ഗള്‍ഫില്‍ ഇന്ന് (ശനി) മിഅ്‌റജ്‌ രാവ്; നോമ്പ് നാളെ(ഞായര്‍)കേരളത്തില്‍ മറ്റന്നാള്‍(തിങ്കള്‍)

ഏവര്‍ക്കും www.skssfnews.com ന്‍റെ മിഅ്റാജ് ദിനാശംസകള്‍
പരിശുദ്ധ ഇസ്‌റാഅ്‌ മിഅ്‌റജ്‌ ദിനം ഒരിക്കല്‍ കൂടി നമ്മിലേക്ക്‌ കടന്ന്‌ വന്നു. സ്വന്തം ശരിരത്തെക്കാളും കുടുംബത്തെക്കാളും നമ്മെ സ്‌നേഹിച- നമ്മുടെ ജീവന്റെ തുടിപ്പായ കരളിന്റെ കരളായ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ:അ) തങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയ സന്തോഷ രാവ്‌. 
മക്കയില്‍ നിന്നും ബൈത്തുല്‍ മുഖദ്ദിസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും തന്റെ കൂട്ടാളിയായ ജിബിരീല്‍(അ) മിനോടൊപ്പം യാത്ര ആയ ഇസ്‌റാഉം മിഅ്‌റാജും നടന്നത്‌ റജബ്‌ 27ന്‌ ആണ്‌. യാത്രാ മധ്യേ മൂസാനബി (അ) മിന്റെ  ഖബര്‍ സന്ദര്‍ശിക്കുകയും ബൈത്തുല്‍ മുഖദ്ദിസില്‍ വെച-്‌ അമ്പിയാ മുര്‍സലുകള്‍ക്ക്‌ ഇമാമായി നിസ്‌കരിക്കുകയും ചെയ്‌തു.
സ്വര്‍ഗ്ഗവും നരകവും പരലോകത്തെ അനുഗ്രവും സര്‍വ- ശിക്ഷകളുടെ കാഠിന്യവും ദര്‍ശിക്കാന്‍ അവസരമൊരുക്കി സര്‍വ-ാധി രാജനെ നേരില്‍ കാണാന്‍ ലഭിച- അസുലഭാവസരം.
ഈ യാത്രയില്‍ ഏഴാകാശവും ബൈത്തുല്‍ മഅ്‌മൂറും ബഹ്‌റുന്നൂറും കഴിഞ്ഞ്‌ പിന്നീടങ്ങോട്ട്‌ ആര്‍ക്കും പ്രവേശനമില്ലാത്ത പരിശുദ്ധ സ്‌ഥലത്തേക്ക്‌ തന്റെ ഹബീബിനെ സല്‍ക്കരിച-്‌ കൊണ്‌ട്‌ അല്ലാഹു നല്‍കിയതാണ്‌ അഞ്ച്‌ വഖ്‌ത്‌ നിസ്‌കാരം. അമ്പത്‌ വക്‌താണ്‌ ആദ്യം ലഭിച-ത്‌ എങ്കിലും മടക്കത്തില്‍ ആറാം ആകാശത്തില്‍ കണ്‌ട മൂസാനബിയുടെ അഭിപ്രായപകാരം സമുദായത്തിന്‌ പ്രയാസമാവുമെന്നതിനാല്‍ ഇത്‌ കുറച-്‌ നല്‍കാന്‍ അല്ലാഹുവിനോട്‌ ആവശ്യപ്പെടുകയും ഒമ്പത്‌ തവണ അല്ലാഹുവിന്റെയും മൂസാനബിയുടെയും ഇടയില്‍ നടന്നതിലൂടെ 50 വഖ്‌തിന്റെ പ്രതിഫലത്തോടെ 5 വഖ്‌തായി നിസ്‌കാരം ചുരുക്കപ്പെപ്പെടുകയും ചെയ്‌തു.
സഹോദരാ,,, ലോകാനുഗ്രഹിയായ പ്രവാചകന്‌ അല്ലാഹു നല്‍കി നമ്മുടെ ആ നേതാവ്‌ നമുക്കായി തന്ന ഈ സമ്മാനം കൃത്യമായി നാം നിര്‍വ-ഹിക്കേണ്‌ടതല്ലേ,, ഇത്‌ കൃത്യമായി, ജമാഅത്തായി, പള്ളിയില്‍ വെച-്‌, നിസ്‌കരിക്കുന്നവര്‍ എത്ര   ഈ നിസ്‌കാരം പിന്തിക്കുന്നവര്‍, ഖളാഅ്‌ ആക്കുന്നവര്‍, തീരെ ചെയ-ാത്തവര്‍, ഇത്‌ കൊണ്‌ട്‌ കളിക്കുന്നവര്‍ എത്ര  
നിസ്‌കാരത്തില്‍ അലസത കാണിക്കുന്നവര്‍ക്ക്‌ നരകത്തിന്റെ അടിത്തട്ടാണെന്ന ഖുര്‍ആനികാധ്യാപനം നാം ഗൌരവത്തോടെ ഉള്‍കൊള്ളുക.
റജബിലെ നിസ്‌കാരവും നോമ്പും:– 
റജബ്‌ മാസത്തില്‍ പ്രത്യേക നിസ്‌കാരമില്ല. റജബിലെ ആദ്യ വെള്ളിയാഴ്‌ച രാവില്‍ പ്രത്യേക രീതിയിലുള്ള നിസ്‌കാരം ഉണെ്‌ടന്നറിയിക്കുന്ന ഹദീസുകള്‍ വ്യാജനിര്‍മ്മിതമാണ്‌. റജബിലെ പ്രസ്‌തുത നിസ്‌കാരത്തെ കുറിച-്‌ ഇമാം റംലി(റ) പറയുന്നു: “റജബിലെ ആദ്യത്തെ വെള്ളിയാഴ്‌ച ഒരു പ്രത്യേക നിസ്‌കാരം നിര്‍വ-ഹിക്കല്‍ ചീത്ത ബിദ്‌അത്താണ്‌. ഇമാം നവവി(റ)വും ശക്‌തമായി ഈ നിസ്‌കാരത്തെ എതിര്‍ത്തിട്ടുണ്‌ട്‌. ഇതിനെ കുറിച-്‌ വന്ന ഹദീസുകള്‍ കളവാണ്‌.
എന്നാല്‍ റജബ്‌ മാസത്തില്‍ നോമ്പനുഷ്‌ഠിക്കല്‍ സുന്നത്താണ്‌. ഇമാം ഇബുനു ഹജര്‍ (റ) പറയുന്നു:  റജബ്‌ മാസം പൂര്‍ണ്ണമായി നോമ്പു പിടിക്കല്‍ സുന്നത്താണ്‌ . അഞ്ചാം നൂറ്റണ്‌ടിലെ മുജദ്ദിദ്‌ ഇമാംഗസ്സാലി(റ) പറയുന്നു:

റജബിലെ നിസ്‌കാരവും നോമ്പും:– 
റജബ്‌ മാസത്തില്‍ പ്രത്യേക നിസ്‌കാരമില്ല. റജബിലെ ആദ്യ വെള്ളിയാഴ്‌ച രാവില്‍ പ്രത്യേക രീതിയിലുള്ള നിസ്‌കാരം ഉണെ്‌ടന്നറിയിക്കുന്ന ഹദീസുകള്‍ വ്യാജനിര്‍മ്മിതമാണ്‌. റജബിലെ പ്രസ്‌തുത നിസ്‌കാരത്തെ കുറിച-്‌ ഇമാം റംലി(റ) പറയുന്നു: “റജബിലെ ആദ്യത്തെ വെള്ളിയാഴ്‌ച ഒരു പ്രത്യേക നിസ്‌കാരം നിര്‍വ-ഹിക്കല്‍ ചീത്ത ബിദ്‌അത്താണ്‌. ഇമാം നവവി(റ)വും ശക്‌തമായി ഈ നിസ്‌കാരത്തെ എതിര്‍ത്തിട്ടുണ്‌ട്‌. ഇതിനെ കുറിച-്‌ വന്ന ഹദീസുകള്‍ കളവാണ്‌.
എന്നാല്‍ റജബ്‌ മാസത്തില്‍ നോമ്പനുഷ്‌ഠിക്കല്‍ സുന്നത്താണ്‌. ഇമാം ഇബുനു ഹജര്‍ (റ) പറയുന്നു:  റജബ്‌ മാസം പൂര്‍ണ്ണമായി നോമ്പു പിടിക്കല്‍ സുന്നത്താണ്‌ . അഞ്ചാം നൂറ്റണ്‌ടിലെ മുജദ്ദിദ്‌ ഇമാംഗസ്സാലി(റ)തന്റെ ഇഹ്‌യാഉലൂമുദ്ദീനില്‍ മിഅ്‌റാജ്‌ ദിനത്തിലെ നോമ്പിനെ കുറിച-്‌ ഇങ്ങനെ വിവരിക്കുന്നു: നബി(സ) പറഞ്ഞു “ആരെങ്കിലും റജബ്‌ 27 ന്‌ നോമ്പനുഷ്‌ഠിച-ാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവന്‌ നല്‍കും” അബൂഹുറൈറ (റ) വില്‍ നിന്ന്‌ അബൂമൂസാ മദീനി (റ) ഈ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌“. കര്‍മ്മശാസ്ര്‌ത ഗ്രന്ഥങ്ങളായ ബാജൂരി 2/302 ലും ഇആനത്ത്‌ 2/270 ലും ഫത്‌ഹുല്‍ അല്ലാം 2/208 ലും റജബ്‌ 27 ന്‌ നോമ്പനുഷ്‌ഠിക്കല്‍ സുന്നത്താണെന്ന്‌ പ്രസ്‌ഥാവിച-ിട്ടുണ്‌ട്‌.

റജബ്‌ മാസം സല്‍ക്കര്‍മ്മങ്ങളുടെ വിത്ത്‌ പാകേണ്‌ട മാസവും ശഅ്‌ബാന്‍ പ്രസ്‌തുത വിത്തിന്‌ വെള്ളം നല്‍കേണ്‌ട മാസവും റമളാന്‍ കൃഷി കൊയെ്‌തടുക്കാനുള്ള മാസവുമാണ്‌. റജബ്‌ ശാരീരിക ശുദ്ധീ കരണത്തിന്റെയും ശഅ്‌ബാന്‍ ഹൃദയ ശുദ്ധീകരണത്തിന്റെയും റമളാന്‍ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ്‌ (നുസ്‌ഹത്തുല്‍ മജാലിസ്‌).
ഈ സുന്ദര ദിനങ്ങളില്‍ നബി തങ്ങള്‍ പതിവാക്കിയ പ്രാര്‍ത്ഥന നമ്മളും പതിവാക്കുക. “അല്ലാഹുമ്മ ബാരിക്‌ ലനാ ഫീ റജബിന്‍ വ ശഅ്‌ബാന്‍ വ ബല്ലിഗ്‌നാ റമാളാന്‍” (അല്ലാഹുവേ റജബിലും ശഅ്‌ബാനിലും നീ ഞങ്ങള്‍ക്ക്‌ ബര്‍ക്കത്ത്‌ നല്‍കേണമേ റമളാനിനെ നീ ഞങ്ങളിലേക്ക്‌ എത്തിക്കേണമേ).