Showing posts with label Educational. Show all posts
Showing posts with label Educational. Show all posts

കാസറകോട് ജില്ലയില്‍ ഇഞ്ചിനീയറിംഗ്, ലോ കോളേജ് അനുവദിക്കണം : SKSSF

കാസറകോട് : വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നില്‍ക്കുന്ന കാസറകോട് ജില്ലയില്‍ പുതുതായി ഗവണ്‍മെന്റ് തലത്തില്‍ ഒരു ഇഞ്ചിനീയറിംഗ് കോളേജും ലോ കോളേജും അനുവദിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബിന് കാസറകോട് ജില്ല SKSSF കാമ്പസ് വിംഗ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസറകോട് ജില്ലയിലുള്ള വിദ്യാര്‍ത്ഥികള്‍ ഇഞ്ചിനീയറിംഗ്, നിയമ പഠനത്തിന് കര്‍ണ്ണാടകയേയും ഇതര ജില്ലകളേയുമാണ് ആശ്രയിക്കുന്നത്. ഇതിന്ന് അറുതി വരുത്താന്‍ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അത്യാവശ്യമാണെന്ന് നിവേദനത്തില്‍ കൂടി ആവശ്യപ്പെട്ടു. കാസറകോട് ഗസ്റ്റ് ഹൗസില്‍ വെച്ച് നല്‍കിയ നിവേതക സംഘത്തില്‍ SKSSF ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, കാമ്പസ് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് അടുക്കം, ട്രഷറര്‍ അന്‍വര്‍ ശഹീദ് പൈക്ക തുടങ്ങിയവര്‍ ഉണ്ടായിരുന്നു. നിവേതനം സ്വീകരിച്ച മന്ത്രി ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് SKSSF ന് ഉറപ്പ് നല്‍കി.
- Secretary, SKSSF Kasaragod Distict Committee

അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം: കാലിക്കറ്റ് സര്‍വകലാശാലയിൽ വിവിധ പരിപാടികള്‍

തേഞ്ഞിപ്പലം: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 17, 18 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല അറബി പഠനവിഭാഗത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 
അറബി ഭാഷയുടെ വികാസ പരിണാമങ്ങളെയും ആധുനിക പ്രവണതകളെയും കുറിച്ച് ചര്‍ച്ച നടക്കും. ദിനാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (www.universityofcalicut.info)സന്ദര്‍ശിക്കുക.

വഖ്ഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി ഒക്ടോ. 15

എറണാകുളം: നിര്‍ധനരും സമര്‍ത്ഥരുമായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ പോളിടെക്‌നിക്കുകളിലെ ടെക്‌നിക്കല്‍ കോഴ്‌സുകള്‍, പ്ലസ്ടു, അഫ്ദലുല്‍ ഉലമ പ്രിലിമിനറി എന്നിവയിലെ ആദ്യവര്‍ഷ പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ബിപ്ലസോ അതിനു മുകളിലോ ഗ്രെയ്ഡ് ലഭിച്ചിരിക്കണം. സര്‍ക്കാര്‍/ യൂനിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍

പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് പ്രവേശന അറിയിപ്പ്‌

ചതുര വര്‍ഷ എഞ്ചിനീയറിംഗ് ബിരുദകോഴ്സുകള്‍, ദ്വിവത്സര ബിരുതാനന്തര ബിരുദ എഞ്ചിനീയറിംഗ് കോഴ്സുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം : www.meaengg.in


'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളില്‍; വിവാദമായപ്പോള്‍ 'തിരിച്ചുവാങ്ങലും'

വിവാദമായ അധ്യായം
ഷൊറണൂര് : വിവാദങ്ങളും സമര കൊലാഹലങ്ങളു മുയര്‍ത്തിയ 'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളിലെ തിക്കാനുള്ള ശ്രമം പാളി. വിവാദമായപ്പോള്‍ ഒടുവില്‍ അധി ക്രതരുടെ തന്നെ 'തിരിച്ചു വാങ്ങല്‍' പരിഹാരവും. തിര്ശുര്‍ ജില്ലയിലെ ഷൊറണൂര് ഉപ ജില്ലയിലാണ് സംഭവം. ഉപജില്ലയിലെ ചില സ്കൂളുകളില്‍ വിതരണംചെയ്ത 'മതമില്ലാത്ത ജീവന്' എന്ന അധ്യായമുള്പ്പെട്ട ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകളാണ് വിവാദമായെന്നു കണ്ടപ്പോള്‍ അധികൃതര്‍  തന്നെ തിരിച്ചു വാങ്ങി യത്.
ഉപജില്ലയിലെ ഒരു ഹൈസ്കൂളിലടക്കം ഒമ്പത് സ്കൂളിലായി നൂറുകണക്കിന് പുസ്തകം വിതരണം ചെയ്തിരുന്നതായി എ.ഇ.ഒ. പി.എന്. സുരേഷ്കുമാര് പറഞ്ഞു. ഇവയെല്ലാം സ്കൂളധികൃതര് തിരിച്ചുനല്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്ച്ചില്ത്തന്നെ ഈ പുസ്തകങ്ങള് വിതരണത്തിനെത്തിച്ചിരുന്നു. 
2008ല്  ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേത്ര്‍ത്ത്ലത്തില്‍  സമസ്ത കോ-ഒര്ടിനറേന്‍ കമ്മറ്റി രൂപീകരിച്ചു ശക്ത്മായി പ്രധിഷേധിച്ചതിന്നാല്‍ ഏഴാംക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്നിന്ന് പിന്വലിച്ച അധ്യായമാണ് 'മതമില്ലാത്ത ജീവന്'. 
അന്ന് പിന്വലിച്ച പുസ്തകങ്ങള് നാലുവര്ഷത്തിനുശേഷം ഷൊറണൂര് ഉപജില്ലയില് വിതരണത്തിനെത്തിയതില് ദുരൂഹതയുണ്ടെന്ന് ചില  അധ്യാപകരും അഭിപ്രായമുണ്ട്.

ടിബറ്റന്‍ സ്കൂളുകളില്‍ 99 ഒഴിവുകള്‍

കേന്ദ്ര ഗവണ്‍മെന്‍റിന് കീഴില്‍ ടിബറ്റന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, സെഷന്‍ ഓഫീസര്‍, സ്റ്റെനോഗ്രാഫര്‍, വാര്‍ഡന്‍, മേട്രന്‍, ലാബ് അസിസ്റ്റന്‍റ് തുടങ്ങിയ തസ്തികകളിലായി 99 ഒഴിവുണ്ട്. യോഗ്യത, അപേക്ഷാ ഫോറം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.ctsa.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷ നവംബര്‍ 15നകം ലഭിക്കണം.

യു.ജി.സി. ഓണ്‍ലൈന്‍ അപേക്ഷാ തിയ്യതി 31 വരെ നീട്ടി

യു.ജി.സി. ഓണ്‍ലൈന്‍ അപേക്ഷാ തിയ്യതി 31 വരെ നീട്ടി. യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്. എന്നിവക്ക് ഇനി ഈ മാസം 31 വരെ അപേക്ഷിക്കാം, നവംബര്‍ 8-ാം തിയ്യതി വരെ ഫോമുകള്‍ നേരിട്ട് അതാത് സെന്‍ററുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - http://www.ugcnetonline.in/