ജിദ്ദയില്‍ നടന്ന വിഖായ മെഡിക്കല്‍ ക്ലാസ്സ് അവതരണം ഇവിടെ കേള്‍ക്കാം
Showing posts with label Medical-Wing. Show all posts
Showing posts with label Medical-Wing. Show all posts
SKSSF മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനം നാളെ (ഞായര്‍) പെരിന്തല്‍മണ്ണയില്‍
കോഴിക്കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയമായി എസ് കെ എസ് എസ് എഫ് നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടനക്ക് കീഴിലുള്ള മെഡിക്കല്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഞായര്‍) പെരിന്തല്‍ മണ്ണയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനം നടക്കും. രാവിലെ 9.30ന് പുത്തനങ്ങാടി ജെ.ബി ലോണ്‍സില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, അത്തിപറ്റമൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. അബ്ദുലത്തീഫ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഡോ. സുബൈര്‍ ഹുദവി, ആസിഫ് ദാരിമി പുളിക്കല്‍, സത്താര്‍ പന്തല്ലൂര്‍, ഡോ. ബിഷ്‌റുല്‍ ഹാഫി, ഡോ. എം.എ അമീറലി, ഡോ. മുഹമ്മദ് അബ്ദുല്‍ ജവാദ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പഠനം നടത്തുന്ന ഇരനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ സംബന്ധിക്കും.
- SKSSF STATE COMMITTEE
Subscribe to:
Posts (Atom)
