ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുക: SKSSF

കോഴിക്കോട്: ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി 13ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. സമ്മേളന പ്രചാരണത്തിന് വിവിധ വിംഗുകള്‍ മുഖേന നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍, മഹല്ല് തലങ്ങളിലെ ഒപ്പ് ശേഖരണം, സമ്മേളനത്തിനാവശ്യമായ വിഖായ വളണ്ടിയര്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്ക് പദ്ധതികളാവിഷ്‌കരിച്ചു.

പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, റഫീഖ് അഹമ്മദ് തിരൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി, കുഞ്ഞാലന്‍ കുട്ടി ഫൈസി, വികെ ഹാറൂണ്‍ റശീദ്മാസ്റ്റര്‍ തിരുന്നാവാഴ, ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സ്വദക്കത്തുള്ള ഫൈസി മംഗലാപുരം, ആശിഖ് കുഴിപ്പുറം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ഇഖ്ബാല്‍ മുസ്‌ലിയാര്‍ കൊടഗ്, നൗഫല്‍ വാകേരി, ഒ പി എം അശ്‌റഫ്, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍ കൊല്ലം, സുഹൈര്‍ അസ്ഹരി പള്ളംകോട് എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവുംഹബീബ് ഫൈസി കോട്ടോപാടം നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE