ജാമിഅഃ ഗോല്‍ഡന്‍ ജൂബിലി സുവര്‍ണ്ണം എക്‌സിബിഷന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്നു |
ജനലക്ഷങ്ങളെ സ്വീകരിക്കാന്‍
ഫൈസാബാദ് ഒരുങ്ങുന്നു
ഫൈസാബാദ് ഒരുങ്ങുന്നു
ഫൈസാബാദ്: ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങളെ സ്വീകരിക്കാന്‍ ഫൈസാബാദ് നഗരി ഒരുങ്ങുന്നു, ആറു ദിവസങ്ങളിലായി ഇരുപതിലേറെ സെഷനുകള്‍ക്ക് വേദിയാവുന്ന ഫൈസാബാദ് നഗരി ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഐതിഹാസികമാകാനുള്ള ഒരുക്കത്തിലാണ്. അമേരിക്ക, തുര്‍ക്കി, മലേഷ്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ഒട്ടേറെ വിഷിഷ്ഠാഥിതികള്‍ക്ക് പുറമേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഒരു ഡസനിലേറെ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വിവിധ സെഷനുകളിലെത്തുന്നുണ്ട്. ഗോള്‍ഡന്‍ ജൂബിലിയുടെ അവസാന ഘട്ട അവലോകനം സംഘാടക സമിതി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്നു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ്, പി.പി മുഹമ്മദ് ഫൈസി കെ.എ റഹ്മാന്‍ ഫൈസി , അലി ഫൈസി പാറല്‍ സംബന്ധിച്ചു. സുരക്ഷാ ട്രാഫിക് വിഷയങ്ങള്‍ പാണ്ടിക്കാട് സി.ഐ എ.ജെ ജോണ്‍സന്റെയും മേലാറ്റൂര്‍ എസ്.ഐ കെ. മുഹമ്മദിന്റെയും നേതൃത്വത്തില്‍ അവലോകനം ചെയ്തു. വിദേശത്ത് നിന്നുള്ള വിശിഷ്ഠാഥിതികളുടെ യാത്ര-താമസ സംവിധാനങ്ങള്‍ സ്വീകരണ കമ്മറ്റി അന്തിമ രൂപം നല്‍കി.