ശാഹിദ് തിരുവള്ളൂരിനെ SKSSF ട്രെന്റ് അനുമോദിച്ചു

കോഴിക്കോട്: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഹിദ് തിരുവള്ളൂരിനെ എസ്. കെ. എസ്. എസ് എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. ട്രെന്റ് ചെയര്‍മാന്‍ അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. ഡോ : അബ്ദുല്‍മജീദ് കൊടക്കാട്, ഒ. പി എം അഷ്‌റഫ്, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, കെ. കെ മുനീര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും ഖയ്യൂം കടമ്പോട് നന്ദിയും പറഞ്ഞു. സലാല എസ്. കെ. എസ്. എഫിന്റെ സഹകരണത്തോടെ ട്രെന്റ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ അറബിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന സിവില്‍ സര്‍വീസ് പ്രൊജക്ടായ 'മഫാസ്' ന്റെ കോര്‍ഡിനേറ്ററാണ് ഷാഹിദ്. മെയ് 2ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് വെച്ച് വിപുലമായ സ്വീകരണ ചടങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്. കെ. എസ്. എസ്. എസ്. എഫിന് കീഴിലെ വിവിധ സിവില്‍ സര്‍വീസ് പദ്ധതികളായ സ്റ്റെപ്, മഫാസ്, സ്മാര്‍ട്ട് എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ഷാഹിദുമായി സംവദിക്കും. പ്രമുഖ നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. 
ഫോട്ടോ കാപ്ഷന്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഹിദ് തിരുവള്ളൂരിനുള്ള ട്രെന്റിന്റെ ഉപഹാരം എസ്. കെ. എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമ്മാനിക്കുന്നു. 
- SKSSF STATE COMMITTEE