അസ്മി മൂന്നാം ഘട്ട അധ്യാപക പരിശീലനം ഇന്ന് ആരംഭിക്കും

ചേളാരി: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) നടത്തുന്ന മൂന്നാം ഘട്ട അധ്യാപക പരിശീലനം ഇന്ന് മുതല്‍ ജനുവരി 1 വരെ നാല് ദിവസങ്ങളിലായി നടക്കും. പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 5 സെന്ററുകളില്‍ നടക്കും. ആതവനാട് കാട്ടിലങ്ങാടി യതീംഖാന സ്‌കൂള്‍, കൊടുവള്ളി മദ്രസ്സ ബസാര്‍ ഹിദായ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ഇന്നും തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 30നും, വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ സിറ്റിയിലെ അല്‍ നൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ജനവരി 1നു മാണ് പരിശീലനം നടക്കുക. പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് 30 ന് കോഴിക്കോട് വരക്കല്‍ അല്‍ബിര്‍റ് ഓഡിറ്റോറിയത്തിലാണ് നടക്കുക. അസ്മി ട്രെയിനിംഗ് ഫാക്കല്‍റ്റിയില്‍പ്പെട്ട പികെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഷീദ് മാസ്റ്റര്‍ കമ്പളക്കാട്, അബ്ദു റഹീം ചുഴലി, ഖമറുദ്ദീന്‍ പരപ്പില്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. 9.30 മുതല്‍ 4 മണി വരെ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം അധ്യാപകര്‍ പങ്കെടുക്കും.
- Samasthalayam Chelari