ജെ.ഐ.സി. ഉലമാ ജല്‍സ




ജിദ്ദ : വിജ്ഞാന സന്പാദനം വിശ്വാസിയുടെ നിര്‍ബന്ധ കടമയാണെന്നത് പോലെ തന്നെ ആര്‍ജ്ജിച്ച അറിവുകള്‍ സമൂഹത്തിന് പകര്‍ന്നു കൊടുക്കുക എന്നത് പണ്ഡിതരുടെയും ബാധ്യതയാണെന്ന് ജെ.ഐ.സി. ഉലമാ ജല്‍സ വിശദമാക്കി. പ്രവാസ ജീവിതം നയിക്കുന്നതോ ജീവിത പരിതസ്ഥിതികളില്‍ വരുന്ന മറ്റേതെങ്കിലും മാറ്റങ്ങളോ, ഈ ദൗത്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പണ്ഡിത സമൂഹത്തിന് ഇളവനുവദിക്കുമെന്നു കരുതാന്‍ വയ്യ. ഓരോരുത്തരും അതതു കാലത്ത് ജീവിക്കുന്ന പ്രാന്ഥസ്ഥ ദേസം തന്നെയാണ് അവരുടെ കര്‍മ്മ മണ്ഡലം എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും, കാലിക പ്രശസ്തമായ വിഷയങ്ങളില്‍ പഠന, ഗവേഷണങ്ങള്‍ക്കും ദീനീ ദഅവത്തിനും സമയം കണ്ടെത്താനും പണ്ഡിത സമൂഹത്തോട് ജല്‍സ ആവശ്യപ്പെട്ടു. കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ സമകാലിക സമസ്യകള്‍ക്കുത്തരം കണ്ടെത്താനും സമൂഹത്തിന്‍റെ മുന്പിലുള്ള ഏതു സങ്കീര്‍ണ്ണമായ വിഷയങ്ങളിലും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനും ഉതകുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതര്‍ അടങ്ങുന്ന ഫിഖ്ഹ് കൗണ്‍സില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും, ഇസ്‍ലാമിക സരണിയുടെ മഹദ് പൈതൃകം സമൂഹത്തിനു മുന്പില്‍ വിശദമായി സമര്‍പ്പിക്കപ്പെടാന്‍ , അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്ന വ്യത്യസ്ഥ വിഷയങ്ങളില്‍ ആശയ സംവാദങ്ങളും ഗ്രന്ഥ വിശകലനങ്ങളുമടങ്ങുന്ന വ്യത്യസ്ഥ പരിപാടികള്‍ക്കും രൂപം നല്‍കിയതായും, ഉന്നത പണ്ഡിതര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി വിപുലമായ ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജെ.ഐ.സി. ഉലമാ വിംഗ് കണ്‍വീനര്‍ അബ്ദുല്‍ ബാരി ഹുദവി പറഞ്ഞു.

ജെ.ഐ.സി. സാരഥികളായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , മുഹമ്മദ് ടി.എഛ്. ദാരിമി എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച ഒന്നാം സെക്ഷനിലും ജുമുഅക്ക് ശേഷം തുടര്‍ന്ന രണ്ടാം സെക്ഷനിലുമായി അഷ്റഫ് ഫൈസി മുണ്ടന്പ്ര, ഹസന്‍ ഹുദവി, ഹാഫിള് ജഅഫര്‍ വാഫി, സിദ്ധീഖ് ബാഖവി തുടങ്ങിയ നിരവധി പണ്ഡിതര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

- ഉസ്‍മാന്‍ എടത്തില്‍ 0966566152579 -