![]() |
പെരിന്തല്‍മണ്ണയിലെ സ്വീകരണ സമ്മേളനം |
പാലക്കാട്
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയത്തില്‍
SKSSF നടത്തുന്ന
വിമോചന യാത്രക്ക് ജില്ലയില്‍
ആവേശകരമായ വരവേല്‍പ്പ്.
ആത്മീയ ചൂഷണം
അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി
സ്വീകരണ സ്ഥലങ്ങളില്‍ തടിച്ചു
കൂടിയ ആയിരങ്ങള്‍ സംഘടനയുടെ
ജന പിന്തുണയുടെ കൂടി തെളിവായി.
മേഖലാ
അതിര്‍ത്തികളില്‍ നൂറുകണക്കിന്
വാഹനങ്ങളുടെ അകമ്പടിയോടെയാണ്
പ്രവര്ത്തകന്മാര് യാത്രയെ
സ്വീകരിച്ചാനയിച്ചത്.
ജാഥാ
ക്യാപ്റ്റന്‍ അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
വൈസ്.
ക്യാപ്റ്റന്മാരായ
നാസ്വിര്‍ ഫൈസി കൂടത്തായി,
ഓണമ്പിള്ളി
മുഹമ്മദ് ഫൈസി, മുസ്ഥഫാ
മാസ്റ്റര്‍ മുണ്ടുപാറ,
സത്താര്‍
പന്തല്ലൂര്‍, അയ്യൂബ്
കൂളിമാട്, റഹീം
ചുഴലി തുടങ്ങിയവരാണ് യാത്രക്ക്
നേതൃത്വം നല്‍കുന്നത്.
ജില്ലയിലെ
ആദ്യ സ്വീകരണ കേന്ദ്രമായ
പട്ടാമ്പിയിലേക്ക് തുറന്ന
വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ
അകമ്പടിയോടെയാണ് ജാഥാനായകരെ
വേദിയിലേക്കാനയിച്ചത്.
മുസ്ലിം ലീഗ്
പാലക്കാട് ജില്ലാ പ്രസിഡണ്ട്
സി.എ.എം
കരീം സാഹിബ് സ്വീകരണ സമ്മേളനം
ഉദ്ഘാടനം ചെയ്തു.
കെ.പി.സി
തങ്ങള്‍ അധ്യക്ഷം വഹിച്ചു.
അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
നാസര്‍ ഫൈസി
കൂടത്തായ്, സത്താര്‍
പന്തല്ലൂര്‍, അയ്യൂബ്
കൂളിമാട്, ഇസ്മാഈല്‍
ഹാജി എടച്ചേരി, അബ്ദുല്ല
മാസ്റ്റര്‍, സയ്യിദ്
ഇമ്പിച്ചിക്കോയ തങ്ങള്‍,
സി.കെ.എം
സ്വാദിഖ് മുസ്ലിയാര്,
ടി.കെ.
മുഹമ്മദ്
കുട്ടി ഫൈസി, സി.
മുഹമ്മദലി
ഫൈസി, അബൂബക്ര്
ഫൈസി മലയമ്മ, ആനമങ്ങാട്
മുഹമ്മദ് കുട്ടി ഫൈസി,
ജാബിര്‍
തൃക്കരിപ്പൂര്‍, മുസ്ത്വഫ
അഷ്റഫി കക്കുപ്പടി,
അബ്ദുല്‍
ഖാദിര്‍ ഫൈസി, അബ്ദുര്‍റഹ്മാന്‍
ജിഫാരി, മുനീര്‍
അന്‍വരി തുടങ്ങിയവര്‍
സംബന്ധിച്ചു.
ചെര്‍പ്പുളശ്ശേരിയില്‍
ഏര്‍പ്പെടുത്തിയ സ്വീകരണം
അബ്ദുല്‍ ഖാദിര്‍ ഹൈതമി
സ്വീകരണ സമ്മേളനം ഉദ്ഘാടനം
ചെയ്തു. അബ്ദുല്‍
ഖാദര്‍ ഫൈസി അദ്ധ്യക്ഷത
വഹിച്ചു. നെല്ലായ
കുഞ്ഞിമുഹമ്മദ് മുസ്ലിയാര്,
ഖാജ ദാരിമി,
ബീരാന് കുട്ടി
ഹാജി, ഹനീഫ
തൃക്കടീരി തുടങ്ങിയവര്‍
സംബന്ധിച്ചു.
വൈകീട്ട്
മൂന്നിന് മണ്ണാര്‍ക്കാട്
എത്തിയ യാത്രയെ സ്വീകരിക്കാന്‍
വന്‍ ജനാവലി തന്നെ എത്തിയിരുന്നു.
കനത്ത മഴയത്ത്
ആവേശം ചോരാതെ മഴ കൊണ്ടും
ജനങ്ങള്‍ സ്വീകരണ സമ്മേളനത്തില്‍
ആദ്യാന്തം വരെ സജീവമായി
പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു.
ശക്തമായ മഴയും
കൂലം കുത്തിയൊഴുകുന്ന ജനാവലിയും
ഗതാഗതം ഏറെ നേരത്തേക്ക്
തടസ്സപ്പെടുത്തി.
സ്വീകരണയോഗം
അഡ്വ.എല്‍
ശംസുദ്ദീന്‍ ഉദ്ഘാടനം
ചെയ്തു.
തുടര്‍ന്ന
ആലത്തൂരില്‍ വന്‍ജനാവലിയുടെ
അകമ്പടിയോടെ പ്രവര്‍ത്തകര്‍
യാത്രയെ സ്വീകരിച്ചു.
ഖാജദാരിമി
ഉദ്ഘാടനം ചെയ്തു.
താജുദ്ദീന്
മാസ്റ്റര്‍, അശ്റഫി
മൗലവി തുടങ്ങി പ്രമുഖര്‍
സംബന്ധിച്ചു.
സമാപന
സമ്മേളനം ഒറ്റപ്പാലത്ത്
സയ്യിദ് ഇമ്പിച്ചിക്കോയ
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ശിഹാബുദ്ദീന്
ഫൈസി ലക്കിടി അദ്ധ്യക്ഷം
വഹിച്ചു. അബ്ബാസ്
ളാഹിരി, യൂസുഫ്
പത്തിരിപ്പാല, മുശ്താഖ്
ഒറ്റപ്പാലം, സിറാജുദ്ദീന്
ലക്കിടി തുടങ്ങിയവര്‍
സംബന്ധിച്ചു.