സമൂഹത്തിന്റെ നന്മയും സമൃദ്ധിയും വികസനത്തിന്റെ ഭാഗം : ഉമ്മന്‍ ചാണ്ടി

മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ് വാര്‍ഷിക സമ്മേളനത്തിന് പ്രോജ്ജ്വല സമാപനം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി : മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ആറാം വാര്‍ഷിക മഹാ സമ്മേളനത്തിന് പ്രോജ്വല സമാപനം. മെയ് 1മുതല്‍ മുണ്ടക്കുളം ജലാലിയ്യ നഗറില്‍ ആരംഭിച്ച സമ്മേളന സമാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏതു വിശ്വാസമാണെങ്കിലും നന്മയാണ് ഉയരേണ്ടതെന്നും, സമൂഹത്തിന്റെ സമൃദ്ധിയും വികസനവും നന്മയും സൗഹാര്‍ദത്തിലൂടെ കൈവരിക്കാനാവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമൂഹത്തിന് നന്മയും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹാജനകമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ, ജനങ്ങളും സഹകരിക്കണം. സമൂദായ സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കാമ്പസില്‍ നിര്‍മിച്ച പളളിയുടെ ഉദ്ഘാടനവും ശരീഅത്ത് കോളേജിന്റെ ശിലാസ്ഥാപനവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അറിവാണ് മനുഷ്യനെ ഉയര്‍ത്തുന്നത്. വിജ്ഞാനം പ്രസരിപ്പുക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ് തങ്ങള്‍ ഓര്‍മിപ്പിച്ചു. പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഇ.അഹമ്മദ് വിശിഷ്ടാധിതിയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ ശൈഖ് അബ്ദുല്ല യൂസുഫ് ഇസ്മാഈല്‍ അബ്ദുല്‍ അലി, അജ്മാന്‍ മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല യൂസുഫ് അബ്ദുല്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇവര്‍ക്ക് മന്ത്രി ഇ.അഹമ്മദ് ഉപഹാരം സമര്‍പ്പിച്ചു. നഴ്‌സറി സ്‌കൂള്‍ ശിലാസ്ഥാപനം പി.കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപനപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം.പി മുസ്ഥഫല്‍ ഫൈസി, എം.സി മായീന്‍ ഹാജി, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, കെ.മുഹമ്മദുണ്ണി ഹാജി, എം.ല്‍., വി.വി പ്രകാശ്, .മുഹമ്മദ് കുഞ്ഞി, അഡ്വ.ബീരാന്‍കുട്ടി, പി.എ ജബ്ബാര്‍ ഹാജി, എം.സി മുഹമ്മദാജി, ജില്ലാ കലക്ടര്‍ എം.സി മോഹന്‍ ദാസ്, കെ.വി മുഹമ്മദാജി, അബ്ദുല്‍ ഗഫൂര്‍ തിരുവനന്തപുരം, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എസ്.കെ.പി.എം തങ്ങള്‍, കുട്ടിഹസ്സന്‍ ദാരിമി, സൈന്‍ മൊയ്തീന്‍ കുട്ടി, കെ.കെ ആലിബാപ്പു, കെ.എ സഗീര്‍, തെറ്റന്‍ മൊയ്തീന്‍ ഹാജി, മൊയ്തീന്‍ കുട്ടി ഹാജി വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്ത്വം നല്‍കി. ജന.സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം സ്വാഗതവും പി.ഇബ്രാഹീം മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
പുതുതായി നിര്‍മിക്കുന്ന ജമാലിയ്യ ശരീഅത്ത് കോളേജിന്
ഹൈദറലി ശിഹാബ് തങ്ങള്‍ തറക്കില്ലിടുന്നു

കാമ്പസ് മസ്ജിദ് ഉദ്ഘാടനം ചെയ്ത് ഹൈദറലി
ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു