സി.എം ഉസ്താദ് ആണ്ടുനേര്‍ച്ച ഇന്ന് (വെള്ളിയാഴ്ച ) അബൂദാബിയില്‍




അബുദാബി: സമസ്ത കേരള ജംയ്യത്തുല്‍  ഉലമ കേന്ദ്ര മുശാവറാ  ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക ഖാസിയും മലബാര്‍ ഇസ്‌ലാമിക് കോമ്പ്ലക്സ്, സഅദിയ്യ എന്നിവയുടെ സ്ഥാപകനും പ്രഗല്‍ഭ ഇസ്ലാമിക് ജോതിശാസ്ത്ര പണ്ടിതനുമായിരുന്ന ശഹീദേ മില്ലത്ത് ഖാസി സി.എം അബ്ദുളള മൌലവിയുടെ പേരിലുള്ള  ആണ്ടു നേര്‍ച്ചയും   അനുസ്മരണ സമ്മേളനവും ഇന്ന് (വെള്ളിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടത്താന്‍  എസ്.കെ.എസ്.എസ്.എഫ് അബുദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഒന്നാം നിലയില്‍ വൈകുന്നേരം 6.30ന് ഖത്തം ദുആയോടെ പരിപാടി ആരംഭിക്കും.  ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനം  എസ്.കെ.എസ്.എസ്.എഫ്  അബുദാബി - കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ സമീര്‍ അസ്അദി കമ്പാറിന്റെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രഗല്‍ഭ വാഗ്മി ഖലീലുറഹ്മാന്‍ ഖാഷിഫി തൈക്കടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും.  ഇസ്ലാമിക്‌ സെന്റര്‍ അബുദാബി സുന്നി സെന്റെര്‍ പ്രസിഡന്റ്‌ ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍,   പി.കെ അഹ്മദ് ബല്ലാകടപ്പുറം, എസ്.കെ.എസ്.എസ്.എഫ്  അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ ഹാരിസ് ബാഖവി കടമേരി എന്നിവര്‍ പ്രസംഗിക്കും.
മൌലാനാ സഅദ്  ഫൈസി, പള്ളാര്‍ മുഹമ്മദ്‌ മുസ്ലിയാര്‍, കെ.വി മുഹമ്മദ്‌ മൌലവി, അബ്ദുല്‍ അസീസ്‌ മൌലവി പെരിന്തല്‍മണ്ണ എന്നിവര്‍ ആണ്ടുനേര്‍ച്ചക്ക് നേത്രത്വം നല്‍കും. എസ്.കെ.എസ്.എസ്.എഫ്  അബുദാബി - കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും ഇബ്രാഹിം ബെളിഞ്ചം നന്ദിയും പറയും.