമസ്തയില്‍ പൊട്ടിത്തെറി രൂക്ഷമാക്കുന്നു. വിവാദകേശത്തെ ചൊല്ലി വിവാദങ്ങള്‍ സംഘടനക്കകത്ത് തന്നെ രൂപപ്പെട്ട സാഹചര്യത്തില്‍ സമസ്തയുടെ പരമോന്നത സഭയായ മുശാവറ കഴിഞ്ഞ ദിവസമെടുത്ത തീരുമാനങ്ങളാണ് പുതിയ തര്‍ക്കങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിതുറന്നത്.
 വര്‍ഷം തോറും നബിദിനത്തോടനുബന്ധിച്ച് മര്‍ക്കസില്‍ സംഘടിപ്പിക്കാറുള്ള കേശപ്രദര്‍ശനം നിര്‍ത്തിവെക്കാനാണ് മുശാവറ തീരുമാനിച്ചത്. സംഘടനയുടെ ബുദ്ധികേന്ദ്രവും മാധ്യമ പ്രവര്‍ത്തകനുമായ മുഹമ്മദ് രാമന്തളിയെ പുറത്താക്കിയതിനു പിറകെ പ്രമുഖ പ്രഭാഷകരായ നൗഷാദ് അഹ്‌സനിക്കും കുരുവട്ടൂര്‍ ഹാഫിള് അബ്ദുല്‍ ഹകീമിനും വിലക്കേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
മുഹമ്മദ് രാമന്തളി, നൗഷാദ് അഹ്‌സനി തുടങ്ങിയവരെ വിചാരണ നടത്താന്‍ നേരത്തെ സമസ്ത തീരുമാനിച്ചത് ജൂണ്‍ 23ന് വര്‍ത്തമാനംറിപ്പോര്‍ട്ട് ചെയ്തിരുന്നു. മുടിവിവാദം കത്തിച്ച് നിര്‍ത്തി ഇ കെ വിഭാഗത്തിന് ആയുധം നല്‍കുന്നുവെന്നായിരുന്നു ഇവര്‍ക്കെതിരായ പ്രധാന ആരോപണം. ഇക്കാരണം പറഞ്ഞ് തന്നെ നേരത്തെ യുവപ്രഭാഷകനായ അബ്ദുല്‍ വഹാബ് സഖാഫിയെ സംഘടന ശാസിക്കുകയും പിന്നീട് കാസര്‍ഗോഡ് നടന്ന എസ് എസ് എഫ് കൗണ്‍സിലില്‍വെച്ച് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മുടിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ പുറംലോകമറിഞ്ഞത് കാന്തപുരത്തിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൊന്‍മള നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരുന്നു. ചെമ്മാട് ദര്‍സില്‍ മുദരിസായിരിക്കെ മുഹ്‌യുസ്സുന്ന അസോസിയേഷന്‍ എന്ന പേരില്‍ തന്റെ ശിഷ്യന്‍മാരെ സംഘടിപ്പിച്ചു അന്ന് നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. പൊന്‍മളയെ അന്ന് ദര്‍സില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

‘തേജസ്’ ദിനപത്രത്തിന് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: പ്രസിദ്ധീകരണാനുമതി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘തേജസ്’ ദിനപത്രത്തിന് സര്‍ക്കാര്‍ നോട്ടീസ്. ദേശീയ ഐക്യത്തെയും താല്‍പര്യത്തെയും അത്യന്തം ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ വാര്‍ത്തകളും എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരിക്കുന്നുവെന്നും ഇതുസംബന്ധിച്ച് 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നുമാണ് നോട്ടീസിലുള്ളത്. കോഴിക്കോട്, തിരുവനന്തപുരം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റുമാരാണ് (എ.ഡി.എം) ഇതുസംബന്ധിച്ച്