എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു

ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ 
പത്ര വാര്‍ത്തകളിലൊന്ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതല ത്തിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ കരിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (വിശദ റിപ്പോ ര്‍ട്ട്‌ www.skssfnews.com-ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും).
വാര്‍ത്ത‍ സമ്മേളനത്തിലെ നേതാക്കളുടെ മുഖ്യ പരാമര്‍ശങ്ങള്‍ ഇപ്രകാര മാണ് : ആന്ധാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവിട ങ്ങളില്‍ ചാപ്റ്റര്‍ കമ്മറ്റി കളും രൂപീകരിച്ചു .
സെപ്തംബറില്‍ അംഗത്വ പ്രചാരണം ആരംഭിക്കും. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍പൂരില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ നടക്കും.  300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളെ തെര ഞ്ഞെടുക്കും. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, കേരള മദ്‌റസാമോഡല്‍, പ്രബോ ധന മാതൃക, ജനാധിപത്യവും മതന്യൂനപക്ഷവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൊലപാതക രാഷ്‌ടത്തീയത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ 30 ന്‌ വടകര യില്‍ പൊതു പരിപാടി നടത്തും.