സാമൂഹ്യ രംഗപ്രവേശനമാണ് ആധുനിക യുഗത്തിലെ ദഅ്‍വത്ത് : മുനീര്‍ മാസ്റ്റര്‍ അല്‍ ഹുദവി

ദേളി : പ്രവാചകന്‍റെ കാലഘട്ടത്തില്‍ ശരീരം നല്‍കേണ്ടി വന്നത് ഇസ്‍ലാമിനെ സംരക്ഷിക്കാന്‍ ശത്രുപക്ഷത്തെ പ്രതിരോധിക്കാനാണെങ്കില്‍; പിന്നീട് ഗസ്സാലി ഇമാമിന്‍റെ കാലത്ത് ബുദ്ധി ഉപയോഗിച്ചുള്ള ദഅ്‍വത്താണെങ്കില്‍; ഇക്കാലത്ത് മുസ്‍ലിംകള്‍ ശ്രദ്ധ ചെലുത്തേണ്ടത് സാമൂഹ്യ രംഗപ്രവേശനത്തിലൂടെയാണെന്ന് പ്രമുഖ കരിയര്‍ മേധാവി മുനീര്‍ മാസ്റ്റര്‍ അല്‍ ഹുദവി പറഞ്ഞു. ദേളി യൂണിറ്റ് SKSSF സംഘടിപ്പിച്ച ട്രെന്‍റ് കരിയര്‍ എക്സാം പോയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് ഇബ്റാഹീം അദ്ധ്യക്ഷത വഹിച്ചു. SYS പ്രസിഡന്‍റ് അഹ്‍മദ് ശാഫി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ സി.., മഹ്‍മൂദ്, സ്വാബിര്‍ ദേളി, ഹനീഫ് യു.., ബശീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.