Showing posts with label Dars. Show all posts
Showing posts with label Dars. Show all posts

'ജാമിഅ ദര്‍സ് ഫെസ്റ്റ് 2013-2014' ഫൈനല്‍ മത്സരം ജനുവരി 1,2 തിയ്യതികളില്‍ ജാമിആ ക്യാമ്പസില്‍

 മലപ്പുറം: ജാമിഅ ദര്‍സ് ഫെസ്റ്റിന്റെ ഫൈനല്‍ മത്സരം ജനുവരി 1,2 തിയ്യതികളില്‍ പട്ടിക്കാട് ജാമിആ നൂരിയ്യ ക്യാമ്പസില്‍ നടക്കും. ഇതിനകം എട്ടു ജില്ലകളിലയായി തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരൂര്‍, നിലമ്പൂര്‍ മേഖലാ മത്സരം നടന്നു. മേഖല മത്സരത്തില്‍ ഫസ്റ്റും സെക്കന്റും നേടിയവരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. ജനുവരി 1 ന് വൈകീട്ട് 5 മുതല്‍ ആരംഭിക്കുന്ന നോണ്‍സ്റ്റേജ് മത്സരത്തിലും 2 ന് കാലത്ത് 8 മണിക്ക് നടക്കുന്ന സ്റ്റേജ് മത്സരത്തിലുമായി 800-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. നോണ്‍സ്റ്റേജ് ഇനത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ജനുവരി 1 ന് വൈകീട്ട് 5 മണിക്ക് മുമ്പായും സ്റ്റേജിന മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ 2 ന് കാലത്ത് 8 മണിക്ക് മുമ്പായും ജാമിഅ ക്യാമ്പസില്‍ എത്തിച്ചേരേണ്ടതാണ്.
വിജയികള്‍ക്കുള്ള അവാര്‍ദാനം 2ന് 4.30 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസ്സലാം നിര്‍വഹിക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ജാമിഅഃ 51-ാം വാര്‍ഷികം; പാലക്കാട് ജില്ലാ ദര്‍സ് ഫെസ്റ്റ് സമാപിച്ചു. അല്‍ അഖ്‌സ ദര്‍സ് മണലടി ജേതാക്കള്‍

പാലക്കാട്  ജില്ലാ ദര്‍സ് ഫെസ്റ്റിന് തുടക്കം കുറിച്ച്
വീരാന്‍ ഹാജി പൊട്ടച്ചിറ പതാക ഉയര്‍ത്തുന്നു.
പാലക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ 51-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജാമിഅഃ ദര്‍സ് ഫെസ്റ്റിന്റെ ഭാഗമായി പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജില്‍ ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല മത്സരത്തിന് സമാപനമായി.നാല്‍പ്പത് ഇനങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളില്‍ ഇരുനൂറ്റി നാല്‍പത് പോയന്റുകളുമായി അല്‍ അഖ്‌സ ദര്‍സ് മണലടി ജേതാക്കളായി. നൂറ്റി ഇരുപത് പോയന്റുകളുമായി അന്‍വാറുല്‍ മുഹമ്മദിയ്യ കൈപ്പുറം രണ്ടും നൂറ്റി പത്തൊന്‍പത് പോയന്റുകളുമായി എന്‍.ടി.എസ്.എ ദര്‍സ് അലനല്ലൂര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.അല്‍ അഖ്‌സ ദര്‍സ് വിദ്യാര്‍ത്ഥി മുര്‍ഷിദ് മാണിക്കപ്പറമ്പിനേയും അലനല്ലൂര്‍ ദര്‍സ് വിദ്യാര്‍ത്ഥി സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങള്‍ അരിയൂരിനേയും കലാപ്രതിപകളായി തെരഞ്ഞെടുത്തു.ആറ് വേദികളിലാായി നടന്ന മത്സരങ്ങള്ളില്‍ ഇരുനൂറ്റി പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദാലി ഫൈസി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ട്രഷറര്‍ പൊട്ടച്ചിറ ബീരാന്‍ ഹാജി

കുല്ലിയ്യത്തു മുനവ്വിറുല്‍ ഇസ്‌ലാം അല്‍ അറബിയ്യ ദര്‍സ് വാര്‍ഷിക സമ്മേളനം

വാഴക്കാട്: വാഴക്കാട് വലിയ ജുമാമസ്ജിദില്‍ കുല്ലിയ്യത്തു മുനവ്വിറുല്‍ ഇസ്‌ലാം അല്‍ അറബിയ്യ ദര്‍സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു ടി.പി. അബ്ദുല്‍ അസീസ് അധ്യക്ഷതവഹിച്ചു. മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാന സെക്രട്ടറി പി.എ. ജബ്ബാര്‍ഹാജി, സയ്യിദ് ബി.എസ്.കെ. തങ്ങള്‍, കെ.വി. മുഹമ്മദ് ഹുസൈന്‍, വലിയ്യുദ്ദീന്‍ ഫൈസി, സി.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ മത്സരം, ദിക്‌റ് ദുആ സംഗമം എന്നിവ നടക്കും.