Showing posts with label Umra. Show all posts
Showing posts with label Umra. Show all posts

ഇസ്ലാമിക് സെന്റര്‍ ഉംറ സംഘം പുറപ്പെട്ടു

ഇസ്ലാമിക് സെന്റര്‍ ഉംറസര്‍വ്വീസിന്റെ ഈ വര്‍ഷത്തെ ആദ്യ ബാച്ചിന്റെ യാത്രയപ്പ് ചടങ്ങില്‍ ഗ്രൂപ്പ് അമീര്‍ ഇബ്രാഹിം ഫൈസി പേരാലിന് യാത്രാ രേഖകള്‍ കൈമാറുന്നു
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആസ്ഥാന മന്ദിരമായ കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്റര്‍ ഉംറ സര്‍വ്വീസിന്റെ ഈ വര്‍ഷത്തെ ആദ്യ ബാച്ച് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു. എയര്‍പോര്‍ട്ട് പരിസരത്ത് നടന്ന യാത്രയപ്പ് ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മ്ദ കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഗ്രൂപ്പ് അമീര്‍ ഇബ്രാഹിം ഫൈസി പേരാല്‍, ഫൈസല്‍ ഫൈസി മടവൂര്‍, മുനീര്‍ ദാരിമി കണ്ണൂര്‍, ശംസീര്‍ കാപ്പാട് സംബന്ധിച്ചു. എല്ലാ മാസവും രണ്ടു ബാച്ചുകളിലായി പുറപ്പെടുന്ന ഉംറ സര്‍വ്വീസിന്റെ ബൂക്കിംഗ് തുടരുകയാണെന്ന് ഇസ്ലാമിക് സെന്ററില്‍ നിന്നും അറിയിച്ചു. 
- SKSSF STATE COMMITTEE

SKSSF ഇസ്ലാമിക് സെന്റര്‍ ഉംറ സര്‍വ്വീസ്

എസ്. കെ. എസ്. എസ്. എഫ്. കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് എല്ലാ മാസവും ഉംറ സര്‍വ്വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2700177, 9895757751
- SKSSF STATE COMMITTEE

SKIC ജിദ്ദ മദീന സിയാറ

എസ്.കെ.ഐ.സി ജിദ്ദ സെന്ട്രല്‍ കമ്മിറ്റി, എസ്.വൈ.എസ്. ജിദ്ദ സെന്ട്രല്‍ കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന മദീന സിയാറ അറബി മാസം രണ്ടാം വ്യാഴാഴ്ചകളില്‍ തലാല്‍ സ്കൂള്‍ പരിസരത്ത് നിന്നും പുറപ്പെടുന്നു. ബുക്കിംഗിനായി വിളിക്കുക 0509382286

സമസ്‌ത ബഹ്‌റൈന്‍ ഉംറ ക്ലാസ്സിനു തുടക്കമായി

മനാമ : ഈ മാസം 18 ന് പുറപ്പെടുന്ന സമസ്‌ത ബഹ്‌റൈന്‍ ഉംറ സംഘത്തിനുള്ള പഠന ക്ലാസിനു മനാമയിൽ തുടക്കമായി.
ചടങ്ങ് മൂസ മൌലവി വണ്ടൂര്‍ ഉദ്‌ഘാടനം ചെയ്തു. മനൂഷ്യന്‍ ചെയ്‌ത പാപങ്ങള്‍ അവനെ പിടികൂടുമെന്നൂം ശരിയായ പശ്ചാതാപം മാത്രമേ അതിന്ന്‌ പരിഹാരമുള്ളുവെന്നും പാപങ്ങള്‍ പൊറുക്കപെടാന്‍ ഏറ്റവും വലിയ പശ്ചാതാപമാണ്‌ സ്വീകാര്യമായ ഉംറ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി ക്ലാസിന്ന്‌ നേത്രത്വം നലകി. കളത്തില്‍ മുസ്‌തഫ അദ്ധ്യക്ഷത വഹിച്ചു. ജ: സെക്രട്ടറി അബ്ദുല്‍ വാഹിദ്‌  സ്വാഗതവും  സുലൈമാന്‍ പറവൂര്‍ നന്ദിയും പറഞ്ഞു. samasthabahrain@gmail.com

സമസ്ത ബഹ്‌റൈന്‍ ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി

മനാമ : സമസ്ത ബഹ്‌റൈന്‍ ഉംറ സംഘത്തിന്ന് മനാമ സമസ്ത മദ്രസ്സാ ഹാളില്‍ കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ബസ്സിലായി പോകൂന്ന സംഘത്തിന്ന് ഉമറുല്‍ ഫാറൂഖ് ഹുദവി, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ, ഷൗഖത്തലി ഫൈസി വയനാട് എന്നിവര്‍ നേത്രിത്വം കൊടുകുന്നു. യാത്രയയപ്പിന്ന് ആശംസ നേര്‍ന്ന് കൊണ്ട് സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, ഉംറ കണ്‍വീനര്‍ വി.കെ. കൂഞ്ഞഹമദ് ഹാജി. എസ്.കെ. എസ് .എസ്.എഫ്. സെക്രട്ടറി അബ്ദുല്‍ മജീദ്.ടി പ്രസംഗിച്ചു. ചടങ്ങിന്ന് ഓര്‍ഗ: സെക്രട്ടറി കളത്തില്‍ മുസ്തഫ സ്വഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.

സമസ്‌ത ബഹ്റൈന്‍ റബീഉല്‍ അവ്വല്‍ ഉംറ; രണ്ടാം ഘട്ട ക്ലാസ്സ്‌ ആരംഭിച്ചു

ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
മനാമ : സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ റബീഉല്‍ അവ്വലില്‍ പുറപ്പെടുന്ന രണ്ടാം ഘട്ട യാത്രാ സംഘത്തിന്‌ മനാമയിലെ സമസ്‌ത ഓഫീസില്‍ പഠന ക്ലാസ്സ്‌ ആരംഭിച്ചു. ഈ മാസം 22 ന്‌ ബുധനാഴ്‌ച പുറപ്പെടുന്ന സംഘത്തിനാണ്‌ കഴിഞ്ഞ ദിവസം യാത്രാ വിവരണ പഠന ക്ലാസ്സ്‌ ആരംഭിച്ചത്‌. ക്ലാസ്സ്‌ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി ക്ലാസ്സെടുത്തു. യാത്രാ അമീര്‍ ഹംസ അന്‍വരി മോളൂര്‍ , കോ ഓര്‍ഡിനേറ്റര്‍ മൂസ മൌലവി, ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദാജി എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌ സ്വാഗതവും കളത്തില്‍ മുസ്ഥഫ നന്ദിയും പറഞ്ഞു.
റബീഉല്‍ അവ്വല്‍ ആദ്യവാരം രണ്ടു ബസ്സുകളിലായി പുറപ്പെട്ട ഉസ്‌താദ്‌ ഉമറുല്‍ ഫാറൂഖ്‌ ഹുദവിയുടെ നേതൃത്വത്തിലുള്ള പ്രഥമ സംഘം കഴിഞ്ഞ ദിവസം രാവിലെ തിരിച്ചെത്തിയിട്ടുണ്ട്‌. ഇവര്‍ക്കുള്ള സ്വീകരണം നാളെ (21 ചൊവ്വ) രാത്രി 8 മണിക്ക്‌ ഓഫീസ്‌ ഹാളില്‍ നടക്കും.
പരിചയ സമ്പന്നരായ അമീറുമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമസ്‌തയുടെ ഉംറ യാത്രാ സംഘത്തിന്ന്‌ യാത്രക്ക്‌ മുമ്പും യാത്രയിലും പഠന ക്ലാസ്സുകളും എല്‍.സി.ഡി വീഡിയോ മുഖേനെയുള്ള വിവരണവും നല്‍കിവരുന്നുണ്ട്‌. വിശദവിവരങ്ങള്‍ക്ക്‌ 33049112, 34090450, 33248017, 33157219 നമ്പറുകളില്‍ ബന്ധപ്പെടാം.
- samasthanews.bh

ബഹ്‌റൈന്‍ സമസ്ത ഉംറസംഘത്തിന് യാത്രയയപ്പ് നല്‍കി

ബഹ്‌റൈന്‍ : സമസ്ത കേരള സുീ ജമാഅത്ത് ബഹ്‌റൈനിന്റെ കീഴില്‍ ഈ മാസം 8ാം തിയതി പുറപ്പെടു ഉംറ സംഘത്തിനുള്ള യാത്രയയപ്പ് സംഗമം മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉംറയുടെ നിര്‍ബന്ധകര്‍മ്മങ്ങളോടൊപ്പം അതിന് വേണ്ട യാത്രയും ഒരുക്കങ്ങളുമെല്ലാം അള്ളാഹുവില്‍ നി് പ്രതിഫലം നേടിതരു ഇബാദത്തുകളാണ ബോധം ഉംറ യാത്രികര്‍ക്ക് ഉണ്ടാവണമെ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സമസ്ത സിക്ര'റി ഷറഫുദ്ദീന്‍ മാരായമംഗലം, എസ്.കെ. എസ്.എസ്.എഫ് സിക്ര'റി മജീദ് ചോലക്കോട് എിവര്‍ ആശംസകള്‍ നേര്‍ു. രണ്ട് ബസ്സുകളിലായി പുറപ്പെടു സംഘത്തിന് നേത്രത്വം നല്‍കു ഉമറുല്‍ ഫാറൂഖ് ഹുദവിയും അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കാന്തപുരവും യാത്രയയപ്പിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു. അഷ്‌റഫ് കാ'ില്‍ പീടിക, സുലൈമാന്‍ പറവൂര്‍ തുടങ്ങിയ സമസ്ത നേതാക്കളും പരിപാടിയില്‍ സംബന്ദിച്ചു. എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാ'ാമ്പള്ളി നന്ദിയും പറഞ്ഞു.

ബഹ്‌റൈൻ സമസ്ത ഉംറക്ലാസ് മനാമയിൽ ആരംഭിച്ചു

മനാമ: ബഹ്‌റൈൻ സമസ്ത കേരള സുീ ജമാഅത്തിന്റെ നേത്രത്വത്തില്‍ യാത്രതിരിക്കു ഉംറ സംഘത്തിനുള്ള ക്ലാസിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ഉംറക്ലാസിന് നേത്രത്വം നല്‍കി. ബഹ്‌റൈനിനോട് വിടപറഞ്ഞു തന്റെ പ്രവര്‍ത്തന മണ്ഡലം സൗദിയിലേക്ക് മാറ്റു സമസ്ത ഉമ്മുല്‍ഹസം ഏരിയ സിക്ര'റി സലിം മാരായമംഗലത്തിന് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി. ഷറഫുദ്ദീന്‍ മാരായമംഗലം ചടങ്ങിനു ആശംസകള്‍ നേര്‍ു. സമസ്ത കോഡിനേറ്റര്‍മൂസ മുസ്‌ലിയാര്‍ അദ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി

ക്രസന്റ് ഉംറ സര്‍വീസ് ഉംറ പഠന ക്ലാസ്

മലപ്പുറം: ക്രസന്റ് ഉംറ സര്‍വീസ് ഉംറ പഠന ക്ലാസ് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പികെ.എ ലത്തീഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ചീഫ് അമീര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസെടുത്തു. അസ്ഗറലി ഫൈസി പട്ടിക്കാട്, സെനുദ്ദീന്‍ മുസ്‌ലിയാര്‍, വി അബ്ദുല്ലത്തീഫ് ഫൈസി പ്രസംഗിച്ചു. സലീം എടക്കര സ്വാഗതവും സലീം സിദ്ദീഖി നന്ദിയും പറഞ്ഞു.