ഉദുമ മേഖലാ SKSSF ന് പുതിയ സാരഥികള്‍

മേല്‍പറന്പ് : SKSSF ഉദുമ മേഖലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അന്‍സാരി ചെന്പരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റശീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹംസ കട്ടക്കാല്‍, സുഹൈല്‍ ഫൈസി, അബ്ബാസ് മൗലവി, ഫഖ്റുദ്ദീന്‍, ഇംദാദ് പ്രസംഗിച്ചു.
ഭാരവാഹികള്‍ : ഹമീദലി ഫൈസി നദ്‍വി ഉദുമ (പ്രസിഡന്‍റ്), മുഹമ്മദ് ഹുദവി പള്ളിക്കര, ഹക്കീം ഹുദവി അരമങ്ങാനം, സി.പി. അബ്ദുല്ല കളനാട് (വൈ.പ്രസി), യൂസുഫ് ഹുദവി മുക്കുട് (ജന.സെക്രട്ടറി), മഹ്‍മൂദ് ദേളി (വര്‍ക്കിംഗ് സെക്രട്ടറി), ഫഹദ് ഉദുമ, യൂസുഫ് വെടിക്കുന്ന്, ജമാല്‍ ബേക്കല്‍ (ജോ.സെക്രട്ടറി), റഹ്‍മാന്‍ ഹുദവി പള്ളിക്കര (ട്രഷറര്‍), റാശിദ് ദേളി, മഹ്‍മൂദ് ദേളി, ഫഹദ് ഉദുമ, സി.ബി. അബ്ദുല്ല കളനാട്, അബ്ദുല്ല യമാനി, സിറാജ് പടിഞ്ഞാര്‍, അന്‍സാരി ചെന്പരിക്ക (ജില്ലാ കൗണ്‍സിലര്‍മാര്‍).

മെഗാ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കുവൈത്ത് : റമദാന്‍ വിജയത്തിന് വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ സുന്നി കൗണ്‍സില്‍ റമദാന്‍ കാന്പയിന്‍റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഗാ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ്യ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, പ്രസിഡന്‍റ് അബ്ദുസ്സലാം മുസ്‍ലിയാര്‍, സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി, അബ്ദുല്‍ ലത്തീഫ് ദാരിമി, അബ്ദുറഹ്‍മാന്‍ ഹാജി, സൈതലവി ചെന്പ്ര, ഹംസ ബാഖവി ആശംസകളര്‍പ്പിച്ചു. സിറാജുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. 

റഹ്‍മത്തുള്ളാഹ് ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണത്തിന് തിരൂരില്‍ തുടക്കമായി

മത മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക : ഹൈദരലി ശിഹാബ് തങ്ങള്‍
തിരൂര്‍ : ഖുര്‍ആന്‍ റിസര്‍ച്ച് സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 3 ദിവസം നീണ്ടു നില്‍ക്കുന്ന ഖാസിമിയുടെ പ്രഭാഷണത്തിന് തിരൂര്‍ ടൌണ്‍ ഹാളില്‍ തുടക്കമായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതചര്യകളില്‍ നിന്നകന്നതാണ് വര്‍ത്തമാന കാല അപചയങ്ങള്‍ക്കും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം; തങ്ങള്‍ ഉദ്ബോധിപ്പിച്ചു. അഡ്വ. എന്‍. ശംസുദ്ദീന്‍, എം.എല്‍.എ. സയ്യിദ് കെ.കെ.എസ്. തങ്ങള്‍, പി.എം. റഫീഖ് അഹ്‍മദ്, ഡോ. കെ. ആലിക്കുട്ടി, ഡോ. ജയകൃഷ്ണന്‍ പ്രസംഗിച്ചു.
- അബ്ദുല്‍ ബാസിത്ത് സി.പി.

സ്വലാത്ത് ദിക്ര്‍ മജലിസും തൌബയും


കേരള മുഅദ്ദിന്‍ സംഗമം ശ്രദ്ധേയമായി



'ബാങ്ക്‌വിളി' ഏറ്റവും മഹത്ത്വമേറിയ പുണ്യകര്‍മം:  ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.

കോഴിക്കോട്: 'ബാങ്ക്‌വിളി' ഏറ്റവും മഹത്ത്വമേറിയ പുണ്യകര്‍മ മാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ദശവാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച കേരള മുഅദ്ദിന്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. 50 വര്‍ഷത്തിലധികം തുടര്‍ച്ചയായി ഒരേ മഹല്ലില്‍ ജോലി ചെയ്യുന്ന 10 പേരെയും 40 വര്‍ഷത്തിലധികം ജോലി ചെയ്യുന്ന 10 പേരെയും ആദരിച്ചു. ബാങ്ക്‌വിളി മത്സരത്തില്‍ വിജയികളായ പി.പി.അബൂബക്കര്‍, എം. സാജിദ് ഹുസൈന്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി.കെ.പരീക്കുട്ടി ഹാജി, എന്‍ജിനീയര്‍ പി.മാമുക്കോയ ഹാജി, പാലത്തായി മൊയ്തുഹാജി, പി.എച്ച്.ഇബ്രാഹിം എടക്കര, സയ്യിദ് ആറ്റക്കോയ തങ്ങള്‍, അശ്‌റഫ് കാട്ടില്‍പീടിക, ദീവാര്‍ ഹുസൈന്‍ ഹാജി, കെ. മരക്കാര്‍ ഹാജി, കെ.പി.അബൂബക്കര്‍ മടവൂര്‍, വി.എം. ഉസ്സന്‍കുട്ടി മാസ്റ്റര്‍, ഒ.അബ്ദുറഹിമാന്‍ ഹാജി, ഇ.എസ്.അബ്ദുറഹിമാന്‍ ഹാജി, ഉസ്മാന്‍ ദാരിമി അടിവാരം, ഒ.പി.അഷ്‌റഫ്, ടി.പി.സുബൈര്‍, ആര്‍.വി.എ.സലാം എന്നിവര്‍ പ്രസംഗിച്ചു. ജന. കണ്‍വീനര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ പി.വി.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Kerala-islamic-class-room Live Class


ഇബാദ് ഖത്മുല്‍ ഖുര്‍ആന്‍-ഇഫ്താര്‍ സംഗമങ്ങള്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇബാദ് സമിതിയുടെ നേതൃത്വത്തില്‍ ആറ് ഏരിയാ കേന്ദ്രങ്ങളില്‍ ഖത്മുല്‍ ഖുര്‍ആന്‍ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥനാ സദസ്സ്, ഉദ്‌ബോധനം എന്നിവ നടന്നു.
കോട്ടയ്ക്കല്‍ ഒമ്പതിങ്ങല്‍ മസ്ജിദില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി പി.എം. റഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.പി. കടുങ്ങല്ലൂര്‍ ഉദ്‌ബോധനം നടത്തി. മജീദ് ഫൈസി ഇന്ത്യനൂര്‍, റവാസ് ആട്ടീരി, ആത്തിഫ് പൂക്കിപ്പറമ്പ്, ശിഹാബ് മലപ്പുറം, സലീം കക്കാട് എന്നിവര്‍ പ്രസംഗിച്ചു. മേലാറ്റൂര്‍ ദാറുല്‍ഹികമില്‍ സമസ്ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഒ.എം.എസ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ടി.എച്ച്. ദാരിമി മുഖ്യപ്രഭാഷണം നടത്തി.

കൊടുവള്ളി മേഖല SKSSF ബദര്‍ അനുസ്മരണവും ഇഫ്ത്താര്‍ മീറ്റും

താമരശ്ശേരി:ഇസ്‌ലാമിന്റെ സന്ദേശം മാനവികതയുടേതാ ണെന്നും ശാന്തിയും സമാധാനവും ഉദ്‌ഘോഷിക്കുന്ന അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും വി.എം. ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു.
കൊടുവള്ളി മേഖല എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി എളേറ്റിലില്‍ സംഘടിപ്പിച്ച ബദര്‍ അനുസ്മരണ പരിപാടിയും ഇഫ്ത്താര്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഫ്‌സല്‍ ഉലമ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ അഹമ്മദ്‌കോയ പന്നൂരിന് എം.എല്‍.എ. ഉപഹാരം നല്‍കി. മുജീബ് ചളിക്കോട് അധ്യക്ഷത വഹിച്ചു.
ഖാസി അബ്ദുല്‍ബാരി ബാഖവി വാവാട്, അബ്ദുറസാഖ്ബുസ്താനി, ബഷീര്‍ ദാരിമി, സി. മുഹമ്മദ്, എ.ടി. മുഹമ്മദ്, കുഞ്ഞാലന്‍കുട്ടി ഫൈസി, ഫാറൂഖ് പന്നൂര്. എം.കെ. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ പുല്ലാളൂര്‍ സ്വാഗതവും ഷാനവാസ് കത്തറമ്മല്‍ നന്ദിയും പറഞ്ഞു.

SKSSF ജില്ലാ സര്‍ഗലയ ജില്ലാതല ഖുര്‍ആന്‍ പാരായണ-ഹിഫ്‌ള് മത്സരം

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയ സമിതി കരിങ്കല്ലത്താണിയില്‍ ജില്ലാതല ഖുര്‍ആന്‍ പാരായണ-ഹിഫ്‌ള് മത്സരം നടത്തി. അബ്ദുല്ലത്തീഫ് ഹുദവി പെരുമുക്ക് ഒന്നാംസ്ഥാനവും ഷഫീഅ്ജൗഹര്‍ രണ്ടാംസ്ഥാനവും ദില്‍കാഷ് അഹ്മദ് മൂന്നാംസ്ഥാനവും നേടി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയംഗം ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.റഫീക് അഹ്മദ് അധ്യക്ഷതവഹിച്ചു. ഒ.എം.എസ്.ശിഹാബ്തങ്ങള്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, സി.ഹംസ, കെ.പി.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പി.ടി.സിദ്ദീഖ്, അഭ്ദുല്‍ അസീസ്‌ഫൈസി, പി.കെ.അബ്ദുസ്സമദ്, ഷംസാദ് സലിം എന്നിവര്‍ പ്രസംഗിച്ചു. സമ്മാനങ്ങള്‍ താഴെക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാസര്‍ വിതരണം ചെയ്തു. 

എടപ്പാള്‍ മേഖലാ SKSSF റംസാന്‍ പ്രഭാഷണം ഇന്ന്

എടപ്പാള്‍: എസ്.കെ.എസ്.എസ്.എഫ് എടപ്പാള്‍ മേഖലാ കമ്മിറ്റിയുടെ ഏകദിന റംസാന്‍ പ്രഭാഷണം ചൊവ്വാഴ്ച 10ന് ചങ്ങരംകുളം ഐനിച്ചോട്ടില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറല്‍ സെക്രടറിയും പ്രമുഖ പണ്ഡിതനുമായ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസിയാണ് പ്രഭാഷകന്‍.

ചേന്ദമംഗലൂര്‍ ശിഹാബ് തങ്ങള്‍ സ്മാരക മദ്രസ കം ഷോപ്പിങ് കോംപ്ലക്‌സ് ശിലാസ്ഥാപനവും മഹല്ല് കുടുംബ സംഗമവും

ചേന്ദമംഗലൂര്‍: മസ്ജിദുല്‍ ഫാറൂഖ് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള നജാത്തുല്‍ ഈമാന്‍ മദ്രസയ്ക്കുവേണ്ടി നിര്‍മിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക മദ്രസ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം പാണക്കാട് അബ്ബാസലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. യു.കെ. അബ്ദുള്‍ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് കുടുംബ സംഗമം സി. മോയിന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഓണമ്പള്ളി മുഹമ്മദ് ഫൈസി , ഷറഫുദ്ദീന്‍, കെ.വി. അബ്ദുറഹിമാന്‍, കെ.പി. ഷംസുദ്ദീന്‍, സലാം ഫൈസി മുക്കം, അയൂബ് കൂളിമാട്, കെ.എം. ഷരീഫ് ഫൈസി, വി. സുലൈമാന്‍, നാസര്‍ സെഞ്ച്വറി, കെ.സി. മൂസ, വി. അബ്ദുള്‍കരീം എന്നിവര്‍ പ്രസംഗിച്ചു. എം.കെ. മുസ്തഫ സ്വാഗതവും മരക്കാര്‍ നന്ദിയും പറഞ്ഞു.

"ലൈലത്തുല്‍ ഖദ്‌ര്‍"


ചുഴലി മുഹിയുദ്ധീന്‍ മൌലവി 

വിശുദ്ധ റമസാനിലെ ഏറ്റവും ശ്രേഷ്‌ഠമായ ഒരു രാവാണ്‌ `ലൈലത്തുല്‍ ഖദ്‌ര്‍ – നിര്‍ണ്ണയം എന്നാണ്‌ `ഖദ്‌ര്‍ എന്ന വാക്കിന്നര്‍ത്ഥം. എല്ലാ കാര്യങ്ങളും അല്ലാഹു നിര്‍ണ്ണയിക്കുന്നതും അത്‌ മലക്കുകള്‍ക്ക്‌ ഏല്പ്‌പിക്കുന്നതുമായ രാവായതിനാലാണ്‌ ഈ പേര്‌ വന്നത്‌.വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്‌ പ്രസ്‌തുത രാവിലത്രെ. എല്ലാവര്‍ഷവും ഈ മഹത്തായ രാവ്‌ ആവര്‍ത്തിക്കപ്പെടുമെന്നാണ്‌ പണ്ഡിതനമാര്‍ അഭിപ്രായപ്പെടുന്നത്‌. അന്ന്‌ വാനലോകത്തുള്ള മലകുകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരുന്നതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ജിബ്‌രീല്‍ എന്ന ശ്രേഷ്‌ഠരായ മലക്കിന്റെ നേതൃത്വത്തിലാണ്‌ മലക്കുകള്‍ ഇറങ്ങി വരിക. പരിശുദ്ധ കഅ്‌ബയിലാണ്‌ ആദ്യമായി ഇറങ്ങുകയെന്നും ഒരു പച്ചപ്പതാക അവര്‍ കഅബയില്‍ നാട്ടുമെന്നും ഇമാം ബൈഹഖി ഉദ്ധരികുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ ആരാധനകളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ ആമീന്‍ പറയുകയുമാണ്‌ മലക്കുകളുടെ ജോലി. പ്രഭാതംവരെ പ്രസ്‌തുത രാവ്‌ രക്ഷയാണ്‌ എന്ന്‌ അല്ലാഹു പ്രഖ്യാപിക്കുന്നു. 
പുണ്യ റമസാനിലെ ഒടുവിലത്തെ പത്തുരാവുകളില്‍ ഒന്നാണ ്‌`ലൈലത്തുല്‍ ഖദ്‌ര്‍. ഇന്ന രാവാണത്‌ എന്ന്‌ നിര്‍ണ്ണയിച്ചു പറയാന്‍ ഖണ്ഡിതമായ തെളിവുകളൊന്നും ഖുര്‍ആനിലോ നബിവചനങ്ങളിലോ ഇല്ല. അതിന്റെ മഹത്വം നഷ്ടപ്പെടുന്നത്‌ വന്‍ നഷ്ടമാണെന്നും അന്ന്‌ തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മഹാപാതകമാണെന്നും കുറിക്കുന്ന ഹദീസുകള്‍ മനസ്സിലാക്കുമ്പോള്‍ എല്ലാ രാവുകളിലും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കലാണ്‌ വിശ്വാസിക്ക്‌ കരണീയം. അവസാനത്തെ പത്ത്‌ പ്രവേശിച്ചാല്‍ തിരുനബി (സ) കൂടുതല്‍ അദ്ധ്വാനിക്കാറുണ്ടായിരുന്നുവെന്നും അരമുറുക്കിയുടുത്ത്‌ ഉറക്കമൊഴിച്ച്‌ ആരാധനയില്‍ മുഴുകാറുണ്ടായിരുന്നുവെന്നും ആയിശ(റ) യെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ കാണാം. മസ്‌ജിദുകളും മുസ്ലിം വീടുകളും പ്രസ്‌തുത രാവിനെ പ്രതീക്ഷിച്ചു കൊണ്ട്‌ ആരാധനയാല്‍ അലംകൃതമാവണമെന്നാണ്‌ നബിചര്യ ബോധ്യപ്പടുത്തുന്നത്‌. ‘ലൈലത്തുല്‍ ഖദ്‌ര്‍’ കഴിഞ്ഞ പകലിനും തുല്യമഹത്വമുണ്ടെന്ന്‌ ഹദീസുകളില്‍ കാണാം. അന്ന്‌ പ്രഭാതസൂര്യന്‌ മങ്ങിയ കിരണങ്ങളായിരിക്കുമെന്ന്‌ മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അത്‌ ലൈലത്തുല്‍ ഖദ്‌റിന്റെ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതാണ്‌ എന്ന്‌ ഇമാം നവവി(റ) പറഞ്ഞിട്ടുമുണ്ട്‌.

സക്കാത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഒറ്റമൂലി -മന്ത്രി കെ.സി. വേണുഗോപാല്‍

കോഴിക്കോട്: അമേരിക്കപോലും ദാരിദ്ര്യത്തെ ഭയക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അത് നിര്‍മാര്‍ജനം ചെയ്യാനുള്ള ഒറ്റമൂലി സക്കാത്ത് മാത്രമാണെന്നും കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. റഹ്മത്തുല്ല ഖാസിമിയുടെ റംസാന്‍ പ്രഭാഷണത്തിന്റെ എട്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങളും സക്കാത്തിന്റെ മാര്‍ഗം സ്വീകരിക്കണം. സ്വന്തം ത്യാഗത്തിലൂടെ മറ്റുള്ളവരുടെ വേദനകളറിയാനുള്ള മാര്‍ഗമാണ് റംസാന്‍ വ്രതം. അകലം കുറച്ച് മനസ്സും ശരീരവും അടുപ്പിക്കാനും സാഹോദര്യം സൂക്ഷിക്കാനും പഠിപ്പിച്ച ഉദാത്തമതമായ ഇസ്‌ലാം ഒരിക്കലും തീവ്രവാദം പഠിപ്പിച്ചിട്ടില്ലെന്നും ചില ന്യൂനപക്ഷങ്ങള്‍ അത് ദുരുപയോഗപ്പെടുത്തുന്നതിനെ മതത്തിന്റെ പേരില്‍ കാണാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.'ഖിള്‌റ്‌നബി സഞ്ചാരി, വഴികാട്ടി' എന്ന വിഷയത്തില്‍ ഖാസിമി പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, പോലീസ് സൂപ്രണ്ട് സി.എം. പ്രദീപ് കുമാര്‍, ചന്ദ്രിക പത്രാധിപര്‍ ടി.പി. ചെറൂപ്പ എന്നിവര്‍ സംസാരിച്ചു.പ്രഭാഷണ ഡി.വി.ഡി. ചെമ്മല നാണി ഹാജിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ശംസുല്‍ ഉലമ മൗലീദ് പുസ്തകത്തിന്റെ പ്രകാശനം കുട്ടോത്ത് മൂസഹാജിക്ക് നല്‍കി തങ്ങള്‍ നിര്‍വഹിച്ചു. എം.ടി. ഹംസ ഹാജി മൂത്തേടം, സി.എസ്.കെ. തങ്ങള്‍, അഡ്വ. പി.എം. നിയാസ്, സലിം എടക്കര, പി.പി. കുഞ്ഞാലന്‍കുട്ടി ഫൈസി എന്നിവര്‍ സംസാരിച്ചു.

ഖബറിട പ്രശ്നം: മഹല്ല്‌ കമ്മിറ്റി നിലപാട്‌ മാതൃകാപരം: ജില്ലാ SKSSF

മഹല്ലില്‍ ഛിദ്രതയുണ്ടാക്കാനുള്ള മുജാഹിദ്‌നീക്കം സുന്നികള്‍ ഒറ്റക്കെട്ടായി നേരി ടുമെന്നും നേതാക്കള്‍
മലപ്പുറം: മഹല്ല്‌ കമ്മിറ്റിയുമായി സഹകരിക്കാത്തവര്‍ക്കും വിശ്വാസാചാരങ്ങളെ പരിഹസിക്കുന്നവര്‍ക്കും ജുമുഅത്ത്‌ പള്ളിയിലെ ഉപകരണങ്ങള്‍ അനുവദിക്കുകയില്ലെന്ന ആട്ടീരി മഹല്ല്‌ കമ്മിറ്റിയുടെ തീരുമാനം സ്വാഗതാര്‍ഹവും മാതൃകാപരവുമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. പരസ്യമായി മഹല്ല്‌ കമ്മിറ്റിയെ ധിക്കരിക്കുകയും നിസഹകരിക്കുകയും ചെയ്യുന്ന മുജാഹിദ്‌ വിഭാഗം മരണാനന്തര കര്‍മങ്ങള്‍ക്ക്‌ പള്ളിയുടെ ഉപകരണങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നത്‌ അപമാനകരമാണ്‌. ഇസ്‌്ലാഹി പ്രവര്‍ത്തകന്‍റെ മയ്യിത്ത്‌ മറവു ചെയ്യുന്നതിന്‌ മഹല്ല്‌ കമ്മിറ്റി തടസം നിന്നിട്ടില്ല. മഹല്ലില്‍ മരണപ്പെട്ട മുഴുവന്‍ മുജാഹിദ്‌ പ്രവര്‍ത്തകരുടെയും മയ്യിത്ത്‌ ഖബറടക്കിയതു മഹല്ല്‌ ഖബര്‍സ്‌ഥാനില്‍ തന്നെയാണ്‌. പ്രമാണബന്ധമായ പ്രബോധനം നടത്തുന്നുവെന്ന്‌ അവകാശപ്പെടുന്ന നവോത്ഥാന വാദികള്‍ക്ക്‌ സുന്നികള്‍ നേതൃത്വം നല്‍കുന്ന മഹല്ലും ഖബര്‍സ്‌ഥാനവും അംഗീകരിക്കേണ്ടി വന്നത്‌ ആശയ പാപ്പരത്തമാണ്‌. വിശുദ്ധ റമസാന്‍ മാസത്തില്‍ പോലീസിനെ കൂട്ടുപിടിച്ച്‌ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മുജാഹിദ്‌ നിലപാട്‌ അങ്ങേയറ്റം അപലപനീയമാണെ്‌. 
സംഘടിത മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതത്തിന്‌ വഴിവെക്കുമെന്നും ഇത്തരം നീക്കങ്ങളെ സുന്നീ സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മുന്നറിയിപ്പു നല്‍കി. പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, പി.എം റഫീഖ്‌ അഹ്‌്മദ്‌ തിരൂര്‍, വി.കെ ഹാറൂണ്‍ റശീദ്‌, ശമീര്‍ ഫൈസി ഒടമല, ആശിഖ്‌ കുഴിപ്പുറം, സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്‌, ജലീല്‍ ഫൈസി അരിന്പ്ര, ജഅ്‌ഫര്‍ ഫൈസി പഴമള്ളൂര്‍, യു.എ മജീദ്‌ ഫൈസി ഇന്ത്യനൂര്‍, അമാനുല്ല റഹ്‌്മാനി, ശംസുദ്ദീന്‍ ഒഴുകൂര്‍, റവാസ്‌ ആട്ടീരി, ഖയ്യൂം കടന്പോട്‌, സിദ്ദീഖ്‌ ചെമ്മാട്‌, ഇബ്രാഹീം ഫൈസി ഉഗ്രപുരം, അലി അക്‌ബര്‍ ഊര്‍ക്കടവ്‌, ഇ സാജിദ്‌ മൗലവി, ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംബന്ദിച്ചു.  

ജീവകാരുണ്യ രംഗത്ത്‌ പ്രവാസികളുടെ പങ്ക്‌ മഹത്തരം - ഹമീദലി ശിഹാബ്‌ തങ്ങള്‍

ദുബൈ : സാമൂഹ്യ സേവന രംഗത്തും ജീവ കാരുണ്യ മേഘലകളിലൂം പ്രവാസികളുടെ പങ്ക്‌ മഹത്തരമാണെന്നും കേരളത്തില്‍ ഇന്ന്‌ കാണുന്ന മത വൈജ്ഞാനിക പുരോഗതിക്ക്‌ പ്രവാസികള്‍ നല്‍കിയ സംഭാവന നിസ്‌തുലമാണെന്നും പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍ക്കും പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ക്കും ദുബൈ സുന്നി സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഹാമിദ്‌ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.പി. മുസ്‌തഫല്‍ ഫൈസി, സയ്യിദ്‌ ബാഫഖി തങ്ങള്‍, സകരിയ്യ ദാരിമി, മൊയ്‌തു നിസാമി, അബ്ദുല്‍ ഗഫൂര്‍ മൗലവി, നാസര്‍ മൗലവി, മുസ്‌തഫ മൗലവി ചെറിയൂര്‍, അഹ്മദ്‌ പോത്താംകണ്ടം, പി.പി. ഖാലിദ്‌ ഹാജി, കെ.ടി. ഹാശിം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ശൗക്കത്ത്‌ ഹുദവി സ്വാഗതവും അബ്ദുല്‍ ഹക്കീം ഫൈസി നന്ദിയും പഞ്ഞു.

ഗുണകാംക്ഷ

പിണങ്ങോട് അബൂബക്കര്‍മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌''മതം ഗുണകാംക്ഷയാണ്.'' (ബുഖാരി, മുസ്‌ലിം)ഇപ്രകാരം പ്രവാചകന്‍ പ്രസ്താവിച്ചപ്പോള്‍ അനുചരന്മാര്‍ അന്വേഷിച്ചു, ആര്‍ക്കാണ് ഗുണകാംക്ഷയെന്ന്. പ്രവാചകന്‍ പ്രതിവചിച്ചു: ''ദൈവത്തിന്, വേദഗ്രന്ഥത്തിന്, പ്രവാചകന്, നേതൃത്വത്തിന്, സാധാരണക്കാര്‍ക്ക്.'' വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവര്‍ക്ക് ഗുണം ഉണ്ടാവാന്‍ പരിശ്രമിക്കുന്നതിനാണ് മതം എന്ന് പറയുന്നത്. എവിടെയോ നഷ്ടമാവുന്ന ഉല്‍കൃഷ്ട ഭാവമാണ് നല്ല വിചാരം എന്നത്. മറ്റുള്ളവരോട് കാണിക്കുന്ന കടപ്പാടുകള്‍ക്ക് ആത്മീയച്ഛായ നല്‍കുന്നതില്‍ വരുന്ന പോരായ്മകള്‍ക്ക് അകളങ്കം എന്ന് പറയുന്നു. കളങ്കം വരുന്നിടത്ത് ഗുണകാംക്ഷ കൂടൊഴിഞ്ഞു പോകുന്നു.നിഷ്‌കപടമാവണം എല്ലാ ചിന്തകളും പ്രവൃത്തികളും. അതിനാണ് ഗുണകാംക്ഷയെന്ന് പറയാനാവുക. ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ചൈതന്യമുണ്ടാവില്ല. അതൊരു കേവല വ്യായാമം എന്ന തലത്തിലൊതുങ്ങുന്നു.കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ഒരു കിഡ്‌നി ഒരു പാവപ്പെട്ടവന് ദാനം നല്‍കുകയും അത് വെച്ചുപിടിപ്പിക്കാനുള്ള ആസ്പത്രിച്ചെലവുകള്‍ വഹിക്കുകയും ചെയ്ത പത്രവാര്‍ത്ത വായിക്കാനിടയായ മുന്‍ കോഴിക്കോട് കളക്ടര്‍ ടി.ഒ. സൂരജ് തന്റെ ഒരു കിഡ്‌നി ദാനം ചെയ്യാനുള്ള അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്തയച്ച വാര്‍ത്തയും പത്രങ്ങളില്‍ വന്നിരുന്നു. ഗുണകാംക്ഷകര്‍ക്ക് പ്രതിഫലനശേഷി കൂടി ഉണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. നന്മയുടെ വെളിച്ചം മനസ്സുകളിലാണ് തെളിയുക. അതൊരു പ്രവാഹംപോലെ പരന്നൊഴുകും. അതിനാല്‍ ഗുണകാംക്ഷ ഒറ്റപ്പെടുകയോ കെട്ടടങ്ങുകയോ ചെയ്യുന്നില്ല. ദൈവത്തോടും വേദഗ്രന്ഥത്തോടും പ്രവാചകനോടും ഗുണകാംക്ഷ ഉണ്ടാവണമെന്ന പാഠം, അതോടൊപ്പം നേതൃത്വത്തോടും സാധാരണക്കാരോടും അതുണ്ടാവണമെന്നുകൂടി പ്രവാചകന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഏതൊരു കര്‍മ്മവും ദൈവപ്രീതിക്കു വേണ്ടിയാവുക, ദൈവകല്‍പ്പന പ്രകാരമാവുക, പ്രവാചക പാഠങ്ങള്‍ക്കനുസൃതമാവുക തുടങ്ങിയ പാഠഭാഗങ്ങളും ഈ വചനം ഉയര്‍ത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ പാളിച്ചകളില്ലാതെ പരിശുദ്ധി നിലനിര്‍ത്തി പ്രവര്‍ത്തിക്കാനാവും. പീരുമേട് എം.എല്‍.എ.യായിരുന്ന സുലൈമാന്‍ റാവുത്തറെ പതിറ്റാണ്ടിലേറെ പൊതുരംഗത്ത് കാണാറുണ്ടായിരുന്നില്ല. മധ്യവയസ്‌കനായ റാവുത്തര്‍ വിവാഹം കഴിച്ചെന്ന വാര്‍ത്തയാണ് പിന്നീട് അദ്ദേഹത്തെ പുറംലോകമറിയാന്‍ ഇടയാക്കിയത്. വിവാഹം ഇത്ര താമസിപ്പിക്കാന്‍ കാരണം തിരക്കിയപ്പോള്‍ റാവുത്തര്‍ പറഞ്ഞ മറുപടി ഇപ്രകാരം: ''രോഗിണിയായ മാതാവിനെ ശുശ്രൂഷിക്കാന്‍ ഞാന്‍ പൊതുരംഗം വിടുകയായിരുന്നു, വിവാഹവും നീട്ടിവെച്ചു.'' ഈ നല്ല ഗുണകാംക്ഷ ദൈവദത്തമാണെന്ന് പറയുന്നതില്‍ എന്താണൊരു പന്തികേട്? ഇങ്ങനെയുള്ള ആയിരമായിരം മനുഷ്യരെയും കര്‍മ്മങ്ങളെയും സംവിധാനിച്ചത് ദൈവനിശ്ചയംതന്നെ. ഇത്തരം നന്മകള്‍ക്കാണ് കാലം കാത്തിരിക്കുന്നത്. മാനവസമൂഹത്തിന്റെ നന്മകളുടെ ഉണര്‍ത്തുഗീതങ്ങളാണ് പ്രവാചകദര്‍ശനങ്ങള്‍. മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്നതിന് ഇടനിലക്കാരനായി ഗുണകാംക്ഷ നിലകൊള്ളുന്നതും മറ്റൊന്നുകൊണ്ടുമല്ല.             


ജില്ലാ SKSSF ഇന്ന് റാങ്ക് ജേതാക്കളെ അനുമോദിക്കും

പെരിന്തല്‍മണ്ണ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ 5, 7 ക്ലാസ്സുകളില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് റാശിദ്, മര്‍വ കെ.ടി, പി. സഹ്‌ല എന്നിവരെ അനുമോദിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഞായറാഴ്ച കാലത്ത് 9.30ന് പെരിന്തല്‍മണ്ണ ടൗണ്‍ഹാളിലാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിക്കുന്നത്.

താഴേക്കോട് മേഖല SMF പ്രഭാഷണ പരമ്പരക്ക് തുടക്കമായി

ഉത്തമ സമൂഹമായി നിലകൊള്ളണം: സാദിഖലി ശിഹാബ് തങ്ങള്‍
പെരിന്തല്‍മണ്ണ: ഉത്തമ സമൂഹമായി നിലകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പുണ്യറംസാന്‍ ഇതിനേറെ അനുയോ ജ്യമാനെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു
സുന്നി മഹല്ല് ഫെഡറേഷന്‍ താഴേക്കോട് മേഖല സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി സൈനുല്‍ ഉലമ   ചെറുശ്ശേരി സൈനുദ്ദിന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എല്‍.എ. മുഖ്യാതിഥിയായി. സമാപന പ്രാര്‍ഥനക്ക് കോഴിക്കോട് വലിയഖാസി സയ്യിദ് നാസര്‍ ശിഹാബുദ്ദീന്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുള്‍ അസീസ് ഫൈസി, സി.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, എ.കെ. ആലിപ്പറമ്പ്, കെ.സി. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, എ. ജാഫര്‍ ഫൈസി, എന്‍.പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

മുസ്തഫ ഫൈസിയുടെ ഖുര്‍ആന്‍ പ്രഭാഷണം ഇന്ന് സമാപിക്കും

പൂക്കോട്ടൂര്‍: അറവങ്കര നൂറുല്‍ ഇസ്‌ലാമിക പൂര്‍വവിദ്യാര്‍ഥിസംഘം വാര്‍ഷികവും മുസ്തഫ ഫൈസി വടക്കുംമുറിയുടെ ഖുര്‍ആന്‍ പ്രഭാഷണവും ഞായറാഴ്ച സമാപിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുസമദ് പൂക്കോട്ടൂര്‍, ബഷീര്‍ ബാഖഫി തനിയംപുറം, ഗഫൂര്‍ ദാരിമി, അഹമ്മദ്കുട്ടി ബാഖഫി, പി.സി. അഷറഫ് ഫൈസി എന്നിവര്‍ പങ്കെടുക്കും.