കാസര്‍കോട്
: 2012 ഏപ്രില്‍
20,21,22 തീയ്യതികളില്‍
ചട്ടംഞ്ചാല്‍ മാഹിനാബാദ്
ശഹീദേ മില്ലത്ത് സി.എം.ഉസ്‌താദ്
നഗറില്‍ വെച്ച് നടക്കുന്ന
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്
19-ാം
വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്‍റെ
പ്രചരണത്തിന്‍റെ ഭാഗമായി
SKSSF കാസര്‍കോട്
ജില്ലകമ്മിറ്റി രണ്ട്
മേഖലകളിലായി നടത്തുന്ന സന്ദേശ
യാത്രയുടെ തെക്കന്‍ മേഖല
സന്ദേശയാത്ര ഏപ്രില്‍ 14ന്
തൃക്കരിപ്പൂരില്‍ നിന്ന്
ആരംഭിച്ച് 16ന്
തളങ്കരയില്‍ സമാപിക്കും.
ജാഥ എം.എസ്.തങ്ങള്‍
മദനി നായകനും ഹാഷിം ദാരിമി
ദേലംപാടി ഉപനായകനും ഹാരീസ്
ദാരിമി ബെദിര ഡയറക്‌ടറും
മൊയ്‌തീന്‍ ചെര്‍ക്കള
കോഡിനേറ്ററുമായ സംഘം നയിക്കും.
പരിപാടി
പ്രചരണകമ്മിറ്റി ചെയര്‍മാന്‍
ജലീല്‍ കടവത്തിന്റെ അധ്യക്ഷതയില്‍
സമസ്‌തജില്ലജനറല്‍ സെക്രട്ടറി
യു.എം.അബ്‌ദുറഹ്മാന്‍
മൗലവി ഉദ്‌ഘാടനം ചെയ്യും.
ബഷീര്‍ ഫൈസി,
താജുദ്ദീന്‍
ദാരിമി പടന്ന, ഹബീബ്
ദാരിമി, കെ.എം.ശറഫുദ്ദീന്‍,
നാഫിഅ് അസ്‌ഹദി,
ഷമീര്‍ ഹൈത്തമി,
ഷമീര്‍ മൗലവി,
സഈദ് ദാരിമി
പടന്ന, മുഹമ്മദലി
കോട്ടപ്പുറം, ഇസ്‌മായില്‍
കക്കുന്നം എന്നിവര്‍
സ്ഥിരാംഗങ്ങളായിരിക്കുമെന്ന്
ജില്ലാസെക്രട്ടറിയേറ്റ്
യോഗം തീരുമാനിച്ചു.
ജില്ലാപ്രസിഡണ്ട്
ഇബ്രാഹിം ഫൈസി ജെഡിയാര്‍
അധ്യക്ഷത വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം,
അബൂബക്കര്‍
സാലൂദ് നിസാമി, ഹാരീസ്
ദാരിമി ബെദിര, മുഹമ്മദ്
ഫൈസി കജ, താജുദ്ദീന്‍
ദാരിമി പടന്ന, ഹാഷിം
ദാരിമി ദേലംപാടി, ഹബീബ്
ദാരിമി പെരുമ്പട്ട,
മൊയ്‌തീന്‍
ചെര്‍ക്കള, സത്താര്‍
ചന്തേര, കെ.എം.ശറഫുദ്ദീന്‍,
എം.എ.ഖലീല്‍,
ബഷീര്‍ ദാരിമി
തളങ്കര, മുഹമ്മദലി
കോട്ടപ്പുറം തുടങ്ങിയവര്‍
സംബന്ധിച്ചു.