ജാമിഅഃ ചരിത്ര നിര്‍മ്മിതി പ്രകാശിതമായി

പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി പരിപാടികളുടെ ദൃശ്യാവിശ്കാരം 'ചരിത്ര നിര്‍മ്മിതിയുടെ പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
പട്ടിക്കാട് : ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനയായ നൂറുല്‍ ഉലമാ സ്റ്റുഡന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ 'ചരിത്ര നിര്‍മ്മിതി' ഡോക്യുമെന്ററി പ്രകാശിതമായി. ജാമിഅ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹാജി കെ. മമ്മദ് ഫൈസിക്ക് കോപ്പി നല്‍കി പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു. മത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കൊണ്ട് ജാമിഅഃ നൂരിയ്യഃ നിര്‍വ്വഹിച്ച ദൗത്യം വിപ്ലവകരമാണെന്നും സാമൂഹ്യ സുരക്ഷിതത്വത്തിനും ധാര്‍മ്മിക മുന്നേറ്റത്തിനും മത വിദ്യാഭ്യാസം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ജാമിഅയുടെ അമ്പത് വര്‍ഷക്കാലത്തെ ഓര്‍മ്മത്താളുകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടത്തില്‍ ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും പൂര്‍വ്വ സൂരികളായ പണ്ഡിതന്മാരുടെയും ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഡോക്യുമെന്ററി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. കൂടാതെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സുവര്‍ണ്ണം-13 എക്‌സ്‌പോ, വിവിധ ക്യാമ്പ് ദൃശ്യങ്ങള്‍ സമാപന സമ്മേളനം എന്നിവയും ഉള്‍പ്പെടത്തിയിട്ടുണ്ട്.
യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.പി മുഹമ്മദ് ഫൈസി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, അരിക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ്, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, മുദ്ദസിര്‍ മലയമ്മ സംസാരിച്ചു.
- Secretary Jamia Nooriya