ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; സന്ദേശ വാഗണ്‍ പ്രയാണം തുടങ്ങി

  ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലി
പ്രചരണാര്‍ത്തം നടത്തുന്ന സുവര്‍ണ്ണ സന്ദശത്തി
ന്റെ   ഉദ്ഘാടനം പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലി
യാര്‍  ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് 
തങ്ങള്‍ക്ക്  പതാക കൈമാറുന്നു. 

ഫൈസാബാദ്: ജനുവരി 9 മുതല്‍ 13കൂടിയ ദിവസങ്ങല്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന ജാമിഅഃ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്തം നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സുവര്‍ണ്ണ സന്ദേശം വാഗണ്‍ തുടക്കം കുറിച്ചു. ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്ക് പതാക കൈമാറി. നല് ദിവസങ്ങളിലായി നടക്കുന്ന സന്ദേശ യാത്രയു വിവിധ മേഖലികളിലെ സ്വീകരണത്തിന് ശേഷം ഈസ്റ്റ് മേഖല മലപ്പുറത്തും വെസ്റ്റ് മേഖല കോട്ടക്കലും സമാപിച്ചു. യോഗത്തില്‍ സമസ്ത വൈസ് പ്രസിഡണ്ടുമാരായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി ശിഹാബ് ഫൈസി, സുലൈമാന്‍ ഫൈസി പങ്കെടുത്തു.
ജാഥ റൂട്ട്
വെസ്റ്റ് : 9.30 പെരിന്തല്‍മണ്ണ, 10.00 അങ്ങാടിപ്പുറം, 10.30 കൊളത്തൂര്‍, 11.00 വളാഞ്ചേരി, 11.30 കുറ്റിപ്പുറം, 12 എടപ്പാള്‍, 12.30 ചങ്ങരംകുളം, 1.00 കോക്കൂര്‍, 1.30 പുത്തംപള്ളി, 2.30 പൊന്നാനി, 3.00 തവനൂര്‍, 4.00 തൃക്കണാപുരം 4.30 മാണൂര്‍, 5.00 പുത്തനത്താണി, 6.00 രണ്ടത്താണി, 6.30 എടരിക്കോട്, 7.00 കോട്ടക്കല്‍ സമാപിക്കും.
ഈസ്റ്റ് : 9.30 കാര്യാവട്ടം, 10.00 കാപ്പ്, 10.30 വെട്ടത്തൂര്‍, 11.00 അരക്കുപറമ്പ്, 11.30 കരിങ്കല്ലത്താണി, 12.00 താഴെക്കോട്, 12.30 അമ്മിനിക്കാട്, 1.00 കുന്നപ്പള്ളി, 2.00 ചെറുകര, 2.30 കട്ടുപ്പാറ, 3.00 പുലാമന്തോള്‍, 3.30 വളപുരം, 4.00 ചെമ്മലശ്ശേരി, 5.00 കുരുവമ്പലം, 6.00 കുറുപ്പത്താല്‍, 6.30 പൂഴക്കാട്ടിരി, 7.00 മലപ്പുറം സമാപനം.