SKSSF ദേളി യൂണിറ്റ്‌ സൗജന്യ അക്കു പങ്ക്ചർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദേളി: എസ് കെ എസ് എസ് എഫ് ദേളി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൗക്കി നാച്ചുറൽ ഹെൽത്ത് കേറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രകൃതി ദത്ത അക്കുപങ്ക്ചർ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മാറാ രോഗനത്തിൽ പകച്ചു നിൽക്കുന്ന ആധുനിക ലോകത്തെ പുത്തൻ പ്രതീക്ഷയായ ഈ ചികിത്സാ രീതി ആംഗലേയ ചികിത്സ കഴിഞ്ഞാൽ ലോകത്തെമ്പാടും ആളുകൾ സ്വീകരിക്കുന്ന ചികിത്സാരീതിയാണ് അക്കുപങ്ക്ചർ, പ്രവാചക സ്രേഷ്ടർ പഠിപ്പിച്ച ചികിത്സാരീതിയാണ് ഇ ചികിത്സ അനുവർത്തിച്ചു പോകുന്നത്. പ്രതേക തരം കപ്പുകൾ ഉപയോഗിച്ച് കൊണ്ട് കൊമ്പ് വെച്ച് ദുഷിച്ച രക്തം കുറച്ചു ശരീരത്തിലെ പ്രധാന ആന്തരിക അവയവങ്ങളുടെ പ്രവർത്തന ഭാരം കുറച്ചു പ്രധിരോധ ശേഷിയും ആരോഗ്യവും നിലനിർത്തുന്ന അക്കുപങ്ക്ചർ ചികിത്സയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് വളരെ ഉപകാരപ്രദമായി. അക്കുപങ്ക്ചർ തെറാപ്പിസ്റ്റുമാരായ അബ്ദുറഷീദ് എം ഡി, ശാഹുൽ ഹമീദ് എം ഡി, ധനജയൻ എം ഡി, നാദിർഷ എം ഡി, ആമിന ഷാജഹാൻ എം ഡി നേതൃത്വം നൽകി. മെഹ്മൂദ് ദേളിയുടെ അധ്യക്ഷതയിൽ ദേളി ബദർ ജമാഅത്ത് ഖത്തീബ് അബ്ദുൽ റഹ്‌മാൻ ബാഖവി ഉദ്‌ഘാടനം ചെയ്തു. ക്‌ളാസ്സുകൾക്കു സുനീർ മുക്കവും അഷ്‌റഫ് പൂവിലും നേതൃത്വം നൽകി. 
- Abdul Samad Deli