മഹല്‍ പ്രസിഡന്റ് ഇ.വി അബ്ദുറഹ്മാന് കുട്ടി ഹാജി, മഹല്‍ ജന:സെക്രട്ടറി കെ.മരക്കാരുട്ടി മാസ്റ്റര്‍, മഹല്‍ ജേ:സെക്രട്ടറി കെ.അബ്ദുറഹ്മാന് കുട്ടി ഹാജി,പി.അബുബക്കര്‍ മുസ്ലിയാര് സംസാരിച്ചു.തുടര്‍ന്ന് നടന്ന തൌബക്ക് മിഫ്താഹുല്‍ ഉലും ഹയര്‍സെക്കണ്ടറി മദ്രസ സദര്‍ മുഅല്ലിം അബ്ദുസ്സലാം ബാഖവിയും ദുആ സമ്മേളനത്തിന് പാണക്കാട് സഹീര്‍ അലി ശിഹാബ്തങ്ങളും നേതൃത്വം നല്കി. ഇ.വി അബ്ദുസ്സലാം മാസ്റ്റര്‍ സ്വാഗതവും ടി.കെ ഇബ്രാഹീം കുട്ടി ഹാജി നന്ദിയും പറഞ്ഞു.
ഖബര്‍ കുട്ടസിയാറത്ത്
ഇഫ്താര്‍ സംഗമം
കക്കാട്: “റമളാന്‍ വിശുദ്ധിക്ക്,വിജയത്തിന്” കക്കാട് ഇസ്ലാമിക് സെന്റെറും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച റമളാന്‍ വിജ്ഞാന സദസ്സിന്റെ ഭാഗമായി ഇഫ്താര്‍ സംഗമം നടത്തി.ഉസ്താദ് സലാഹുദ്ദീന് ഫൈസി വെന്നിയൂര്‍ നസ്വീഹത് ക്ലാസെടുത്തു. സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.ഇ.വി.അബ്ദു സലാം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് നടന്ന ഇഫ്താറില്‍ മഹല്ലിലെ പ്രമുഖരും സംഘടനാ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു.