![]() |
പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് (പ്രസിഡന്റ്) കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് (ജനറല്‍ സെക്രട്ടറി) സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ (ഖജാഞ്ചി) |
ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാരെയും ജനറല്‍ സെക്രട്ടറിയായി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരെയും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന 'സമസ്ത' വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാര് (വൈ.പ്രസിഡന്റ്), ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്ലിയാര് (സെക്രട്ടറി), എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, സി.കെ.എം. സ്വാദിഖ് മുസ്ലിയാര് പുല്ലിശ്ശേരി, വി.മോയിമോന്‍ ഹാജി മുക്കം, എം.പി.ഹസ്സന് ശരീഫ് കുരിക്കള്‍ മഞ്ചേരി, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്, എം.സി. മായിന്‍ ഹാജി നല്ലളം, കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി.കെ.ഇബ്രാഹിംകുട്ടി മുസ്ലിയാര് കൊല്ലം, എം.ടി.അബ്ദുല്ല മുസ്ലിയാര് പനങ്ങാങ്ങര, ഡോ: ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ചെമ്മാട്, കെ.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എം. മുഹ്യിദ്ദീന് മൗലവി ആലുവ, കെ.ടി.ഹംസ മുസ്ലിയാര് കാലിക്കുനി, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്തീന് ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന് മുസ്ലിയാര് (മെമ്പര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ പരീക്ഷാബോര്‍ഡ് ചെയര്‍മാനായും സമസ്ത ബുക്ക് ഡിപ്പോ കണ്‍വീനറായും, കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാരെ ക്രസന്റ് ബോര്‍ഡിങ് മദ്റസ കണ്‍വീനറായും, പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാരെ പാഠപുസ്തക കമ്മിറ്റി കണ്‍വീനറായും, പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാരെ അക്കാഡമിക് കൗണ്‍സില്‍ ചെയര്‍മാനായും, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിറിനെ കണ്‍വീനറായും, ഹാജി കെ.മമ്മദ് ഫൈസിയെ പരിശോധനാ കമ്മിറ്റി കണ്‍വീനറായും, വി.മോയിമോന്‍ ഹാജിയെ വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനറായും, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവിനെ വിദ്യാഭ്യാസ ബോര്‍ഡ് പരിഷ്കരണ നിര്‍ദ്ദേശ കമ്മിറ്റി കണ്‍വീനറായും തെരഞ്ഞെടുത്തു.
സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചയോഗത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷതവഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് സ്വാഗതം പറഞ്ഞു.
സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്, എം.ടി.അബ്ദുല്ല മുസ്ലിയാര്, എം.എം.മുഹ്യദ്ദീന് മൗലവി, കെ.ടി. ഹംസ മുസ്ലിയാര്, എം.എ.ഖാസിം മുസ്ലിയാര്, എം.കെ.മൊയ്തീന് കുട്ടി മുസ്ലിയാര്, പി.പി.ഉമര്‍ മുസ്ലിയാര്, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, കെ.ഹൈദര്‍ ഫൈസി, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്ലിയാര്, എം.പി.എം.ഹസന് ശരീഫ് കുരിക്കള്‍, എം.സി. മായിന്‍ ഹാജി, ടി.കെ. പരീകുട്ടി ഹാജി, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. ഉമര്‍ ഫൈസി മുക്കം, ഇ. മൊയ്തീന് ഫൈസി പുത്തനഴി, കെ.അബ്ദുല്‍ഖാദിര്‍ ഹാജി, വി.പി.സൈത് മുഹമ്മദ് നിസാമി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.എച്ച്.മഹ്മൂദ് സഅദി, എം.സുബൈര്‍, പി.എസ്.അബ്ദുല്‍ജബ്ബാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.അബ്ബാസ് ഹാജി, കെ.പി.മുഹമ്മദാജി, ആര്.വി.കുട്ടി ഹസന് ദാരിമി, കെ.ടി. കുഞ്ഞുമോന് ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ.ഹംസ ഹാജി, കാളാവ് സൈതലവി മുസ്ലിയാര്, എം.ഇമ്പിച്ചിക്കോയ മുസ്ലിയാര്, സി.കെ.കെ.മാണിയൂര്‍, വിഴിഞ്ഞം സൈത് മുസ്ലിയാര്, ലിയാഖത്തലി ഹാജി, പി.എ.ജബ്ബാര്‍ ഹാജി, പാലത്തായ് മൊയ്തുഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിപറഞ്ഞു.
- SKIMVBoardSamasthalayam Chelari