![]() |
'ഗോള്‍ഡന്‍' തുടക്കം:പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നു |
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്ക്ക്പ്രൌഢോജ്ജ്വല തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യയുടെ പ്രസിഡണ്ട് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെയാണ് പഞ്ചദിന ഗോള്‍ഡന്‍ ജൂബിലി സമാപന മഹാ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്.
ഉദ്ഘാടന സമ്മേളനം ഖത്തര്‍ മജ്ലിസുശ്ശൂറാ മെമ്പര്‍ ഡോ. ശൈഖ് അഹമ്മദ് മുഹമ്മദ് ഉബൈദാന്‍ ഫഖ്റോ ഉദ്ഘാടനം ചെയ്യുന്നു
|
ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, , ബശീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ , എം.ടി അബ്ദുല്ല മുസ്ലിയാര്, എ.പി മുഹമ്മദ് മുസ്ലിയാര്, സി.കെ.എം സാദിഖ് മുസ്ലിയാര്, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, എം. ഉമര്‍ ഉമര്‍ എം.എല്‍.എ, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, ഹാജി കെ. മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, എന്‍. സൂപ്പി, ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്, എ.മരക്കാര്‍ മുസ്ലിയാര്, കാളാവ് സൈതലവി മുസ്ലിയാര്, പി. കുഞ്ഞാണി മുസ്ലിയാര്, പി.കെ അബൂബക്കര്‍ ഹാജി, കെ.എ റഹ്മാന് ഫൈസി, എം.പി മുസ്ഥല്‍ ഫൈസി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. യു.എ ലത്തീഫ്, കെ.കെ.എസ് തങ്ങള്‍, അബൂബക്കര്‍ ഖാസിമി ഖത്തര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, കല്ലി മുഹമ്മദ്, മുഹമ്മദലി ഫൈസി, സുലൈമാന്‍ ഫൈസി, അബ്ദുറഹ്മാന് ഫൈസി പാതിരമണ്ണ, എം.എം കുട്ടി മുസ്ലിയാര്, പുത്തനഴി മൊയ്തീന് ഫൈസി ജലീല്‍ ഫൈസി , കാടാമ്പുഴ മൂസ ഹാജി. പങ്കെടുത്തു. ആധുനിക സമൂഹത്തില്‍ മാനഭംഗമടക്കമുള്ള കുറ്റ കൃത്യങ്ങള്‍ വിവരണാധീതമായ രീതിയില്‍ വര്ദ്ദിക്കുന്ന വര്‍ത്തമാന കാല സാഹചരത്തില്‍ ഖുര്‍ആനിന്റെ ശിക്ഷാ നിയമങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന് ഖത്തര്‍ മജ്ലിസുശ്ശൂറാ മെമ്പര്‍ ഡോ. ശൈഖ് അഹമ്മദ് മുഹമ്മദ് ഉബൈദാന്‍ ഫഖ്റോ പറഞ്ഞു. കുറ്റ കത്യങ്ങള് വര്‍ദ്ദിക്കുന്നതിനുള്ള പ്രധാന കാരണം കുടുംബ ശൈഥില്യങ്ങളാളെന്നും അദ്ദേഹം പറഞ്ഞു. തീവ്ര വാദത്തിനും ഭീകര വാദത്തിനും അതീതരായി സാഹോദര്യത്തോടെയും മാനവ സൗഹാര്‍ദ്ദത്തോടെയും ജീവിക്കുന്ന കേരളീയ മുസ്ലിംകള് ലോക സമൂഹത്തിന് തന്നെ മാതൃകയാണെന്നും ഗള്‍ഫിലെ അറബി സഹോദരങ്ങളെല്ലാം കേരളീയ മുസ്ലിംകളുടെ മതബോധത്തില്‍ അഭിമാനിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സമ്മേളനത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങളുടെ റിക്കാര്‍ഡുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


സമ്മേളനത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങളുടെ റിക്കാര്‍ഡുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക