ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങള്‍ മാത്രമല്ല സ്വരവും ശൈലിയുമെല്ലാം മനഷ്യ മനസ്സുകള്‍ക്കേറെ ആനന്ദകരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആനിക സന്ദേശ പ്രചരണ രംഗത്ത് ഹിഫ്‌ള് കോളേജുകളും ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ ഹാഫിളുകളും നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്നും തങ്ങള്‍ പറഞ്ഞു.

ജാമിഅ നൂരിയ്യ മലപ്പുറം സുന്നിമഹല്ലില്‍ സംഘടിപ്പിച്ച തന്‍സീഖുല്‍ ഹുഫ്ഫാള് ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹാഫിള് അഹ്മദ് നസീം ബാഖവി, ഖാരിഅ് മൊയ്തു നദ്‌വി, ഹാഫിള് അബ്ദുല്ല ഫൈസി കണ്ണൂര്‍ ക്ലാസെടുത്തു. മൊയ്തീന്‍ ഫൈസി പുത്തനഴി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, ഹാഫിള് ഇബ്രാഹിം ഫൈസി കൊടുവള്ളി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുഹമ്മദലി ഹാജി തൃക്കടേരി പ്രസംഗിച്ചു.


- JAMIA NOORIYA PATTIKKAD