അധികാരികള്‍ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരൻ തയ്യാറാവണം

ജംഇയ്യത്തുല്‍ ഇഹ്‌്‌സാന്‍ , സുന്നി ടൈഗര്‍ ഫോഴ്സ് തുടങ്ങിയ സംഘടനകള്‍ക്ക് രൂപം നല്‍കിയവര്‍ സമസ്‌തയില്‍ തീവ്രവാദം ആരോപിക്കുന്നത് ശരിയല്ല. സെന്‍ട്രല്‍ പൊയ്‌ലൂര്‍ പ്രദേശത്ത് സി. പി.എമ്മിന്റെ സഹായത്തോടെ അക്രമങ്ങള്‍ നടത്തിയവരാണ് കാന്തപുരം വിഭാഗം. പാനൂര്‍ മേ ഖലാ SSF. നേതാവിന്റെ അനുജന്റെ കൈയില്‍നിന്ന് ബോംബ് പൊട്ടി കൈപ്പത്തി നഷ്ടമായത് ഈയടുത്താണ്. വെള്ളിക്കീല്‍ മദ്‌റസയിലെ സ്വലാത്ത് സദസ്സിലേക്ക് ബോംബെറിഞ്ഞതും ആരും മറന്നിട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജ കേശ വിവാദത്തിൽ കുടുങ്ങി ക്കിടക്കുന്ന വിഘടിത വിഭാഗം കിട്ടിയ അവസരം ഉപയോഗിച്ച് നടത്തുന്ന പ്രസ്താവന സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. ഇത്തരുണത്തിൽ സ്‌ഫോടന സംബന്ധമായി സമഗ്ര അന്വേഷണം നടത്തി സത്യം പരസ്യമാക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.