തൻസീഖുൽ ഹുഫ്ഫാള് ശിൽപശാല 16 ന് മലപ്പുറത്ത്

മലപ്പുറം: ഹിഫ്ള് കോളേജ് അധ്യാപകർക്കും ഭാരവാഹികൾക്കുമായി പട്ടിക്കാട് ജാമിഅ: നൂരിയ്യ: സംഘടിപ്പിക്കുന്ന തൻസീഖുൽ ഹുഫ്ഫാള് ശിൽപശാല ഫെബ്രുവരി 16 ചൊവ്വാഴ്ച മലപ്പുറത്ത് നടക്കും. കാലത്ത് 10 ന് സുന്നി മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാലയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ ആധ്യക്ഷം വഹിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹിഫ്ള് കോളജുകളുടെ സിലബസ് ക്രമീകരണം, കരിക്കുലം, അധ്യാപന രീതി, ഹിഫ്ള് പൂർത്തിയാക്കിയവരുടെ തുടർപഠനം മുതലായവ ശിൽപശാലയിൽ വിഷയീഭവിക്കും. ഹാഫിള് അഹ്മദ് നസീം ബാഖവി (അബൂദാബി), ഹാഫിള് ഇബ്രാഹീം ഫൈസി കൊടുവള്ളി, ഹാഫിള് അബ്ദുല്ല ഫൈസി കണ്ണൂർ, ഖാരിഅ' മൊയ്തു നദ് വി വിഷയമവതരിപ്പിക്കും. പി.കെ. അബ്ദുൽ ഗഫൂർ അൽ ഖാസിമി, മൊയ്തീൻ ഫൈസി പുത്തനഴി, മുഹമ്മദ് ഫൈസി പുവ്വത്തിക്കൽ, പി. അബ്ദുൽ ഹമീദ് എം. എൽ. എ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഇബ്രാഹീം ഫൈസി തിരൂർക്കാട് മുജ്തബ ഫൈസി ആനക്കര എന്നിവർ സംസാരിക്കും. ജാമിഅ: നൂരിയ്യ: തഫ്സീർ വിഭാഗം മേധാവി ളിയാഉദ്ദീൻ ഫൈസി മേൽമുറി ശിൽപശാലക്ക് നേതൃത്വം നൽകും.
ശിൽപശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപന മേധാവികൾ 9747399584, 92889 51564 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
- JAMIA NOORIYA PATTIKKAD