മദ്റസാ അദ്ധ്യാപകര്‍ മാസാന്തം അന്‍പത് രൂപയും, കമ്മിറ്റി അന്‍പത് രൂപയും എന്ന ക്രമത്തില്‍ പോസ്റ്റ് ഓഫീസുകളിലാണ് തുക നിക്ഷേപിക്കേണ്ടത്. മദ്റസാ അദ്ധ്യാപകര്‍ക്ക് ഏറെ ഗുണകരമായ മേല്‍ പദ്ധതിയില്‍ ചേരുവന്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച് അംഗത്വമെടുക്കണമെന്നും, മുഅല്ലിംകള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയായതിനാല്‍ മാനേജിംഗ് കമ്മിറ്റികള്‍ സഹകരിക്കണമെന്നും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ റൈഞ്ച് ഭാരവാഹികളും, സംഘടനാ നേതാക്കളും ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്ലിയാരും ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാരും, സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാരും അറിയിച്ചു.