കാസറകോട്: 'വിവാഹപ്രായം നിര്‍ണ്ണയിക്കേണ്ടതാര്?' എന്ന വിഷയത്തെക്കുറിച്ച് എസ്.കെ. എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9 ന് ബുധനാഴ്ച്ച വൈകുന്നേരം നാലു മണിക്ക് കാസറകോട് പുതിയബസ്റ്റാന്റിന് സമീപത്ത് വെച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി മോഡറേറ്റര്‍ ആയിരിക്കും.മത -രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.പൊതു ജനങ്ങള്‍ക്കും ഓപ്പണ്‍ ഫോറത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കുന്നതാണ്. യോഗത്തി ല്‍ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന് ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
