ബഹ്‌റൈന്‍ സമസ്‌ത റബീഉല്‍ അവ്വല്‍ ഉംറ; രണ്ടാം ഘട്ട ക്ലാസ്സ്‌ശനിയാഴ്ച

ആത്മീയ പുരോഗതി ജീവിത വിജയത്തിന്റെ ആധാരശില -ഫക്‌റുദ്ദീന്‍ തങ്ങള്‍ 
മനാമ: ആരാധനാനുഷ്‌ഠാന കര്‍മ്മങ്ങളിലൂടെയുള്ള ആത്മീയ പുരോഗതി ജീവിത വിജയത്തിന്റെ ആധാരശിലയാണെന്ന്‌ സയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ റബീഉല്‍ അവ്വല്‍ ഉംറ സംഘത്തിനുള്ള ക്ലാസ്സുല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മനാമ സമസ്‌ത മദ്‌റസ ഹാളില്‍ നടന്ന പരിപാടിയില്‍ വി.കെ. കുഞ്ഞിമുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. അബ്‌ദു റസാഖ്‌ നദ്‌വി, മുഹമ്മദ്‌ മുസ്ലിയാര്‍ എടണ്ണപ്പാറ, മുഹമ്മദ്‌ അലി ഫൈസി, എം.സി. അലവി മുസ്ലിയാര്‍ പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി ക്ലാസ്സിന്‌ നേതൃത്വം നല്‍കി. 
ശറഫുദ്ദീന്‍ മാരായമംഗലം സ്വാഗതവും ഹാശിം കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു. 
ക്ലാസ്സിന്റെ രണ്ടാം ഘട്ടം നാളെ (12–01–2013 ശനി) രാത്രി 7.30ന്‌ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.