ലൗ ജിഹാദ് : ആരോപണം ദുരുദ്ദേശപരം - കുവൈത്ത് റൈഞ്ച്

കുവൈത്ത് സിറ്റി : അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വഴി മത പ്രചരണങ്ങള്‍ നടത്തല്‍ അനിസ്‍ലാമികമാണെന്നിരിക്കെ കേവലം കാന്പസ് പ്രണയങ്ങളെ ലൗ ജിഹാദെന്ന് പേരിട്ട് ഇസ്‍ലാമിനെ കരിവാരിത്തേക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുവൈത്ത് റൈഞ്ച് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. അനാശ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതുറക്കുന്ന പ്രണയത്തെ ഇസ്‍ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന മിശ്ര വിഹാഹങ്ങളില്‍ എല്ലാ മതക്കാരുമുണ്ടെന്നിരിക്കെ ഇസ്‍ലാമിനെതിരെയുള്ള ആരോപണങ്ങള്‍ ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. മജീദ് ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം മുഹമ്മദലി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്‍മാന്‍ ഹൈതമി, ഹമീദ് അന്‍വരി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും അശ്റഫ് ദാരിമി നന്ദിയും പറഞ്ഞു.