SKSSF ജില്ലാ സഹചാരി സെല്‍: ബഷീറലി തങ്ങള്‍ ചെയര്‍മാന്‍

മലപ്പുറം: കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സന്ദേശത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലയില്‍ നടത്തിവരുന്ന സഹചാരി റിലീഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. ഡയാലിസിസ് ഫണ്ട്, മാസാന്ത ചികിത്സ സഹായം, മരുന്ന് വിതരണ സ്‌കീം എന്നീ ആതുര സേവന മേഘലകളിലായി കഴിഞ്ഞ വര്‍ഷം (2012) ജില്ലയില്‍ അഞ്ച് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി അഞ്ഞൂറ്റി ഏഴ് രൂപ വിതരണം നടത്തി. ജില്ലയിലെ പത്ത് മണ്ഡലങ്ങളിലായി പ്രധാന മെഡിക്കല്‍ ഷോപ്പുമായി ബന്ധപ്പെട്ട് മരുന്ന് വിതരണ സ്‌കീം തുടര്‍ന്നു വരുന്നു.
ജനുവരി 11ന് വെള്ളി മഞ്ചേരി ജില്ലാ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ദിഖായ ടീമംഗങ്ങിളുടെ നേതൃത്വത്തില്‍ ആക്‌സിഡന്റ് കെയര്‍ യൂണിറ്റ് പ്രവ്ര്‍ത്തനത്തിന് തുടക്കമാവും. സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍ (വൈസ് ചെയര്‍മാന്‍) പി.എം. റഫീഖ് അഹ്മദ് തിരൂര്‍ (ജനറല്‍ കണ്‍വീനര്‍) ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, വി.കെ. ഹാറൂണ്‍ റഷീദ് എടക്കുളം, ശിഹാബ് കുഴിഞ്ഞോളം, മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവരടങ്ങുന്ന ജില്ലാ സമിതി നിലവില്‍ വന്നു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു