
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് അബ്ദുല്‍ റസാഖ് ദാരിമിയുടെ അധ്യക്ഷതയില്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മുജീബ് റഹ്‍മാന്‍ ഹൈതമി (പ്രസിഡന്‍റ്), അബ്ദുല്ല മുസ്‍ലിയാര്‍ എളമരം, ഹസ്സന്‍ കുട്ടി (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഹമീദ് അന്‍വരി (ജന. സെക്രട്ടറി), മുസ്ഥഫ ചട്ടിപ്പറന്പ്, മുസ്ഥഫ യൂണിവേഴ്സിറ്റി (ജോ. സെക്രട്ടറി) സിദ്ധീഖ് കുഴിപ്പുറം (ട്രഷറര്‍ ), മൂസു രായിന്‍ (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഗഫൂര്‍ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മന്‍സൂര്‍ ഫൈസി, രായിന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും മുസ്ഥഫ ചട്ടിപ്പറന്പ് നന്ദിയും പറഞ്ഞു.