അറബിക് സര്‍വ്വകാശാല : SKSSF കലക്‌ട്രേറ്റ് മാര്‍ച്ച് ഡിസം.17ന്

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെ് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റകളിലേക്കും ഡിസം.17ന് രാവിലെ 11 മണിക്ക് ബഹുജനമാര്‍ച്ച് നടത്തും.
നേരത്തെ മര്‍ച്ചിന്റെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. 
കോഴിക്കോട് എസ് കെ എസ് എസ് എഫ് സംഘടപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം നിര്‍വ്വഹിക്കപ്പെട്ടത്. അറബി ഭാഷ ഒരു സമുദായത്തിന്റെ മാത്രം ഭാഷയായി പ്രചരിപ്പിച്ച് കേരളത്തിന്റെ വൈജ്ഞാനിക സാമ്പത്തിക മേഖലക്കു ഗുണകരമാവുന്ന സാധ്യതകളെ തുരങ്കം വെക്കുന്ന പ്രവണത ശരിയല്ലന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകാശാലയുടെ കാര്യത്തില്‍ അധികൃതര്‍ ഒട്ടക പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു. ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷിന്. തൊട്ടു പിറകില്‍ നില്‍ക്കു അറബിയുടെ പുതിയ സാധ്യതകളെ തള്ളിപ്പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സലീം എടക്കര, അബുബക്കര്‍ ഫൈസി മലയമ്മ, പ്രസംഗിച്ചു. മമ്മൂട്ടി മാസ്റ്റര്‍ തരുവണ, കെ.എന്‍. എസ്. മൗലവി, ആര്‍.വി.എ സലീം. ടി.പി സൂബൈര്‍ മാസ്റ്റര്‍ സംബന്ധിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും, പ്രൊഫ. ടി അബുല്‍ മജിദ് നന്ദിയും പറഞ്ഞു.
ഒക്‌ടോബര്‍ മാസത്തില്‍ സംസ്ഥാനത്തെ ജില്ലാ മേഖലാ തലങ്ങളില്‍ സമരപ്രചാരണ കണ്‍വെന്‍ഷനുകളും ബഹുജന ബോധവത്കരണപരപടികളും കലക്‌ട്രേറ്റ് മാര്‍ച്ചിന്റെ മുന്നോടിയായി നടക്കും.